/indian-express-malayalam/media/media_files/uploads/2017/12/alphons-kannanthanam1.jpg)
അൽഫോൻസ് കണ്ണന്താനം
കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ നിലപാടിനെതിരെ ബി ജെ പിയുടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രംഗത്ത്. വനിതാ കമ്മീഷന്റെ ശുപാർശ അദ്ദേഹം തളളിക്കളഞ്ഞു.
കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് കണ്ണന്താനം പറഞ്ഞു. കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷൻ രേഖാ ശർമ്മയുടെ അഭിപ്രായവുമായി കേന്ദ്ര സർക്കിന് ബന്ധമില്ല. ക്രിസ്ത്യൻ സഭകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്തതുകൊണ്ടുളള നിലപാടാണിതെന്നും
അത് രേഖാ ശർമ്മയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മത വിശ്വാസങ്ങളിൽ മോദി സർക്കാർ ഒരിക്കലും ഇടപെടില്ലെന്നും അൽഫോൺസ് കണ്ണന്താനം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കുമ്പസാരം നിരോധിക്കണം എന്ന അഭിപ്രായത്തിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനും ബിജെ പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോർജ് കുര്യൻ രംഗത്ത് വന്നിരുന്നു.
കുമ്പസാരം നിരോധിക്കണമെന്ന ദേശീയവനിതാകമ്മീഷന്റെ അഭിപ്രായം സ്ത്രീപക്ഷ ചിന്ത അതിര് കടന്ന് പോയതുകൊണ്ടാണ്. ഇങ്ങനെയൊന്ന് നടപ്പാക്കാൻ ന്യൂനപക്ഷ​ കമ്മീഷൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുമ്പസാരം നിരോധിക്കാൻ ശ്രമിച്ചാൽ തീർച്ചയായും എതിർക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
കുമ്പസാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ​ ആവശ്യം ഉന്നയിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നൽകി.
വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ വീ്ട്ടമ്മയെ കുമ്പസാരം രഹസ്യം ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Read More: കുമ്പസാര നിരോധനം: അതിര് കടന്ന സ്ത്രീപക്ഷ ചിന്തയെന്ന് ബിജെ പി നേതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us