/indian-express-malayalam/media/media_files/wy63DNPpBYbKasMt6wo7.jpg)
ധന്യ മോഹൻ
തൃശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രതി ധന്യ മോഹൻ 20 കോടി തട്ടിയത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് കണ്ടെത്തൽ. പണം ഉപയോഗിച്ച് ധന്യ മോഹൻ ആഡംബര വീടും കാറും വാങ്ങി. സ്വന്തമായി 6 ആഡംബര കാറുകൾ ധന്യയ്ക്കുണ്ട്. എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും ഓൺലൈൻ റമ്മി കളിച്ച് 2 കോടി കളഞ്ഞതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
ധന്യ മോഹന്‍റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ധന്യ കീഴടങ്ങിയത്. ധന്യയെ ഇന്ന് തൃശൂരിൽ എത്തിച്ച് ചോദ്യം ചെയ്യും. വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 5 വർഷമായി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.