scorecardresearch
Latest News

ശുക്രൻ മിഥുനം രാശിയിൽ, മകം മുതൽ തൃക്കേട്ട വരെ

Venus Transit to Gemini Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: മകം മുതൽ തൃക്കേട്ട വരെ വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ

astrology, horoscope, ie malayalam
ശുക്രൻ മിഥുനം രാശിയിൽ

Venus Transit to Gemini Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: 2023 മേയ് 3 മുതൽ മേയ് 30 വരെ (1198 മേടം 19 മുതൽ ഇടവം 16 വരെ) ശുക്രൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം രാശിയിൽ ആദ്യ ഒരാഴ്ചക്കാലം ചൊവ്വയും ശുക്രനൊപ്പം ഉണ്ട്. ഇടക്ക് രണ്ടേകാൽ ദിവസം ചന്ദ്രനും കടന്നുപോകുന്നു. അതൊഴിച്ചാൽ ഏകാന്തസഞ്ചാരമാണ് ശുക്രൻ മിഥുനത്തിൽ നടത്തുന്നത്. കാമത്തിന്റെയും കാമനകളുടെയും ജീവിതാഭിവാഞ്ഛയുടെയും ഇന്ദ്രിയപരതയുടേയും ഗ്രഹമാണ് ശുക്രൻ. ഗോചരഫലത്തിൽ ഏറ്റവും കൂടുതൽ പ്രസാദിക്കുന്ന ഗ്രഹവും ശുക്രനാണ്. 6, 7, 10 എന്നിവയൊഴികെ മറ്റുള്ള എല്ലാഭാവങ്ങളിലും ശുക്രൻ നേട്ടങ്ങൾ സൃഷ്ടിക്കുന്നു.

മിഥുനം രാശി ബുധന്റെ അവകാശരാശിയാണ്. ബുധനും ശുക്രനും സുഹൃൽഗ്രഹങ്ങളുമാണ്. മിത്രരാശിയിലെ ഗ്രഹത്തെ മുദിതൻ അഥവാ സന്തോഷിക്കുന്നവൻ എന്നാണ് ആചാര്യന്മാർ വിളിക്കുന്നത്. മുദിതനായ ഗ്രഹം തന്റെ ആഹ്ളാദം മറ്റുള്ളവരിലേക്കും പകരും എന്നുകരുതുന്നത് ഒരു മാനുഷിക യുക്തിയാണ്.

മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ആദ്യപാദം): പതിനൊന്നാമെടത്തിൽ ശുക്രൻ വരുന്നതിനാൽ നാനാവിധത്തിലുള്ള നേട്ടങ്ങളും സുഖഭോഗങ്ങളും പ്രതീക്ഷിക്കാം. തൊഴിലിൽ നിന്നും വരുമാനം വർദ്ധിക്കും. നിക്ഷേപങ്ങൾ ഗുണകരമാവും. ഭൂമിയിൽ നിന്നും ആദായമുണ്ടാകുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പ് പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി കൂടിച്ചേരാനാവും. കുടുംബസദസ്സുകളിൽ പങ്കെടുക്കും. ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ആശ്വാസ വാർത്തയെത്തും. വിദേശത്തുനിന്നും ധനമോ വസ്ത്രാഭരണാദികളോ ലഭിച്ചേക്കാം. കിടപ്പ് രോഗികൾക്ക് സമാശ്വാസകാലമാണ്.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): ശുക്രൻ അനിഷ്ട സ്ഥാനമായ പത്താം ഭാവത്തിലാണ്. തൊഴിലിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാകണം എന്നില്ല. കാര്യതടസ്സം വരാം. സഹപ്രവർത്തകരുടെ പിന്തുണ കുറഞ്ഞേക്കാം. വലിയ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുന്നത് നന്ന്. കടബാധ്യതകൾ വീർപ്പുമുട്ടിച്ചേക്കാം. ഉപരിപഠനത്തിന് ചിലപ്പോൾ ആശിച്ച വിഷയം ലഭിച്ചില്ലെന്ന് വരാവുന്നതാണ്. സൽപ്രവർത്തികൾ ചെയ്യാനാവും. ബന്ധുഭവനം സന്ദർശിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തും. വാഹനം, ജലയാത്ര ഇവകളിൽ കരുതൽ വേണം. കഫജന്യരോഗങ്ങൾ ക്ലേശിപ്പിക്കാനിടയുണ്ട്.

തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): ഭാഗ്യഭാവത്തിലേക്കാണ് ശുക്രൻ പ്രവേശിക്കുന്നത്. ഭാഗ്യക്കേടുകൊണ്ട് മാത്രം നഷ്ടമായ ചില അവസരങ്ങൾ തിരിച്ചുകിട്ടാം. കുടുംബത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും. സൽകർമ്മങ്ങൾ ചെയ്യാനാവും. സമൂഹത്തിന്റെ അവഗണന തീർന്ന് അംഗീകാരം കൈവരും. തീർത്ഥയാത്രകളിലും ആത്മീയകാര്യങ്ങളിലും പങ്കെടുക്കാൻ സാധിക്കുന്നതാണ്. വായ്പ, ചിട്ടി എന്നിവ ലഭ്യമാകും. തൊഴിൽ തടസ്സം നീങ്ങുന്നതാണ്. നവസംരംഭങ്ങളുടെ ആലോചനകൾ പുരോഗമിക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): അഷ്ടമരാശിയിലാണ് ശുക്രനെങ്കിലും ഇഷ്ടസ്ഥാനമാണ്. വിദേശയാത്രകൾക്ക് അവസരം ഒരുങ്ങും. തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പ്രണയവിഘ്നങ്ങൾ നീങ്ങുന്നതാണ്. അവിവാഹിതരുടെ വിവാഹാലോചനകളിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ക്ലേശങ്ങൾക്ക് ആശ്വാസമുണ്ടാകുന്നതാണ്. കലാകാരന്മാർ അഭിനന്ദിക്കപ്പെടും. നവീന സാങ്കേതിക ഉപകരണങ്ങൾ സ്വന്തമാക്കും. മാധ്യസ്ഥങ്ങളിൽ വിജയം വരിക്കുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit to gemini astrological predictions makam pooram uthram atham chithira chothi vishakam anizham thrikketta stars