scorecardresearch
Latest News

ശുക്രൻ മിഥുനം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Venus Transit to Gemini Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ

astrology, horoscope, ie malayalam
ശുക്രൻ മിഥുനം രാശിയിൽ

Venus Transit to Gemini Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 മേയ് 3 മുതൽ മേയ് 30 വരെ (1198 മേടം 19 മുതൽ ഇടവം 16 വരെ) ശുക്രൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. മിഥുനം രാശിയിൽ ആദ്യ ഒരാഴ്ചക്കാലം ചൊവ്വയും ശുക്രനൊപ്പം ഉണ്ട്. ഇടക്ക് രണ്ടേകാൽ ദിവസം ചന്ദ്രനും കടന്നുപോകുന്നു. അതൊഴിച്ചാൽ ഏകാന്തസഞ്ചാരമാണ് ശുക്രൻ മിഥുനത്തിൽ നടത്തുന്നത്. കാമത്തിന്റെയും കാമനകളുടെയും ജീവിതാഭിവാഞ്ഛയുടെയും ഇന്ദ്രിയപരതയുടേയും ഗ്രഹമാണ് ശുക്രൻ. ഗോചരഫലത്തിൽ ഏറ്റവും കൂടുതൽ പ്രസാദിക്കുന്ന ഗ്രഹവും ശുക്രനാണ്. 6, 7, 10 എന്നിവയൊഴികെ മറ്റുള്ള എല്ലാഭാവങ്ങളിലും ശുക്രൻ നേട്ടങ്ങൾ സൃഷ്ടിക്കുന്നു.

മിഥുനം രാശി ബുധന്റെ അവകാശരാശിയാണ്. ബുധനും ശുക്രനും സുഹൃൽഗ്രഹങ്ങളുമാണ്. മിത്രരാശിയിലെ ഗ്രഹത്തെ മുദിതൻ അഥവാ സന്തോഷിക്കുന്നവൻ എന്നാണ് ആചാര്യന്മാർ വിളിക്കുന്നത്. മുദിതനായ ഗ്രഹം തന്റെ ആഹ്ളാദം മറ്റുള്ളവരിലേക്കും പകരും എന്നുകരുതുന്നത് ഒരു മാനുഷിക യുക്തിയാണ്.

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് ശുക്രന്റെ മിഥുനം രാശിയിലെ സഞ്ചാരം ഏതുവിധത്തിലുള്ള അനുഭവങ്ങളാവും സമ്മാനിക്കുക എന്നുളള അന്വേഷണമാണ് ഇവിടെ.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): പിന്തുണയേകാൻ പലരും മുന്നോട്ട് വരും. സഹോദരരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബ കലഹങ്ങൾക്ക് അവസാനമാകുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ ഹൃദയബന്ധം ദൃഢമാകും. ഭാഗ്യസ്ഥാനത്തേക്ക് ശുക്രൻ നോക്കുന്നതിനാൽ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. ഗുരുക്കന്മാരെ കാണാനും അവരുടെ അനുഗ്രഹം ലഭിക്കാനും അവസരം കൈവരും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിലെ ഉൽകണ്ഠകൾക്ക് തൽകാലം ശമനമുണ്ടാകും.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ശുക്രൻ രണ്ടാമെടത്തേക്ക് വരുന്നതിനാൽ കുടുംബസൗഖ്യം പ്രതീക്ഷിക്കാം. വാക്കും വചനവും ചമൽകാരത്തോടെ പറയുവാനാവും. സാഹിത്യകാരന്മാരുടെ രചനകൾ ആസ്വാദക പ്രശംസനേടും. മുഖകാന്തി വർദ്ധിപ്പിക്കുന്ന സൗന്ദര്യവസ്തുക്കൾ വാങ്ങും. ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസത്തിന് അവസരമുണ്ടാകുന്നതായിരിക്കും. കാമുകീകാമുകന്മാർക്ക് സന്തോഷാനുഭവങ്ങൾ കൈവരും. വസ്ത്രാഭരണാദികൾ പാരിതോഷികമായി ലഭിച്ചേക്കാം. യാത്രകൾ പ്രയോജനകരമാകുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിവ് ഉണ്ടാകും.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. തൊഴിൽ രംഗം പുഷ്ടിപ്പെടും. കൂടുതൽ സൗന്ദര്യബോധമുള്ളവരാവും. വീട് മോടിപിടിപ്പിക്കുവാൻ ശ്രമം തുടങ്ങും. ആഢംബര വസ്തുക്കൾ സ്വന്തമാക്കുന്നതാണ്. സന്തോഷിക്കാനും ഭോഗാനുഭവങ്ങൾക്കും അനുകൂലകാലമായിരിക്കും. പ്രണയം സഫലമാകും. ദാമ്പത്യകലഹങ്ങൾക്ക് വിരാമമാകുന്നതാണ്. പന്ത്രണ്ടാം ഭാവാധിപൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ നല്ല കാര്യങ്ങൾക്ക് ചെലവുണ്ടാകും. തൊഴിൽപരമായി ദേശാന്തരയാത്രകൾ ഉണ്ടാവാം. കുടുംബസമേതമുള്ള വിനോദയാത്രയും സാധ്യതയാണ്.

കർക്കടകക്കൂറിന് ( പുണർതം നാലാം പാദം, പൂയം, ആയില്യം): ചില മാനസിക പിരിമുറുക്കങ്ങൾ അയഞ്ഞുതുടങ്ങും. വിദേശത്തോ അന്യനാട്ടിലോ ഉപരിപഠനം / തൊഴിൽ എന്നിവ പ്രതീക്ഷിച്ചിരിക്കുന്നവർക്ക് അതിനവസരം സഞ്ജാതമാകും. നല്ലകാര്യങ്ങൾക്ക് പണച്ചെലവേറും. ജീവിതശൈലീ രോഗങ്ങൾക്ക് ഫലപ്രദമായ ചികിൽസ സിദ്ധിക്കും. ഗൃഹവാഹനാദികൾ നവീകരിക്കും. കടബാധ്യതകൾ തീർക്കുന്നതിനെക്കുറിച്ച് ചില തീരുമാനങ്ങൾ കൈക്കൊള്ളും. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. തൊഴിൽ രംഗത്തെ എതിർപ്പുകളെ തൃണവൽഗണിക്കും. കരാർ ജോലികൾ പുതുക്കിക്കിട്ടുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Venus transit to gemini astrological predictions aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars