scorecardresearch

വീഡിയോ കോളിൽ അമ്മയെ കണ്ട് സാറ ചിരിച്ചു; പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയറിയിച്ച് സിജി

വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും മുമ്പ് വീഡിയോ കോളിൽ അമ്മയെ വിളിച്ചുനൽകാൻ പൊലിസുകാർ തയ്യാറായി. അമ്മയുടെ രണ്ട് മൊബൈൽ നമ്പറുകൾ സാറയ്ക്ക് മനപാഠമായിരുന്നു.

വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും മുമ്പ് വീഡിയോ കോളിൽ അമ്മയെ വിളിച്ചുനൽകാൻ പൊലിസുകാർ തയ്യാറായി. അമ്മയുടെ രണ്ട് മൊബൈൽ നമ്പറുകൾ സാറയ്ക്ക് മനപാഠമായിരുന്നു.

author-image
WebDesk
New Update
Sara Abigeil | found

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ഓയൂർ: എആർ പൊലിസ് ക്യാമ്പിൽ എത്തിയപ്പോൾ അമ്മയെ കാണണമെന്നായിരുന്നു അബിഗേൽ സാറ റെജിയുടെ ആദ്യ ആവശ്യം. തിരികെയെത്തിച്ച ശേഷം കുഞ്ഞിന് വെള്ളവും ഭക്ഷണവും നൽകുന്ന തിരക്കിലായിരുന്നു പൊലിസുകാർ. എങ്കിലും ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കും മുമ്പ് വീഡിയോ കോളിൽ അമ്മയെ വിളിച്ചുനൽകാൻ പൊലിസുകാർ തയ്യാറായി. അമ്മ സിജിയുടെ രണ്ട് മൊബൈൽ നമ്പറുകൾ സാറയ്ക്ക് മനപാഠമായിരുന്നു.

Advertisment

അച്ഛനും അമ്മയും അമ്മമ്മയും സഹോദരൻ ജൊനാഥനും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഫോണിൽ ആദ്യം ആമ്മയെ കണ്ടപ്പോഴാണ് കുരുന്ന് അബിഗേലിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി ആദ്യം മിന്നിമാഞ്ഞത്. കരഞ്ഞുതളർന്ന അമ്മ സിജിയുടെ മുഖത്തും ബന്ധുക്കളുടെയെല്ലാം കണ്ണിൽ സന്തോഷത്തിന്റെ പൂത്തിരി മിന്നിത്തെളിഞ്ഞ നിമിഷമായിരുന്നു ഇത്. എല്ലാവരുടേയും മുഖത്ത് സന്തോഷക്കണ്ണീർ ചാലിട്ടൊഴുകി.

കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാവരുടേയും പ്രാർത്ഥന ഫലം കണ്ടുവെന്നും എല്ലാവർക്കും നന്ദി പറയുന്നുവെന്നും സിജി മാധ്യമങ്ങളോട് പറഞ്ഞു. പൊലിസുകാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ടായിരുന്നു. എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും അബിഗേലിന്റെ അമ്മ കൂട്ടിച്ചേർത്തു.

Read More Related Kerala News Here

Advertisment
Abigel Sara Reji

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: