scorecardresearch

കോട്ടയം റാഗിങ്ങിൽ നടപടി; പ്രതികൾക്ക് തുടർപഠനം അനുവദിക്കില്ല:നഴ്സിംഗ് കൗൺസിൽ

മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും

മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ragging

കോട്ടയം റാഗിങ്ങിൽ നടപടി

കോട്ടയം: കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങിൽ നടപടി. പ്രതികളായ അഞ്ച് നഴ്സിങ് വിദ്യാർഥികളുടേയും തുടർ പഠനം തടയാൻ നഴ്സിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോളേജ് അധികൃതരെയും സർക്കാരിനേയും തീരുമാനം അറിയിക്കും. ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. 

Advertisment

മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതും. ഹോസ്റ്റൽ മുറിക്കുള്ളിൽ ഇത്രയും പ്രാകൃതമായ സംഭവ വികാസങ്ങൾ നടന്നിട്ടും അധികൃതർ ആരും അറിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ ദുരൂഹത. 

കേസിന്റെ തുടക്കം മുതൽ സംഭവത്തെ പറ്റി അറിയില്ലെന്ന് പറയുന്ന അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും മൊഴിയിൽ അന്വേഷണസംഘത്തിന് ഇപ്പോഴും സംശയമാണ്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്തു വച്ചാണ് ക്രൂരമായ പീഡനം നടന്നത്. പ്രതികളായ വിദ്യാർത്ഥികൾ ഹോസ്റ്റൽ അധികൃതരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്.

ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരുത്താനാണ് ഹോസ്റ്റൽ കോളേജ് അധികൃതരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റു വിദ്യാർത്ഥികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. അസിസ്റ്റന്റ് വാർഡിന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയർ വിദ്യാർഥികൾക്കായിരുന്നു. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിംഗ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറും.  

Advertisment

Read More

Kottayam Ragging

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: