scorecardresearch

ശനി കുംഭം രാശിയിലേക്ക് മാറുന്നു, മകം മുതൽ തൃക്കേട്ടവരെ

Shani Transit to Aquarius Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാർക്ക് ശനിയുടെ രാശിമാറ്റം എപ്രകാരമെന്ന് നോക്കാം

Shani Transit to Aquarius Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. മകം മുതൽ തൃക്കേട്ടവരെയുള്ള നാളുകാർക്ക് ശനിയുടെ രാശിമാറ്റം എപ്രകാരമെന്ന് നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Shani Transit to Aquarius Astrological Predictions Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta Stars: ശനിയെ ഗ്രഹനിലയിൽ ‘മ’ എന്ന അക്ഷരം കൊണ്ട് കുറിക്കുന്നു. മന്ദൻ എന്ന നാമവും പ്രശസ്തമാണ്. അതിലെ ആദ്യാക്ഷരമാണ് ‘മ’. ശനി, മന്ദൻ എന്നീ രണ്ട് നാമങ്ങളുടെയും പൊരുൾ ഒന്നുതന്നെയാണ്. പതുക്കെ സഞ്ചരിക്കുന്നവൻ എന്നാണ് അവയുടെ ആശയം. ശനി ഒരു രാശിയിലൂടെ ശരാശരി രണ്ടര വർഷം സഞ്ചരിക്കുന്നു. പന്ത്രണ്ട്‌ രാശികളുള്ള രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്യാൻ ശനിക്ക് ഏതാണ്ട് മുപ്പത് കൊല്ലം വേണം.

Advertisment

ശനി, ഇപ്പോൾ പ്രവേശിക്കുന്നത് തന്റെ സ്വക്ഷേത്രം അതിലുപരി മൂലക്ഷേത്രം ആയ കുംഭം രാശിയിലേക്കാണ്. 2023 ജനുവരി 17 ചൊവ്വാഴ്ച സന്ധ്യയ്ക്ക് ശനി കുംഭത്തിലേക്ക് സംക്രമിക്കുന്നു. 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരുന്നു. ഏതാണ്ട് 26 മാസക്കാലം. ഇതിനിടയിൽ വക്ര സഞ്ചാരവും ഉണ്ട്.

ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. എല്ലാ കൂറിലും ജനിച്ചവർക്ക് അതിനാൽ ശനിയുടെ രാശിമാറ്റം സുപ്രധാനമാണ്. പൊതുവേ ശനി അവരവരുടെ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ വരുമ്പോൾ സമുന്നത നേട്ടങ്ങൾ, ശത്രുവിജയം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ ചില കൂറുകാർക്ക് ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ തരത്തിൽ പ്രശ്നകർത്താവുമായി ശനി മാറുന്നു. അതിന്റെ വിശദവിവരങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ശനിയുടെ മാറ്റം ഏഴാം രാശിയിലേക്കാണ്. താത്ത്വികമായിപ്പറഞ്ഞാൽ 'കണ്ടക ശനി' ക്കാലമാണ് തുടങ്ങുന്നത്. കുടുംബജീവിതത്തിൽ, വിശേഷിച്ച് ദാമ്പത്യത്തിൽ കൂടുതൽ ശ്രദ്ധാപൂർവം പെരുമാറേണ്ട കാലമാണ്. അനുരഞ്‌ജനത്തിന്റെ പാത സ്വീകരിക്കുന്നതാവും ഉചിതം. യാത്രകൾ അനിവാര്യമായിത്തീരും. പഠനം, തൊഴിൽ എന്നിവക്കായി വിദേശത്ത് പോകേണ്ടിവരും. നാട്ടിലേക്ക് മടങ്ങാനും കുടുംബവുമൊത്ത് ജീവിക്കാനും ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരാം. കൂട്ടുകച്ചവടത്തിൽ ജാഗ്രത വേണം. സാമ്പത്തികമായി തരക്കേടില്ലാത്ത സമയമാണ്. എന്നാൽ അവിവാഹിതരുടെ വിവാഹസ്വപ്നം യാഥാർത്ഥ്യമാകാൻ വൈകിയേക്കും. ആരോഗ്യ പരിശോധനകൾക്ക് അലംഭാവമരുത്.

