scorecardresearch

VS Achuthanandan Dies: വി.എസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'

ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും വി.എസിനെ കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. കണ്ണേ കരളേ... എന്ന് വിളിച്ച് കേരളവും അദ്ദേഹത്തിനൊപ്പം നിന്നു

ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും വി.എസിനെ കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. കണ്ണേ കരളേ... എന്ന് വിളിച്ച് കേരളവും അദ്ദേഹത്തിനൊപ്പം നിന്നു

author-image
Lijo T George
New Update
vs illustration1111

വി.എസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'

ഐക്യകേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് വി.എസിന്റെ ജീവിതം. നാല്പതുകളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ ആരംഭിച്ചതാണ് ആ സമരജീവിതം. നിലപാടിൽ വെള്ളം ചേർക്കാതെ കാർക്കശ്യത്തിൽ അയവുവരുത്താതെ മിനുസപ്പെടുത്തിയെടുത്തതാണ് വി.എസിന്റെ സമരജീവിതം. 

Advertisment

ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റയാനായി പൊരുതിയ കാലങ്ങളിലൊന്നും വി.എസിനെ കേരളം ഒറ്റയ്ക്ക് വിട്ടിട്ടില്ല. കണ്ണേ കരളേ... എന്ന് വിളിച്ച് കേരളവും അദ്ദേഹത്തിനൊപ്പം നിന്നു. ചൂഷിത വ്യവസ്ഥകളോട് എന്നും കലഹിച്ചിരുന്ന വി.എസ്. കേരളജനതയുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ മുഖം കൂടിയാണ്. 

കണ്ണീർ പരുവപ്പെടുത്തിയ നേതാവ്

ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിൽ വെന്തലത്തറ ശങ്കരൻ അച്യുതാനന്ദനായി 1923 ഒക്ടോബർ 20 ന് ജനിച്ച്, വേലിക്കകത്ത് അച്യുതാനന്ദനായി വളർന്ന്, പിന്നീട് വി.എസ് അച്യുതാനന്ദനായി മാറുകയും, ഒടുവിൽ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയിൽ മലയാളികളുടെയാകെ ഹൃദയത്തിൽ കുടിയേറി ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ചരിത്രമാണ് അദ്ദേഹത്തിന്റേത്. ആ ചരിത്ര മുന്നേറ്റത്തിന്റെ അനിതരസാധാരണത്വം ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

Also Read:വി.എസ് അച്യുതാനന്ദൻ ഇനി ഓർമ

സമരധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ കനലും കണ്ണീരും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ പ്രായത്തിലെത്തിയ മറ്റൊരു നേതാവ് രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഏതായാലും കേരളത്തിന്റെ പൊതുജീവിതത്തിൽ ഇത് അസാധാരണം തന്നെ.

Advertisment

VS ILLUSTRATION 1

ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പുന്നപ്ര പറവൂർ ജംഗ്ഷനിലെ ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിലെ സഹായിയായി കൂടി. സമീപമുള്ള കയർഫാക്ടറി തൊഴിലാളികളുടെ സന്ദർശന കേന്ദ്രമായിരുന്നു ഈ തയ്യൽക്കട. അവിടെ വരുന്ന തൊഴിലാളികൾ കയർത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും നാട്ടിലെ സംഭവവികാസങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിൽ ബാലനായ അച്യുതാനന്ദന്റെ കണ്ണും കാതും ഉടക്കി. ഇതാണ് അദ്ദേഹത്തെ ആസ്പിൻവാൾ കയർ ഫാക്ടറി തൊഴിലാളിയായി എത്തിച്ചത്.

