scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; April 14-April 20, 2024, Weekly Horoscope

Weekly Horoscope: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 20-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 20-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. മേടം ആദിത്യൻ്റെ ഉച്ചക്ഷേത്രമാണ്. ചന്ദ്രൻ തിരുവാതിര മുതൽ പൂരം വരെയുള്ള നക്ഷത്രങ്ങളിലാണ്. വെളുത്ത പക്ഷ ഷഷ്ഠി മുതൽ ദ്വാദശി വരെയുള്ള തിഥികൾ ഈ ആഴ്ചയിൽ കടന്നുവരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. ഏപ്രിൽ 17 ന് വ്യാഴം കാർത്തികയിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നാളിലാണ്.  

Advertisment

ചൊവ്വ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ വക്രമൗഢ്യത്തിൽ മീനം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ തുടരുന്നു. രേവതി നാളിലാണ് സഞ്ചാരം. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും വിപരീതഗതിയിൽ സഞ്ചാരം തുടരുകയാണ്. 

ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായർ മുഴുവനും തിങ്കൾ രാത്രി വരെയും വൃശ്ചികക്കൂറുകാർക്കും തുടർന്ന് വ്യാഴാഴ്ച പ്രഭാതം വരെ ധനുക്കൂറുകാർക്കും അഷ്ടമരാശിയാണ്. അതിനു ശേഷം ശനിയാഴ്ച രാത്രി വരെ മകരക്കൂറുകാർക്കാണ് അഷ്ടമരാശി ഭവിക്കുന്നത്. മുകളിൽ വിവരിച്ച ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നാളുകളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

വാരാദ്യം ഊർജ്ജദായകവും ഉന്മേഷപ്രദവുമാവും.  മുടങ്ങിയ സൽകാര്യങ്ങൾ പുനരാരംഭിക്കാൻ പ്രേരണയുണ്ടാവും. വാതിലുകൾ തുറക്കപ്പെടുന്നുണ്ട് എന്നത് ആശ്വാസമേകും. സുഗമതയുണ്ടാവും, കർമ്മരംഗത്തിന്. കൂടുതൽ പ്രയത്നിക്കാൻ സന്തോഷം തോന്നും. തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേഗം പ്രവർത്തനത്തിലും പുലർത്തും.  ഗാർഹികാന്തരീക്ഷം സമാധാനപൂർണ്ണമാകും. ഉപദേശരൂപത്തിലല്ലെങ്കിൽ പോലും വാക്കുകൾ കേൾക്കാൻ ചിലരെങ്കിലും മുന്നോട്ടു വന്നേക്കും. ചിലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്.

Advertisment

ഭരണി

പ്രസന്നമായ അനുഭവങ്ങൾ വന്നുചേരും. ശുഭവാർത്ത ശ്രവിക്കുന്നതാണ്. സാമൂഹ്യ സേവനത്തിന് സമയം നീക്കിവെച്ചേക്കും. അടുക്കും ചിട്ടയും നിറഞ്ഞ കർമ്മശൈലി ആദരിക്കപ്പെടും. പാചകവൈഭവം അതിഥികളുടെ പ്രശംസ നേടുന്നതായിരിക്കും. പേരക്കുട്ടിയെ കാണാൻ ഭാഗ്യമൊരുങ്ങും. സഹപ്രവർത്തകരെ സഹകരിപ്പിച്ചുകൊണ്ട് ദൗത്യങ്ങളിൽ മുന്നേറുന്നതാണ്. കലാപ്രവർത്തനം ഉന്മേഷകരമാകും. ഉപരിപഠനം സംബന്ധിച്ച് അദ്ധ്യാപകരുടെ ഉപദേശം തേടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും.

കാർത്തിക

ഹൃദയചാഞ്ചല്യത്തെ ഒരു പരിധിവരെ മറികടക്കാനാവും. ടീം ലീഡർ എന്ന നിലയ്ക്ക് മികച്ച പ്രവർത്തനം നടത്തുവാൻ കഴിഞ്ഞേക്കും. ഏകോപനത്തിനുള്ള കഴിവ് പ്രശംസ നേടുന്നതാണ്. ഉത്സവാഘോഷങ്ങൾക്ക് നാട്ടിലെത്തിയവർ അവധി നീട്ടിയേക്കും. ബന്ധുസന്ദർശനം പൂർവ്വകാല സ്മരണ ഉണർത്തും. ഓൺലൈൻ ബിസിനസ്സുകളിൽ  നേട്ടമുണ്ടാക്കുന്നതാണ്. ചെലവ് അധികമാവുന്നതിൻ്റെ പേരിൽ കുടുംബാംഗങ്ങളുമായി തർക്കത്തിലാവും. ഗ്രന്ഥരചന പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും.

