scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 16-June 22, 2024, Weekly Horoscope

Weekly Horoscope: ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 21 - 22 തീയതികളിൽ വെളുത്തവാവ് വരുന്നു. ചന്ദ്രൻ അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു.  ചൊവ്വ മേടം രാശിയിലാണ്. 

Advertisment

അശ്വതി-ഭരണി നാളുകളിലായി സഞ്ചരിക്കുന്നു. ബുധനും ശുക്രനും മിഥുനം രാശിയിൽ മകയിരം, തിരുവാതിര നാളുകളിലാണ്. ശുക്രബുധന്മാരുടെ മൗഢ്യവും തുടരുകയാണ് എന്നതും പ്രസ്താവ്യമത്രെ!വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലൂടെ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്.

ചന്ദ്രൻ്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം ഈ ആഴ്ച ഏതൊക്കെ രാശിക്കാർക്കാണ് എന്ന് നോക്കാം. ഞായറാഴ്ച കുംഭക്കൂറുകാർക്കാണ്. തിങ്കളും ചൊവ്വയും ബുധൻ രാവിലെ വരെയും മീനക്കൂറുകാർക്കാണ് അഷ്ടമരാശി വരിക. തുടർന്ന് വെള്ളി സായാഹ്നം വരെ മേടക്കൂറുകാർക്കും തദനന്തരം ഇടവക്കൂറുകാർക്കും (ശനിയാഴ്ച) ആയി അഷ്ടമരാശി വരുന്നു. 
        
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

നാലാം ഭാവാധിപനായ ചന്ദ്രന് പൂർണബലം ഉള്ള വാരമാകയാൽ മനസ്സുഖവും ദേഹസുഖവുമുണ്ടാവും. സുഹൃൽസമാഗമവും അതുകാരണമുള്ള ഉല്ലാസവും ഭവിക്കുന്നതാണ്. കാര്യങ്ങൾ വരുതിയിലാണെന്ന തോന്നൽ ശക്തമാകും. ന്യായമായ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതാണ്. തൊഴിലിടത്തിലും സമാധാനം പുലരും.  വാരമധ്യത്തിൽ ചൊവ്വ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നതും ഗുണകരമാണ്. അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിയും. പ്രൊഫഷണലുകൾക്ക് കർമ്മപുഷ്ടിയുണ്ടാകുന്നതാണ്. തൊഴിൽ മാത്സര്യങ്ങളെ നിഷ്പ്രഭമാക്കി മുന്നേറുവാനാവും.

Advertisment

ഭരണി

കുടുംബത്തിൽ സുഖവും സമാധാനവും പുലരും. യാത്രകൾ ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കും. പുതുസൗഹൃദങ്ങൾ മൊട്ടിടാം. ഗൃഹം മോടിപിടിപ്പിക്കാൻ തുനിഞ്ഞേക്കും. വാഹനം വാങ്ങാൻ അഭിലഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മൂന്നാമെടത്തിലെ ആദിത്യസഞ്ചാരം ഉദ്യോഗസ്ഥർക്ക് ഗുണകരമാണ്. പദവികളിൽ ഉയർച്ചയോ വേതന വർദ്ധനയോ ഉണ്ടാകാനിടയുണ്ട്. സ്വമേഖലയിൽ സ്വശക്തി തിരിച്ചറിയാനാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുഭാരംഭങ്ങൾ ഒഴിവാക്കുന്നത് ഉചിതം.

കാർത്തിക

വ്യാഴം രണ്ടാം നക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ വാക്ചാതുര്യം അഭിനന്ദിക്കപ്പെടും. അതുകൊണ്ടുതന്നെ നേട്ടങ്ങളും കരഗതമാവും. പുതിയ വിഷയങ്ങളോട് ആഭിമുഖ്യമേറും. ഹ്രസ്വകാല കോഴ്സുകളിൽ ചേർന്നേക്കും. സാമ്പത്തിക വരവ് തൃപ്തിയേകുന്നതാണ്. സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകൾ ആദരിക്കപ്പെടാം. കർമ്മരംഗം ഉണരും. പ്രണയികൾക്ക്  ആഹ്ളാദിക്കാൻ കഴിയുന്നതാണ്. ദാമ്പത്യത്തിലെ സൗന്ദര്യപ്പിണക്കം അവസാനിച്ചേക്കും. ബന്ധുക്കളുടെ ആതിഥ്യം സ്വീകരിക്കുന്നതാണ്.

രോഹിണി

നക്ഷത്രനാഥനായ ചന്ദ്രന് പൂർണ്ണബലം ഉള്ള വാരമാണ്. അതിനാൽ അനുകൂലമായ ഫലങ്ങൾക്ക് മുൻതൂക്കം വന്നെത്തും. അല്പ പ്രയത്നത്താൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവും. സ്ത്രീകളുടെ പിന്തുണ ശക്തി പകരും. മനസ്സന്തോഷത്തിന് കാരണങ്ങൾ വന്നെത്തുന്നതാണ്. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാനാവും. കലാപ്രവർത്തനം അഭംഗുരം തുടരാനാവും. ഔദ്യോഗിക കൃത്യങ്ങളിൽ പ്രത്യുല്പന്നമതിത്വം പുലർത്തും. ഭോഗസുഖം പ്രതീക്ഷിക്കാം.  പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകുന്നതാണ്.

