/indian-express-malayalam/media/media_files/2024/11/30/ThTbuVP0VeYBDPUosE4L.jpg)
പ്രിയങ്ക ഗാന്ധി
കൽപറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്തി. വയനാട് ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനുശേഷം ആദ്യമായാണ് പ്രിയങ്ക കേരളത്തിൽ എത്തുന്നത്. രണ്ടു ദിവസത്തേക്കാണ് പ്രിയങ്കയുടെ സന്ദർശനം. പ്രിയങ്കയ്ക്കൊപ്പം രാഹുലും കേരള സന്ദർശനത്തിൽ ഒപ്പമുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലയിലാണ് പ്രിയങ്കയുടെ ഇന്നത്തെ പരിപാടികൾ. രാവിലെ 11.30 ഓടെ കരിപ്പൂരിൽ എത്തുന്ന പ്രിയങ്ക മുക്കത്തെ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. നാളെയാണ് പ്രിയങ്ക വയനാട്ടിൽ എത്തുക. നാളെ മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിൽ സന്ദർശനം നടത്തും.
വയനാട് ലോക്‌സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോർഡ് ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്. 622338 വോട്ടുകളാണ് പ്രിയങ്ക നേടിയത്.
Read More
- വിഭാഗീയത സൃഷ്ടിക്കാൻ ശ്രമം; മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ കുറ്റാരോപണ മെമ്മോ
- ക്ഷേമ പെൻഷൻ തട്ടിപ്പ്; പേരു വിവരങ്ങൾ ഉടൻ പുറത്തു വിടാനാകില്ലെന്ന് ധനമന്ത്രി
- ബെംഗളൂരു അപ്പാർട്ട്മെന്റ് കൊലപാതകം; മലയാളിയായ പ്രതി പിടിയില്
- ബിഎംഡബ്ള്യു കാർ ഉടമകൾ ഉൾപ്പെടെ സാമൂഹ്യസുരക്ഷാ പെൻഷൻ പട്ടികയിൽ;വിജിലൻസ് അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.