രോഹിണി

പ്രതീക്ഷിച്ച ധനം വന്നെത്തും. വാഗ്ദാനം നിറവേറ്റുന്നതിൽ വിജയിക്കുന്നതാണ്. സ്ത്രീകളുടെ പിന്തുണ കൈവരിക്കും. ജോലി തേടുന്നവർക്ക് ആശാവഹമായ വാരമാണ്. ഊഹക്കച്ചവടത്തിൽ നേട്ടം സിദ്ധിക്കുന്നതാണ്. വിദ്യാർത്ഥികളുടെ ഉപരിപഠന കാര്യത്തിൽ തീരുമാനമുണ്ടാകും. നവമാധ്യമങ്ങളിലെ അഭിപ്രായങ്ങൾ വിമർശക്കിപ്പെട്ടേക്കാം. അടുത്തൂൺപറ്റി പിരിഞ്ഞവർ കൃഷിയിൽ ശ്രദ്ധ അർപ്പിച്ചെന്ന് വരാം. കുടുംബയോഗത്തിനായി അക്ഷീണം പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ കാര്യവിളംബം ഭവിക്കുന്നതാണ്.

മകയിരം

പെട്ടെന്ന് തീരുമാനം കൈക്കൊള്ളാൻ സമ്മർദ്ദം ഉണ്ടാകും. ആരംഭിച്ച കാര്യങ്ങൾ തടസ്സപ്പെടാം. ഉദ്യോഗസ്ഥർക്ക് പദവിയിൽ പ്രതീക്ഷിച്ചത്ര ഉയർച്ച കൈവന്നേക്കില്ല. അനർഹർക്ക് അംഗീകാരം കിട്ടുന്നതിൽ വിഷമമുണ്ടായേക്കും. നീതിബോധത്തോടെ പ്രവർത്തിച്ചാലും ആരോപണങ്ങൾ ഉയരാനിടയുണ്ട്.  വരുമാനത്തിൽ വലിയ വർദ്ധന ഉണ്ടായേക്കില്ല. പണയ വസ്തുവിൻ്റെ തിരിച്ചടവ് മുടങ്ങില്ല. വാരാദ്യം വിരുന്നുകാരുണ്ടാവും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്.

തിരുവാതിര

സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. തൊഴിൽ വിപുലീകരണം സജീവ ചിന്താവിഷയമാകും. കമ്പനി ജോലിക്കാർക്ക് കൂടുതൽ ചുമതലകൾ ലഭിക്കുന്നതാണ്. ഉല്പന്നങ്ങൾ വാങ്ങാനോ വിൽക്കാനോ ആയി യാത്ര വേണ്ടി വന്നേക്കും. പിതാവിന് നേട്ടങ്ങൾ ഉണ്ടാവാം. ജോലിക്കയറ്റം സാധ്യതയാണ്. മത്സരങ്ങളിൽ വിജയിക്കുവാനാവും. ക്ഷേത്രാടനത്തിന് സമയം കണ്ടെത്തുന്നതാണ്. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേക്കില്ല. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മെച്ചമേറുന്നതാണ്.

പുണർതം

പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യൻ ആഗ്രഹസഫലീകരണം സാധ്യമാക്കും. പാരമ്പര്യ തൊഴിലുകളിൽ മുന്നേറ്റമുണ്ടാകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. ആരോഗ്യപ്രശ്നങ്ങൾക്ക് ഒട്ടൊക്കെ പരിഹാരം സിദ്ധിച്ചേക്കും. വിദേശത്തുനിന്നും ശുഭവാർത്തയെത്തും. അഭിമുഖങ്ങളിൽ ശോഭിച്ചേക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അഭികാമ്യം. സാമൂഹികമായ അംഗീകാരമുണ്ടാവും. ജന്മനാട് സന്ദർശിക്കാൻ അവസരം വന്നെത്തും.

പൂയം

ഉദ്യോഗസ്ഥർക്ക് ഉന്നമനം ഉണ്ടാവുന്ന കാലമാണ്. മുൻപ് ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങളിൽ വിജയിക്കാനായേക്കും. വിവാദങ്ങളിലും തർക്കങ്ങളിലും സ്വാഭിപ്രായം ശക്തമായി അവതരിപ്പിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാക്കും. വിദ്യാർത്ഥികൾ പ്രൊഫഷണൽ കോഴ്സുകളിലേക്ക് ഒരുക്കം തുടങ്ങുന്നതാണ്. കമ്മീഷൻ വ്യാപാരത്തിൽ വേണ്ടത്ര ലാഭം കിട്ടിയേക്കില്ല.

ആയില്യം

ഭൗതിക നേട്ടങ്ങൾ സന്തോഷിപ്പിക്കും. വേർപിരിഞ്ഞവർക്ക് ഇണങ്ങിച്ചേരാൻ സാഹചര്യം അനുകൂലമാവും. വാരാദ്യത്തിൽ ചില സമ്മർദ്ദങ്ങളെ നേരിടേണ്ടി വന്നേക്കാം. ചെലവ് കൂടുന്നതിൽ അസ്വസ്ഥതയുണ്ടാവും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ ലഭിക്കുന്നതാണ്. വസ്തു വ്യാപാരത്തിൽ തടസ്സം തുടരപ്പെടും. അനുരാഗികൾക്ക് ഹൃദയബന്ധം ഊഷ്മളമാവുന്നതാണ്. സാമൂഹ്യപ്രവർത്തനത്തിലെ എതിർപ്പുകൾ നിസ്സാരീകരിക്കും. വിദേശ പഠന സാധ്യത ആരായുന്നതാണ്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: