/indian-express-malayalam/media/media_files/uploads/2021/08/vd-satheesan.jpg)
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ച കെപിസിസി പ്രസിഡന്റ് കെ,സുധാകരന്റെ പരാമർശത്തിൽ നിയമസഭയിൽ വാക്പോര്. സഭയിൽ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയെ കോൺഗ്രസിന്റെ ഒരു നേതാവ് വിളിച്ചത് അവൻ എന്നാണെന്നും പ്രതിപക്ഷ നേതാവിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നുമായിരുന്നു കെ.സുധാകരന്റെ പേരെടുത്ത് പറയാതെയുള്ള മന്ത്രിയുടെ ചോദ്യം.
മന്ത്രിക്ക് മറുപടി നൽകിയ വി.ഡി സതീശൻ തനിക്കെതിരെ ആരും തന്നെ ആ തരത്തിലുള്ള പരമാർശങ്ങൾ നടത്തിയിട്ടില്ലെന്നും പക്ഷേ തങ്ങളുടെ കൂട്ടത്തിലെ ഒരാളെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചത് പരനാറി എന്നായിരുന്നു എന്നും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയത്തിൽ മതിമറന്നിരിക്കുകയാണ് പ്രതിപക്ഷമെന്ന് തർക്കത്തിനിടയിൽ പറഞ്ഞ എം.ബി രാജേഷ് ഇതൊന്നും കൊണ്ട് കളി തീരുന്നില്ലെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്നും പറഞ്ഞു.
കുട്ടികളെ ശകാരിക്കുകയും തെറ്റ് കണ്ടാൽ തിരുത്തുകയും ചെയ്യുന്ന അമ്മയെ പോലെയാണ് ഇടതുപക്ഷം ജനങ്ങളെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അത്തരത്തിലൊരു തിരുത്തലായാണ് തിരഞ്ഞെടുപ്പ് വിധിയെന്നാണ് തങ്ങൾ കണക്കാക്കുന്നത്. എന്നാൽ ഇതൊന്നും കൊണ്ട് കളി തീരുകയാണെന്ന് പ്രതിപക്ഷം കരുതരുത്. കളി ഇനി കാണാനിരിക്കുന്നതേ ഉള്ളൂവെന്നും ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഓവറുകളിലെ തിരിച്ചുവരവിനെ ഉദാഹരണമാക്കിക്കൊണ്ട് എം.ബി രാജേഷ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.