/indian-express-malayalam/media/media_files/2025/07/21/vs-new-2025-07-21-20-19-08.jpg)
വി.എസിൻറ മൃതദേഹം എ.കെ.ജി. സെൻററിലേക്ക് എത്തിച്ചപ്പോൾ
VS Achuthanandan Dies: തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിനായി എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങളാണ് എകെജി സെന്ററിന് മുന്നിൽ തടിച്ചുകൂടിയത്. പാർട്ടി പതാക പുതപ്പിച്ച ശേഷം ആദ്യം നേതാക്കൾക്ക് കാണാൻ അവസരം ഒരുക്കും. തുടന്നാണ് പൊതു ദർശനം നടക്കുക. വൈകാരിക മുദ്രാവാക്യം വിളികളാണ് എകെജി സെന്ററിന് മുന്നിൽ നിന്ന് ഉയരുന്നത്.
Also Read:ആരും സഹായിക്കാനില്ലാതിരുന്ന വേളയിൽ കൈത്താങ്ങായ നേതാവ്: വി എസിനെ അനുസ്മരിച്ച് കെ.കെ രമ
ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.
Also Read: വി.എസിന്റെ നിര്യാണം; സംസ്ഥാനത്ത് നാളെ പൊതുഅവധി
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും.
Also Read:പോരാട്ട ജീവിതത്തിന് വിട; വി.എസിന് അന്ത്യാജ്ഞലി അർപ്പിച്ച് നാട്
തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം മൂന്ന് മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്‌കരിക്കും.
അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
Read More
വി.എസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.