മകയിരം

ഗാർഹികമായി സുഖവും സമാധാനവും വന്നുചേരും. ദാമ്പത്യത്തിൽ സംതൃപ്തി പുലരും. സ്വാശ്രയ തൊഴിലിൽ മുന്നോട്ട് പോകാനാവും.  വായ്പ നേടാനുള്ള ശ്രമം വിജയിക്കും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. സാമൂഹ്യ പ്രവർത്തനത്തിന് വലിയ തോതിൽ പിന്തുണയുണ്ടാവും. മനസ്സന്തോഷത്തിന് പല അവസരങ്ങൾ സംജാതമാകും. കിടപ്പ് രോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവുന്നതാണ്. ശനിയാഴ്ച ശുഭകാര്യങ്ങൾ തുടങ്ങരുത്.

തിരുവാതിര

വാരാദ്യം കാര്യസാധ്യത്തിന് തടസ്സങ്ങളുള്ളതായി തോന്നും ഗൃഹത്തിൽ സമാധാനം കുറയാം. ചിന്താപരത കാരണം കർമ്മഗുണം മങ്ങുന്നതാണ്. ബുധനാഴ്ച മുതൽ ക്രമേണ കാര്യങ്ങൾ നേരെയാവും. പ്രായോഗികത മുന്നിട്ടു നിൽക്കും. ഉത്തരവാദിത്വങ്ങൾ പൂർത്തീകരിച്ച് ഉന്നതാധികാരികളുടെ പ്രശംസ നേടും. സാമ്പത്തികമായി സ്വാശ്രയത്വം ഉണ്ടാവും. കുടുംബച്ചെലവുകൾക്ക് തടസ്സമുണ്ടാവില്ല. ദാമ്പത്യത്തിൽ സുഖം അനുഭവിക്കും. എതിർപ്പുകളെ നിസ്സാരീകരിക്കും. രാഷ്ട്രീയ ചർച്ചകളിൽ സമദൂരം പാലിക്കുന്നതാണ്.

പുണർതം

ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ശാരീരിക ക്ലേശങ്ങൾ, അലച്ചിൽ ഇവയുണ്ടാകുന്നതാണ്. പന്ത്രണ്ടിലെ വ്യാഴം ശുഭകാര്യങ്ങളുമായി ബന്ധപ്പെടാനും 
നല്ല വിഷയങ്ങളിൽ വ്യയമേർപ്പെടുത്താനും അവസരമേകും. ജന്മരാശിയിലെ ശുക്രൻ അല്പം അതിർ കവിഞ്ഞ ആഢംബര ഭ്രമത്തിനും സുഖതൃഷ്ണകൾക്കും വഴിയൊരുക്കാം. പതിനൊന്നിലെ ചൊവ്വ ഭൂമി ഗുണം സമ്മാനിക്കും. വസ്തു വാങ്ങാനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കും. വരാരംഭത്തിൽ പുരോഗതി മന്ദഗതിയിലാവും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉയർച്ച വർദ്ധിക്കും.

പൂയം

രാശിനാഥനായ ചന്ദ്രൻ പൂർണബലവാനാകയാൽ പ്രവർത്തിരംഗം ഉന്മേഷകരമാവും. മാനസിക സന്തോഷം ഭവിക്കുന്നതാണ്. ഉത്തരവാദിത്വങ്ങൾ പരപ്രേരണ കൂടാതെതന്നെ നിർവഹിക്കും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവും. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്ഠകൾ അകലുന്നതാണ്. ഉദ്യോഗസ്ഥർക്ക് ആദിത്യൻ്റെ പന്ത്രണ്ടിലെ സ്ഥിതി  അലച്ചിലിനിടവരുത്തും. സ്ഥലം മാറ്റത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരാം.  വ്യാഴത്തിൻ്റെ ഇഷ്ടഭാവസ്ഥിതി ധനോന്നതിക്ക് ഇടവരുത്തും. ദൈവിക സമർപ്പണങ്ങൾക്ക് മുടക്കം വരില്ല.

ആയില്യം

ന്യായമായ പ്രതീക്ഷകൾ അധികം വിയർപ്പൊഴുക്കാതെ  സഫലമാവുന്നതാണ്. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചേക്കും. സാമ്പത്തികം മോശമാവില്ല. എന്നാൽ ചെലവധികമാവും.  ഔദ്യോഗിക യാത്രകൾ പൊടുന്നനെ തീരുമാനിക്കപ്പെടാം. കുടുംബത്തോടൊപ്പം നിശ്ചയിച്ച ചില സന്ദർശനങ്ങൾ തന്മൂലം ഒഴിവാക്കേണ്ട സ്ഥിതിയുണ്ടാവും. കച്ചവടത്തിലെ  നൂതന മാർഗങ്ങൾ ഉപഭോക്താക്കളെ ആകർഷിച്ചേക്കാം.  ജന്മനാട്ടിലെ വസ്തു വിൽക്കാനുള്ള തീരുമാനത്തെ കുടുംബാംഗങ്ങൾ എതിർത്തേക്കും. പിതാവിൻ്റെ/ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: