scorecardresearch

ശുക്രൻ മിഥുനം രാശിയിൽ, മൂലം മുതൽ രേവതി വരെ

Venus Transit to Gemini Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ

Venus Transit to Gemini Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

ശുക്രൻ മിഥുനം രാശിയിൽ

Venus Transit to Gemini Astrological Predictions Moolam, Pooradam, Utharadam, Thiruvonam, Avittam, Chathayam, Pururuttathy, Uthrittathy, Revathi Stars: 2023 മേയ് 3 മുതൽ മേയ് 30 വരെ (1198 മേടം 19 മുതൽ ഇടവം 16 വരെ) ശുക്രൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം രാശിയിൽ ആദ്യ ഒരാഴ്ചക്കാലം ചൊവ്വയും ശുക്രനൊപ്പം ഉണ്ട്. ഇടക്ക് രണ്ടേകാൽ ദിവസം ചന്ദ്രനും കടന്നുപോകുന്നു. അതൊഴിച്ചാൽ ഏകാന്തസഞ്ചാരമാണ് ശുക്രൻ മിഥുനത്തിൽ നടത്തുന്നത്. കാമത്തിന്റെയും കാമനകളുടെയും ജീവിതാഭിവാഞ്ഛയുടെയും ഇന്ദ്രിയപരതയുടേയും ഗ്രഹമാണ് ശുക്രൻ. ഗോചരഫലത്തിൽ ഏറ്റവും കൂടുതൽ പ്രസാദിക്കുന്ന ഗ്രഹവും ശുക്രനാണ്. 6, 7, 10 എന്നിവയൊഴികെ മറ്റുള്ള എല്ലാഭാവങ്ങളിലും ശുക്രൻ നേട്ടങ്ങൾ സൃഷ്ടിക്കുന്നു.

Advertisment

മിഥുനം രാശി ബുധന്റെ അവകാശരാശിയാണ്. ബുധനും ശുക്രനും സുഹൃൽഗ്രഹങ്ങളുമാണ്. മിത്രരാശിയിലെ ഗ്രഹത്തെ മുദിതൻ അഥവാ സന്തോഷിക്കുന്നവൻ എന്നാണ് ആചാര്യന്മാർ വിളിക്കുന്നത്. മുദിതനായ ഗ്രഹം തന്റെ ആഹ്ളാദം മറ്റുള്ളവരിലേക്കും പകരും എന്നുകരുതുന്നത് ഒരു മാനുഷിക യുക്തിയാണ്.

മൂലം മുതൽ രേവതി വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): കാര്യതടസ്സങ്ങൾ നിരന്തരമായിരിക്കും. യാത്രകൾ വേണ്ടത്ര പ്രയോജനപ്പെടണം എന്നില്ല. പങ്കുകച്ചവടത്തിൽ അസ്വാരസ്യങ്ങൾ ഉയരാം. കരുതിവെച്ച ധനം വേറെ കാര്യങ്ങൾക്ക് ചിലവായി എന്നുവരാനിടയുണ്ട്. കലാപരമായ പ്രവർത്തനങ്ങൾ മന്ദീഭവിച്ചേക്കാം. വിവാഹകാര്യത്തിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യത്തിൽ അനുരഞ്ജനം അകലെയാവും. കഫജന്യരോഗങ്ങൾ ഉപദ്രവമുണ്ടാക്കിയേക്കും. അടുപ്പക്കാരിൽ നിന്നും വിപരീതാനുഭവങ്ങൾ ഒരു സാധ്യതയാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം കുറയാം.

Advertisment

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി): സഹായവാഗ്ദാനങ്ങൾ ജലരേഖകളാവും. ശത്രുപക്ഷത്തിന് ഊക്ക് കൂടും. ബലപരീക്ഷണത്തിന് മുതിരാതിരിക്കുന്നതാവും ഉചിതം. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനപ്രാപ്തി വൈകും. ചിട്ടി- ലോൺ ഇവയിൽ നിന്നും ധനം കാത്തിരിക്കുന്നവർക്ക് ഭാഗികമായി നിരാശപ്പെടേണ്ടി വന്നേക്കാം. ദീർഘയാത്രകൾക്ക് കാലം അനുകൂലമല്ല. അശനശയനസൗഖ്യം കുറയുന്നതായിരിക്കും. വലിയ മുതൽമുടക്ക് വേണ്ടുന്നസംരംഭങ്ങൾ അല്പം നീട്ടിവെക്കുന്നതാവും സമുചിതം. ശുക്രൻ പന്ത്രണ്ടാം ഭാവത്തിലേക്ക് നോക്കുകയാൽ ആഢംബരത്തിനോ മക്കളുടെ കാര്യത്തിനായോ ചെലവേറുന്നതാണ്.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): ശുക്രൻ പഞ്ചമഭാവത്തിലാകയാൽ ഉയർന്ന ഭാവനാശക്തി പ്രകടിപ്പിക്കും. കലാകാരന്മാരുടെ സർഗാത്മകത പ്രകീർത്തിതമാകും. മക്കൾക്ക് പരീക്ഷാവിജയം, വിവാഹം, ഉദ്യോഗം ഇവ സാധ്യതകൾ. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ദീർഘകാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധചികിൽസ ലഭിക്കും. സാമ്പത്തികസ്ഥിതി ഉയരുന്നതാണ്. ബന്ധുക്കളുടെ ആനുകൂല്യം പ്രതീക്ഷിക്കാം. അധ്വാനത്തിന് അർഹമായ പ്രതിഫലം കിട്ടുന്നതാണ്. സമൂഹത്തിന്റെ ബഹുമാനം ലഭിക്കും. നവസംരംഭങ്ങൾക്കുള്ള ആലോചനകൾ പുരോഗമിക്കും.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): കുടുംബത്തിൽ നിലനിന്ന സ്വൈരക്കേടുകൾക്ക് നാലിലെ ശുക്രസ്ഥിതി പരിഹാരമാകും. യാത്രകൾ ഗുണമേകും. പുതുവാഹനം വാങ്ങുക, ഗൃഹനവീകരണം ഇവയും സാധ്യതകൾ. ഉപരിപഠനത്തിന് അവസരം സിദ്ധിക്കും. മുൻസുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടും. മാതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ഭാവിയെ സംബന്ധിച്ച വ്യക്തമായ ചില ആസൂത്രണങ്ങൾ നടത്തും. ആഢംബരവസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തും. ഭോഗസൗഖ്യം പ്രതീക്ഷിക്കാം. തൊഴിൽപരമായി അഭിവൃദ്ധി വന്നുചേരുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: