scorecardresearch

VS Achuthanandan Dies: പോരാട്ട ജീവിതത്തിന് വിട; വി.എസിന് അന്ത്യാജ്ഞലി അർപ്പിച്ച് നാട്

VS Achuthanandan Dies: വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിഎസ് അച്യുതാനന്ദൻ ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്

VS Achuthanandan Dies: വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിഎസ് അച്യുതാനന്ദൻ ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്

author-image
WebDesk
New Update
VS ILLUSTRATION

വി.എസിനെ അന്ത്യാജ്ഞലി അർപ്പിച്ച് നാട്

VS Achuthanandan Dies: തിരുവനന്തപുരം: വിപ്ലവ സൂര്യന് വിടനൽകി കേരളം. സിപിഎം സ്ഥാപക നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻറെ സംസ്കാരം ബുധനാഴ്ച നടക്കും. ഇന്ന് വൈകിട്ടോടെ ഭൗതീകശരീരം എ.കെ.ജി സെൻററിലേക്ക് മാറ്റും. തുടർന്ന് വിഎസിൻറ തിരുവനന്തപുരത്തെ വസതിയിലേക്ക് ഭൗതീക ശരീരം മാറ്റും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിമുതൽ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. 

Advertisment

Also Read:വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയിൽ

ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് ഭൗതീക ശരീരം കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം. വൈകിട്ടോടെ പുന്നപ്ര വലിയ ചുടുക്കാട്ടിൽ സംസ്കാരം. 

വിഎസിൻറെ നിര്യാണത്തിൽ രാജ്യത്തെ പ്രമുഖ നേതാക്കൾ അനുസ്മരിച്ചു. ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും സമുന്നതനായ നേതാവാണ് വിഎസെന്നും രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന്റെ വിടവാങ്ങൽ സങ്കടകരമാണെന്നും ശരത് പവാർ അനുസ്മരിച്ചു. 

Also Read: വി.എസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'

ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

Advertisment

Also Read:VS Achuthanandan Dies: വി.എസ് അച്യുതാനന്ദൻ ഇനി ഓർമ

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു.സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി എസ് അച്യുതാനന്ദനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു.

സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി എസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും എൻകെ പ്രമചന്ദ്രൻ എംപി അനുസ്മരിച്ചു. 

vs achuthanandan, VS, VS CPM

വിഎസിൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തീരാ നഷ്ടമെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോൽപൽ ബസു പ്രതികരിച്ചു. അതീവ ദുഃഖം രേഖപ്പെടുത്തുന്നു. എല്ലാ സംസ്ഥാന കമ്മറ്റികളും 72 മണിക്കൂർ പാർട്ടി പതാക പകുതി താഴ്ത്തി കെട്ടാൻ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി കേരളത്തിലുണ്ട്. കൂടുതൽ നേതാക്കൾ. ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.വിഎസ് സ്വയം ചരിത്രം രചിച്ച നേതാവെന്നും പാവപ്പെട്ടവരുടെ പോരാളിയെന്നും ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന വിഎസ് അച്യുതാനന്ദൻ ഇന്ന് വൈകിട്ട് 3.20 നാണ് അന്തരിച്ചത്.

Read More

ശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിനു വിലക്ക്

Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: