/indian-express-malayalam/media/media_files/2024/11/30/gqK1NWAt9wjV1MsBexUV.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ അംഗത്വമെടുത്തു. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഎം കായംകുളം എരിയ കമ്മറ്റി അംഗവുമായ അഡ്വ. ബിപിൻ സി. ബാബുവാണ് പാർട്ടി വിട്ടത്. ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗിൽ നിന്നാണ് അംഗ്വതം സ്വീകരിച്ചത്.
സിപിഎം മതനിരപേക്ഷത ഇല്ലാത്ത പാർട്ടിയായി മാറിയെന്നും, മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും ബിപിൻ പറഞ്ഞു. സിപിഎം ഒരു വിഭാഗത്തിന്റെ മാത്രം പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വർഗിയ ശക്തികളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. മതനിരപേക്ഷത ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി. മോദി സർക്കാർ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജിപിയിൽ എത്തിയത്, ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ബിപിൻ പറഞ്ഞു.
ആലപ്പുഴയിൽ പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് സിപിഎമ്മിന് കനത്ത പ്രഹരമായി ബിപിൻ സി. ബാബുവിന്റെ ബിജെപി പ്രവേശനം. ജില്ലയിലെ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അതേസമയം, ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ കഴിഞ്ഞ വർഷം ബിബിനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
Read More
- ക്ഷേമ പെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം
- വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ഗാന്ധി ഇന്നെത്തും; വയനാട് സന്ദർശനം നാളെ
- വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം; മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ
- ക്ഷേമ പെൻഷൻ തട്ടിപ്പ്; പേരു വിവരങ്ങൾ ഉടൻ പുറത്തു വിടാനാകില്ലെന്ന് ധനമന്ത്രി
- ബെംഗളൂരു അപ്പാർട്ട്മെന്റ് കൊലപാതകം; മലയാളിയായ പ്രതി പിടിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.