/indian-express-malayalam/media/media_files/uploads/2017/07/pinarayi-vijayan-1.jpg)
Kerala CM Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസമാണ് പിണറായി വിജയന്‍ ജന്മദിനം ആഘോഷിക്കുന്നത്. രേഖകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ജന്മദിനം 1944 മാര്‍ച്ച് 21 നാണ്. എന്നാല്‍, യഥാര്‍ഥ ജന്മദിനം 1944 മേയ് 24 ആണ്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു തൊട്ടുമുന്‍പാണ് യഥാര്‍ഥ ജന്മദിനം മേയ് 24 നാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. അതിനു തൊട്ടടുത്ത ദിവസമായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിറന്നാള്‍ ആഘോഷിക്കുന്ന ശീലം മുന്‍കാലങ്ങളില്‍ പിണറായിക്കില്ല. എല്ലാ ദിവസത്തെയും പോലെ ജോലികളുമായി പിറന്നാള്‍ ദിവസവും കടന്നുപോകാറാണ് പതിവ്.
Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 19 ഇടത്തും ഇടതുമുന്നണി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Read More: ‘പിണറായി ഗൊര്‍ബച്ചേവ്’; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മാത്രമല്ല, 19 ലോക്‌സഭാ തീറ്റ് എന്നതിനപ്പുറം ഒരോ സീറ്റിലെയും നിയമസഭാ മണ്ഡലങ്ങളുടെയും കണക്കെടുത്ത് നോക്കുമ്പോള്‍ അതിദയനീയമാണ് ഇടതുമുന്നണിയുടെ അവസ്ഥ. 91 സീറ്റുമായി അധികാരത്തിലേറിയ ഇടതുമുന്നണിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 121 സീറ്റുകളിലും പിന്നോട്ട് പോകേണ്ടി വന്നു. 12 ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2019/05/Pinarayi-Vijayan-amp.jpg)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നേറ്റ കനത്ത പരാജയം എന്തുകൊണ്ടാണെന്ന് സിപിഎം വിലയിരുത്തുമെന്നാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇതൊരു അഗ്നിപരീക്ഷയായിരുന്നു. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ധ്രുവീകരണത്തിന് പാത്രമായപ്പോള്‍ പിണറായി വിജയനും ഇടതുപക്ഷവും ഒരൊറ്റ നിലപാടിലായിരുന്നു. ശബരിമല വിഷയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തിയപ്പോഴും പിണറായി വിജയന്‍ വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരെടുത്ത നിലപാട് വിശദീകരിക്കുകയും സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുകയും ചെയ്തായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പിണറായി വിജയന്‍ കളം നിറഞ്ഞത്. ഇടതുപക്ഷത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായി പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായപ്പോഴും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുകയും രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ പിണറായി വിജയന് അത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2018/12/Pinarayi-Vijayan-2.jpg)
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വർഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ് എന്നാണ് പിണറായി അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, നിലപാടിലുറച്ച് നിൽക്കുമെന്നും ലഭിക്കുന്ന വോട്ടുകളല്ല വിഷയമെന്നും പിണറായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പിണറായി ഇങ്ങനെയൊരു പരമാർശം നടത്തിയത്: “ആധുനിക കേരളത്തെ നമുക്ക് ബലി കൊടുക്കാനാകില്ല. ഇക്കാര്യത്തിൽ എത്ര വോട്ട് കിട്ടുമെന്നുള്ളതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നുള്ളതോ, എത്ര സീറ്റ് ലഭിക്കുമെന്നുള്ളതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നുള്ളതോ നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല”- എന്നാണ് പിണറായി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേ നിലപാട് ആവർത്തിച്ചു. വലിയ പരാജയത്തിലേക്ക് ഇടതുപക്ഷം നീങ്ങുമ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും ഇടത് മുന്നണിയും ആശങ്കയിലാണ്. അതിലേറെ പിണറായി വിജയൻ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.