വഴികാട്ടിയായി കൃഷ്ണപിള്ള

ആസ്പിൻവാളിലെ ജോലിക്കിടയിൽ  പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചകളാണ് അച്യുതാനന്ദന്റെ ജീവിതം മാറ്റിമറിച്ചത്. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നാൽപ്പതുകളുടെ ആദ്യം കുട്ടനാട്ടിലേക്ക് പോയ അദ്ദേഹം കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

Also Read: വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ആലപ്പുഴയിൽ

കുട്ടനാടൻ പാടവരമ്പുകളിലും ചതുപ്പുകളിലും നീന്തിയും തുടിച്ചും നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി 1943 ആയപ്പോൾ തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ സ്ഥാപിക്കപ്പെട്ടു. കർഷക തൊഴിലാളി ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. സംഘടന പിന്നീട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനായും അഖിലേന്ത്യാകർഷക തൊഴിലാളി യൂണിയനായും വളർന്നു.

പിന്നീട് ചെത്തുതൊഴിലാളി യൂണിയൻ, മത്സ്യ തൊഴിലാളി യൂണിയൻ, കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നിവയുടെയെല്ലാം സംഘാടകനും പ്രക്ഷോഭകനുമായി മാറി. കയർ ഫാക്ടറി തൊഴിലാളി സമരം ഒടുവിൽ പുന്നപ്ര വയലാർ സമരമായി ഇതിഹാസം രചിച്ചു. ഈ സമരത്തെത്തുതുടർന്ന് പൂഞ്ഞാറിൽ ഒളിവിലിരിക്കുമ്പോഴാണ് പൊലീസ് പിടിയിലാകുന്നതും കാൽ വെള്ളയിൽ ബയണറ്റ് കുത്തിയിറക്കിയുള്ള പൊലീസ് മർദനത്തിനിരയാകുന്നതും.

അധികാരത്തിലെ പ്രതിപക്ഷ ശബ്ദം 

തൊഴിലാളികളുടെ പക്ഷത്ത് നിൽക്കാനാണ് എന്നും വി.എസ്. ശ്രമിച്ചത്. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം പിന്നീട്  സംസ്ഥാന സെക്രട്ടറി, ഏഴ് തവണ എം.എൽഎ., മൂന്ന് തവണ പ്രതിപക്ഷ നേതാവ്, 2006-ൽ മുഖ്യമന്ത്രി ഇങ്ങനെ പദവികൾ പലത് വഹിച്ചപ്പോഴും സാധാരണക്കാരന്റെ ശബ്ദമായിരുന്നു. 

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷ നേതാവാരെന്ന ചോദ്യത്തിന് അന്നും ഇന്നും വി.എസ്. എന്ന ഉത്തരമേയുള്ളൂ. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മുതൽ മണ്ണിനും പ്രകൃതിക്കും വേണ്ടിയും ആ ശബ്ദം മുഴങ്ങികേട്ടു. മതികെട്ടാൻ സമരം ഉൾപ്പെടെ വി.എസിന്റെ ജീവിതത്തിലെ ഐതിഹാസിക സമരങ്ങൾ ഇതിന് ഉദാഹരണമാണ്. 

vs achuthanandan, VS, VS CPM

മുഖ്യമന്ത്രി പദവിയിലെത്തിയപ്പോഴും മണ്ണിനും മനുഷ്യനും വേണ്ടിയാണ് അദ്ദേഹം ശബ്ദം ഉയർത്തിയത്. വനമേഖലകളിൽ സംഘടിത കൈയ്യേറ്റങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ പ്രോട്ടോകോളുകൾ മടക്കിവെച്ച്, മുന്നണിയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടും വി.എസ്. ശബ്ദം ഉയർത്തി. ഓപ്പറേഷൻ മൂന്നാറെന്ന് അക്കാലത്ത് മാധ്യമങ്ങൾ വാഴ്ത്തിപാടിയ വി.എസിന്റെ ഒറ്റയാൻ പോരാട്ടം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ മറ്റെങ്ങും കാണാനാകില്ല.

Also Read: 'സതീഷ് സംശയരോഗി, സ്ത്രീകളോട് പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല, അടിമയായാണ് കണ്ടിരുന്നത്'

തൊഴിലാളി വർഗ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.

Read More

സൈക്കോയെപ്പോലെയാണ് സതീഷിന്റെ പെരുമാറ്റം, അതുല്യയെ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടാണ് പുറത്ത് പോകാറുള്ളത്: സുഹൃത്ത്

Vs Achuthanandan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: