/indian-express-malayalam/media/media_files/2024/10/26/ijB0iteE9WiZPO0EehRN.jpg)
ഫയൽ ഫൊട്ടോ
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുടുംബം പത്തനംതിട്ട സബ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കും, കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനും എതിരെയാണ് ഹർജി നൽകിയത്.
നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചുവെന്നും മരണശേഷവും പ്രശാന്തൻ പലതവണ ആരോപണങ്ങൾ ആവർത്തിച്ചെന്നുമാണ് ഹര്‍ജിയിൽ നവീൻ ബാബുവിന്റെ കുടുംബം ഉന്നയിക്കുന്നത്. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു. ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നവംബർ 11-ന് നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകാനാണ് നിർദേശം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ആക്ഷേപിച്ചതിനെത്തുടർന്ന് ആദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്ന എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവം സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ, പി.പി ദിവ്യയെ ഏക പ്രതിയാക്കി പൊലീസ് ആത്മഹത്യാപ്രേരണ കേസ് എടുത്തിരുന്നു.
Also Read: അടിമാലിയിൽ ഒഴിവായത് വൻ ദുരന്തം; ഇന്നലെ മാറ്റിപ്പാർപ്പിച്ചത് 22 കുടുംബങ്ങളെ
നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചായിരുന്നു ദിവ്യ വിമർശനം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More: അറബിക്കടലിൽ തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ഇടിവെട്ടി മഴ തുടരും; ആറു ജില്ലകളിൽ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us