കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാകമ്മീഷൻ അധ്യക്ഷയും ബി ജെ പിനേതാവുമായ രേഖാ ശർമ്മയുടെ അഭിപ്രായത്തെ എതിർത്ത് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനും ബി ജെ പി നേതാവുമായ ജോർജ് കുര്യൻ.

കുമ്പസാരം നിരോധിക്കണമെന്ന ദേശീയവനിതാകമ്മീഷന്റെ അഭിപ്രായം സ്ത്രീപക്ഷ ചിന്ത അതിര് കടന്ന് പോയതുകൊണ്ടാണ്. ഇങ്ങനെയൊന്ന് നടപ്പാക്കാൻ ന്യൂനപക്ഷ​ കമ്മീഷൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുമ്പസാരം നിരോധിക്കാൻ ശ്രമിച്ചാൽ തീർച്ചയായും എതിർക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

കുമ്പസാരം നിരോധിക്കണമെന്ന് അഭിപ്രായമില്ലെന്ന് ബി ജെ പി നേതാവും ന്യനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായ ജോർജ് കുര്യൻ.

കുമ്പസാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഈ​ ആവശ്യം ഉന്നയിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നൽകി.

വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ വീ്ട്ടമ്മയെ കുമ്പസാരം രഹസ്യം ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

Read More: കുമ്പസാരം നിരോധിക്കണം : ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ

ഹരിയാനയിലെ ബി ജെപിയുടെ മീഡിയ ചുമതലയാണ് വനിതാ കമ്മീഷൻ അധ്യക്ഷ ആകുന്നതിന് മുമ്പ് രേഖാ ശർമ്മ വഹിച്ചിരുന്നത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുളള ജോർജ് കുര്യൻ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.