scorecardresearch

ശുക്രൻ മകരം, കുംഭം രാശികളിൽ; മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ശുക്രഫലം

Venus Transit to Capricorn Aquarius Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ശുക്രഫലം എപ്രകാരമായിരിക്കുമെന്ന് നോക്കാം

Venus Transit to Capricorn Aquarius Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: മൂലം മുതൽ രേവതി വരെയുള്ള നാളുകാരുടെ ശുക്രഫലം എപ്രകാരമായിരിക്കുമെന്ന് നോക്കാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Venus Transit to Capricorn Aquarius Astrological Predictions Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathy Stars: ശുക്രനെ Venus എന്നാണ് പാശ്ചാത്യർ വിളിക്കുന്നത്. സൗമ്യപ്രകൃതിയായ ഒരു ഗ്രഹമെന്ന പ്രതീതിയാണ് ശുക്രന് ഉള്ളത്. ശുക്രൻ ഗ്രഹനിലയിൽ ബലവാനാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഐശ്വര്യ പൂർണമാകും. ശബളാഭമായ ജീവിതം നയിക്കാൻ അയാൾക്കാവും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറപ്പെടും. സ്ഥാനമാനങ്ങൾ വന്നുചേരും. സൗന്ദര്യതൃഷ്ണ, കലാവാസന എന്നിവ ജന്മസിദ്ധമായിരിക്കും. ജീവിതത്തെ പ്രേമസുരഭിലമായ കണ്ണുകളോടെ നോക്കിക്കാണും. വലിയ കുടുംബ സ്നേഹിയായിരിക്കും. വിദേശയാത്ര കൊണ്ടു നേട്ടങ്ങൾ സ്വന്തമാക്കും. മനസ്സിനിണങ്ങിയ ധരാളം ചങ്ങാതിമാരുണ്ടാവും.

Advertisment

ഗോചരാൽ ശുക്രൻ ശരാശരി 25 മുതൽ 30 ദിവസം വരെയാണ് ഓരോ രാശിയിലും സഞ്ചരിക്കുക. ഇപ്പോൾ മകരം രാശിയിലാണ്. ജനുവരി 22 ന് കുംഭത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി 15വരെ അവിടെ തുടരും. മീനം രാശിയാണ് ശുക്രന്റെ ഉച്ചരാശി. ഉച്ചത്തിലേക്ക് പോകുന്നതിനാൽ മകരം – കുംഭം രാശികളിലെ ശുക്രനെ ‘ആരോഹി’ എന്ന് വിശേഷിപ്പിക്കുന്നു. ബലവാനാണ് ശുക്രൻ. കൂടാതെ ബന്ധുഗ്രഹമായ ശനിയുടെ രാശികളായ മകരം-കുംഭം രാശികളിലായാണ് സഞ്ചാരവും. ഇതെല്ലാം ശുക്രന് പൊതുവേ ബലമുണ്ടെന്നതിനെ കുറിക്കുന്നു. 6, 7, 10 എന്നീ ഭാവങ്ങളിലൊഴികെ മറ്റ് എല്ലാ രാശികളിലും ബലവാനും ഉന്നതഫലദാതാവും ആണ് ശുക്രൻ. അങ്ങനെ നോക്കിയാൽ ജനുവരി 22 വരെ ചിങ്ങം, കർക്കടകം, മേടം എന്നീ കൂറുകാർക്കും തുടർന്ന് ഫെബ്രുവരി 15 വരെ കന്നി, ചിങ്ങം, ഇടവം എന്നീ കൂറുകാർക്കും പ്രായേണ പ്രതികൂല ഫലങ്ങളാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): വാക്സിദ്ധി പ്രശംസിക്കപ്പെടും. പഠനത്തിൽ പ്രാഗല്ഭ്യം തെളിയിക്കും. നേത്ര രോഗത്തിന് ശമനമുണ്ടാകും. വിലകൂടിയ മുഖാലങ്കാരങ്ങൾ (മൂക്കുത്തി, കമ്മൽ, കണ്ണട ഇത്യാദി) വാങ്ങും. കുടുംബ ജീവിതം രമ്യമായിത്തുടരും. ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടും മുൻപ് കാണാത്ത സ്ഥലങ്ങളിലേക്ക് കൂട്ടുകാരോടൊപ്പം / കുടുംബത്തോടൊപ്പം വിനോദ യാത്ര പോകും. പൊതുവേ ഭാഗ്യപുഷ്ടിയും മനസ്സമാധാനവും ഉണ്ടാകും.

Advertisment

മകരക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): അദ്ധ്വാനത്തിന് ഇരട്ടി പ്രതിഫലം കിട്ടും. ഭോഗസൗഖ്യം ഭവിക്കും. മനസ്സിനെ സന്തോഷിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകും. പ്രണയികൾക്ക് വിവാഹ സാഫല്യമുണ്ടാകും. വിദേശ യാത്രക്കൊരുങ്ങുന്നവർക്ക് അതിനുള്ള അവസരം സഞ്ജാതമാകും. കലാപ്രവർത്തനത്തിൽ വിജയിക്കും. നൂതന വസ്ത്രാഭരണാദികൾ വാങ്ങുകയോ പാരിതോഷികം കിട്ടുകയോ ചെയ്യും. നന്നായി വിശ്രമിക്കാനും ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കാനും കാഴ്ചകളിൽ അഭിരമിക്കാനും ഉചിതസന്ദർഭമാണ്.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): വീട്ടിൽ നിന്നും അകന്ന് നിൽക്കേണ്ട സാഹചര്യം വരാം. നല്ല കാര്യങ്ങൾക്കായി പണച്ചെലവുണ്ടാകും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വന്നുചേരുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യത്തിനായി പ്രവർത്തിച്ച് വിജയിക്കും. പുതിയ പാദരക്ഷകൾ, പാദാഭരണങ്ങൾ മുതലായവ വാങ്ങും. സർഗ്ഗ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. അവിവാഹിതർക്ക് വിവാഹ ബന്ധം ഉറയ്ക്കുന്നതാണ്. ബിസിനസ്സ് സംബന്ധിച്ച ആലോചനകൾ യാഥാർത്ഥ്യമാകും. ആരോഗ്യകാര്യങ്ങളിൽ ആലസ്യം അരുത്.

മീനക്കൂറിന് (പൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി): ധനപരമായി നേട്ടങ്ങളുണ്ടാകും. കച്ചവടത്തിൽ ലാഭം വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റം കിട്ടും. ഉപരിപഠനത്തിനായി വിദേശത്ത് പോകാനാകും. സർക്കാരിൽ നിന്നും ധനസഹായം , ബാങ്കുകളിൽ നിന്നും വായ്പ മുതലായവ ലഭിക്കാൻ സാധ്യതയുണ്ട്. ഗൃഹത്തിൽ പുണ്യകർമ്മങ്ങൾ നടത്തും. കലാരംഗത്തുള്ളവർക്ക് വലിയ തോതിലുള്ള പ്രോത്സാഹനം ലഭിക്കുന്നതാണ്. സുഹൃദ് ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പഴയ സതീർത്ഥ്യരെ കണ്ടുമുട്ടാനും കുടുംബയോഗങ്ങളിൽ പങ്കെടുക്കാനും സന്ദർഭമുണ്ടാകും. ആരോഗ്യപരമായി തരക്കേടില്ലാത്ത കാലമാണ്. എന്നാലും ജീവിത ശൈലീ രോഗങ്ങളുള്ളവർ കരുതൽ പുലർത്തണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: