scorecardresearch

അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ: കയ്യിലേന്തിയത് കുഞ്ഞുജീവൻ

ഡ്രൈവർ ഹസനുൾപ്പടെ നാല് പേരടങ്ങുന്ന സംഘമായിരുന്നു രക്ഷയാത്രയ്ക്ക് ചുക്കാൻ പിടിച്ചത്

ഡ്രൈവർ ഹസനുൾപ്പടെ നാല് പേരടങ്ങുന്ന സംഘമായിരുന്നു രക്ഷയാത്രയ്ക്ക് ചുക്കാൻ പിടിച്ചത്

author-image
Joshy K John
New Update
അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ: കയ്യിലേന്തിയത് കുഞ്ഞുജീവൻ

കൊച്ചി: മലയാളക്കരയാകെ ഒന്നിച്ചാണ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹൃദയത്തിന്റെ ജീവൻ നിലനിർത്താൻ പരിശ്രമിച്ചത്. ആംബുലൻസിന് വഴിയോരുക്കിയും സമൂഹമാധ്യമങ്ങളിൽ കാര്യങ്ങൾ ഏകോപിപ്പിച്ചും ഓരോരുത്തരും തങ്ങളാൽ കഴിയുന്നത് ആ കുഞ്ഞുജീവന് വേണ്ടി ചെയ്തു. എന്നാൽ യാത്രയിലുടനീളം സ്റ്റിയറിങ്ങല്ല ഒരു ജീവൻ തന്നെയാണ് തന്റെ കൈയ്യിലെന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഹസൻ എന്ന ആംബുലൻസ് ഡ്രൈവർ. അഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ മംഗലാപുരത്ത് നിന്ന് ആംബുലൻസ് കൊച്ചിയിലെത്തിച്ചത്.

Advertisment

കസാർഗോഡ് ഉദുമ സ്വദേശിയായ ഹസൻ എന്ന 34കാരൻ കാണിച്ച ആത്മവിശ്വാസവും മനശക്തിയുമാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ദൗത്യം പൂർത്തികരിക്കാൻ സാധിച്ചത്. KL 60 J 7739 എന്ന ആംബുലൻസിലാണ് കുഞ്ഞു ജീവനും വഹിച്ച് ഹസൻ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിയത്. ഒമ്പത് മണിക്കൂറിനുള്ളിൽ മംഗലാപുരത്തെ ആശുപത്രിയിൽ നിന്നും തിരുവനന്തപും ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിക്കുകയെന്നതായിരുന്നു ദൗത്യം. എന്നാൽ ഇടയ്ക്ക് വച്ച് സർക്കാർ ഇടപെടലുണ്ടായതോടെ എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കാമെന്ന തീരുമാനത്തിലെത്തി.

Also Read: ആംബുലന്‍സ് അമൃതയിലെത്തി; ആരോഗ്യമന്ത്രി ഇടപെട്ടു, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ഡ്രൈവർ ഹസനുൾപ്പടെ നാല് പേരടങ്ങുന്ന സംഘമായിരുന്നു രക്ഷയാത്രയ്ക്ക് ചുക്കാൻ പിടിച്ചത്. സ്റ്റാഫ് നഴ്സ് ഷിജു, ചൈൾഡ് പ്രൊട്ടക്ട് ടീം ഭാരവാഹി ബദ്രുദീൻ, ഒപ്പം മിഥുനും. ഷിജുവിന് കുട്ടിയുടെ ആരോഗ്യനില ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമായിരുന്നെങ്കിൽ ബദ്രുദീനായിരുന്നു ആംബുലൻസിന്റെ യാത്ര ലൈവായി ഫെയ്സ്ബുക്കിലിട്ടത്. മിഥുൻ സമൂഹമാധ്യമങ്ങളിൽ കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

Advertisment

എല്ലാവരും നല്ല രീതിയിൽ പിന്തുണ നൽകിയത് കൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ഹസൻ പറഞ്ഞു.

ഹസന് ഇത് രണ്ടാം ദീർഘദൂര രക്ഷദൗത്യം

സമാനമായ ദീർഘദൂര രക്ഷാദൗത്യത്തിന് ഇത് രണ്ടാം തവണയാണ് ഹസൻ വളയം പിടിക്കുന്നത്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർ.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്. കാസര്‍കോട് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുഞ്ഞിനായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ആംബുലന്‍സ് ഒരുക്കിയത്. വഴിയിലുടനീളം കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിന്നതും ചൈൾഡ് പ്രൊട്ടക്ഷൻ ടീമും ആംബുലൻസ് ഓണേഴ്സ് അസോസിയേഷനും തന്നെയാണ്.

Also Read: ജീവനിലേക്കുള്ള 'അതിവേഗം'; സംഭവബഹുലം ഈ യാത്ര

Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: