scorecardresearch

Weekly Horoscope (December 15 – 21, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ആരെയും മോഹിപ്പിക്കുന്ന ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇവിടെ നിങ്ങൾക്ക് ഒരിക്കലും ഉത്തരവാദിത്തത്തിൽനിന്നും വിട്ടുനിൽക്കാനാവില്ല. നിങ്ങളുടെ മാനസിക ശക്തിയെ തിരിച്ചറിഞ്ഞ് യഥാവിധം പ്രയോഗിക്കുക. അത്തരം സന്ദർഭങ്ങളിൽ, മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതിൽനിന്ന് കാര്യമായ നേട്ടങ്ങളൊന്നുമില്ല.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാധാരണയെക്കാൾ നിങ്ങൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കും. നിങ്ങൾക്ക് കൂടുതൽ യാത്രകൾ ചെയ്യേണ്ടതായി വരാം. കർശനമായ ദിനചര്യകൾ പാലിക്കുന്നത് നിങ്ങളെ നിരാശയിലേക്ക് കൊണ്ടെത്തിക്കുമെന്ന് തോന്നുന്നു.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ജന്മനക്ഷത്ര പ്രകാരം നിങ്ങൾക്ക് ഇപ്പോൾ അനുകൂല സമയമാണ്. എന്നാൽ, നിങ്ങളുടെ ചിന്തകളും വികാരങ്ങളും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. അതിനാൽതന്നെ, നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുക. നിങ്ങളുടെ ആവശ്യകതകൾക്ക് മുൻതൂക്കം നൽകുക. 

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ആത്മവിശ്വാസമാണ് നിങ്ങളുടെ പ്രധാന സമ്പാദ്യം. നിങ്ങളുടെ പോസിറ്റീവ് ചിന്താഗതികൾക്കുള്ള ശക്തിയും ഇതാണ്. ഇതിലൂടെ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നേടിയെടുക്കാനാകും. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുള്ള പങ്കാളികളിൽ നിന്ന് വിട്ടു നിൽക്കുക. പ്രൊഫഷണൽ ബന്ധങ്ങളിൽ നിങ്ങൾക്ക് നല്ല പ്രകടനം നടത്താനാകും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നല്ല ചിന്തകൾക്ക് വേണ്ട സമയമാണിത്. നിങ്ങളുടെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും അടുത്ത ഘട്ടം എന്തായിരിക്കണമെന്ന് ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ചെയ്യാം. സമ്മർദങ്ങൾ അതിജീവിച്ച് നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത വർഷം നിങ്ങൾക്ക് സമൃദ്ധി വർധിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രവചിക്കാൻ കഴിയും. കൂടുതൽ പണം വരുന്നതോടെ, സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചുള്ള നിങ്ങളുടെ ഭയം അവസാനിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വൈകാരികമായുള്ള നിങ്ങളുടെ ചിന്തകളെല്ലാം മാറ്റിവച്ച് മുന്നോട്ട് നീങ്ങാനുള്ള സമയമാണ്. നിങ്ങളുടെ ബന്ധങ്ങളെ കുറിച്ചും, ഒന്നോ രണ്ടോ പ്രത്യേക വ്യക്തികളെ കുറിച്ചും നിങ്ങൾ കരുതിയിട്ടുള്ള എല്ലാ അനുമാനങ്ങളും പുനഃപരിശോധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വൈകാരിമായ സാഹചര്യങ്ങളിൽ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. ചിലപ്പോഴൊക്കെ നിങ്ങൾക്ക് ഇത്തരം സാഹചര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. അതിനാൽതന്നെ എടുക്കുന്ന തീരുമാനം തെറ്റായിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ സഹജാവബോധത്തെ ആശ്രയിക്കുകയും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുകയും വേണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ഭാവി നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോഴൊക്കെ നമുക്ക് ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ കഴിയില്ല. നിങ്ങൾ ഒറ്റയ്ക്ക് പോകുകയാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ളവരുടെ പിന്തുണ നഷ്‌ടപ്പെടുകയും ചില കാര്യങ്ങൾ മറക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ മറ്റുള്ളവർക്കൊപ്പം പോയാൽ, അവർ നിങ്ങളെ പരാജയത്തിൽ നിന്ന് രക്ഷിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നും വെല്ലുവിളികൾ വന്നേക്കാമെന്നും നിങ്ങളിൽ ചിലർക്ക് ഇപ്പോൾ ധാരണയുണ്ട്. എന്നാൽ, ഇനിയും പാഠം പഠിച്ചിട്ടില്ലാത്തവർ, വളർച്ചയ്ക്കുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ ഈ ചിന്തകളൊക്കെ മാറ്റിവയ്ക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കാം. നിങ്ങളെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ അടുപ്പമുള്ള വ്യക്തിബന്ധങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും പ്രയോജനപ്പെത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ചില കാര്യങ്ങളിൽ നിങ്ങൾ പിന്നോട്ട് പോയേക്കാം. പക്ഷേ, നിങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കാം. പ്രത്യേകിച്ചും, കഴിഞ്ഞ ഒമ്പത് മാസമായി നിങ്ങൾ അനുഭവിച്ച ഓരോ ഭാഗ്യവും നോക്കാനും അത് നല്ലതിനുവേണ്ടിയാണെന്ന് ഉറപ്പാക്കാനും നിങ്ങൾക്ക് കഴിയും.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: