/indian-express-malayalam/media/media_files/2025/10/26/idukki-landslide-adimali-2025-10-26-08-23-46.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ വീടു തകർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ, ഒഴിവായത് വൻ ദുരന്തം. ശക്തമായ മഴമുന്നറിയിപ്പിനെ തുടർന്ന് അപകടാവസ്ഥ കണക്കിലെടുത്ത് 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി മൂന്നു ദിവസമായി ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു.
പ്രധാന രേഖകൾ എടുക്കാൻ ബിജുവും ഭാര്യ സന്ധ്യയും വീട്ടിലേക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ദേശീയപാതയുടെ നിർമ്മാണത്തിനായി നടന്ന അശാസ്ത്രീയ മണ്ണെടുപ്പും റോഡിന്റെ വീതി കൂട്ടലുമാണ് ദുരന്തം ഉണ്ടാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും ഒരു ഭാഗം നീക്കുകയും ചെയ്തിരുന്നു.
Also Read: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിഞ്ഞ് വീടു തകർന്ന് ഗൃഹനാഥന് ദാരുണാന്ത്യം
മഴയില്ലാത്ത സമയത്തു പോലും ഇവിടെ മണ്ണിടിച്ചിൽ വലിയ രീതിയിൽ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. മൂന്നു ദിവസമായി പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മണ്ണ് മാറ്റിയ സ്ഥലത്ത് വിള്ളലുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. പത്തിലേറെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്ന കൂമ്പൻപാറയിലെ ലക്ഷം വീട് കോളനി ഭാഗത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ വീടിനുള്ളില്‍ കുടുങ്ങിയ ബിജു ആണ് മരിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
Also Read: അറബിക്കടലിൽ തീവ്രന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ഇടിവെട്ടി മഴ തുടരും; ആറു ജില്ലകളിൽ മുന്നറിയിപ്പ്
സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം.
Read More: കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us