Advertisment

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ശനി ആറിലാണ് വരുന്നത്. ഏറ്റവും ഗുണകരമായ മാറ്റമാണത്. എങ്ങനെ നോക്കിയാലും നേട്ടങ്ങൾക്കാവും ഈ രാശിമാറ്റം കാരണമാവുക. തൊഴിൽ രംഗം പുഷ്ടിപ്പെടും. ധനപരമായ ക്ലേശങ്ങൾ, കടബാധ്യത എന്നിവ ഒരു പരിധി വരെ പരിഹരിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. കിടമത്സരങ്ങളെ മറികടന്ന് നേതൃപദവിയിലെത്തും. ഗാർഹികമായി ക്ഷേമം പുലരും. വിഷമിപ്പിച്ചു കൊണ്ടിരുന്ന രോഗങ്ങൾക്ക് നല്ല കുറവ് അനുഭവപ്പെടും. വീട്, വാഹനം ഇവ ചിരകാല അഭിലാഷങ്ങളാണെങ്കിൽ അവ സ്വന്തമാക്കാൻ കഴിയും. അമിതമായ ചെലവ്, മുൻപിൻ നോക്കാതെയുള്ള സംഭാഷണം, കലഹവാസന എന്നിവ ഒഴിവാക്കുന്നത് ആശാസ്യമായിരിക്കും.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ): തുലാക്കൂറുകാർക്ക് കണ്ടകശനി മാറുകയാണ്. മനസ്സന്തോഷം ഭവിക്കും. വീട് സംബന്ധിച്ച് നല്ല കാര്യങ്ങൾ നടക്കും. പുതിയ വീട് വാങ്ങുക, പഴയതെങ്കിൽ അറ്റകുറ്റപ്പണികൾ നടത്തുക എന്നിവ സാധ്യതകളാണ്. ശനി ലാഭസ്ഥാനത്തേക്ക് നോക്കുകയാൽ വരുമാനം ഉയരും. സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവും. ആരോഗ്യപരമായും മെച്ചപ്പെട്ട കാലമായിരിക്കും. ബൗദ്ധികമായ പ്രവർത്തനങ്ങൾ വിജയിക്കും. കർമ്മരംഗത്തും ഉന്നമനം വരും. സന്താനങ്ങളുടെ കാര്യത്തിൽ-അവരുടെ പഠനം, സൗഹൃദം, ദാമ്പത്യം- സമയോചിതമായ ഇടപെടലുകൾ നടത്തി ആവശ്യമായ പിന്തുണ, ഉപദേശനിർദ്ദേശങ്ങൾ എന്നിവ നൽകുന്നത് അഭിലഷണീയമായിരിക്കും. അവിവാഹിതരുടെ വിവാഹസ്വപ്നം സാക്ഷാൽക്കരിക്കപ്പെടും.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ശനി മൂന്നിൽ നിന്ന് നാലാം ഭാവത്തിൽ വരികയാൽ 'കണ്ടക ശനി' തുടങ്ങുകയാണ്. എന്നാൽ ഭയാശങ്കകൾക്ക് ന്യായമില്ല. ഗുണങ്ങൾ തന്നെയാവും അധികവും അനുഭവത്തിൽ വരിക. സന്ദിഗ്ദ്ധതയും സന്ദേഹവും മാറി തൊഴിലിലും കുടുംബ ജീവിതത്തിലും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. പാരമ്പര്യ വസ്തുക്കളിലുള്ള തർക്കം അവസാനിക്കും. കൈവശാവകാശം വന്നുചേരും. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിലും ഒപ്പം സ്വന്തം ആരോഗ്യത്തിലും ജാഗ്രത വേണം. ആലസ്യത്തോട് വിട പറയേണ്ട വേളയാണ്. കൃത്യമായ ദിനചര്യ പുലർത്തുക, അന്നന്നത്തെ കാര്യങ്ങൾ ചെറിയ ഒഴികഴിവുകൾ കണ്ടെത്തി മാറ്റിവെക്കാതിരിക്കുക എന്നിവ നിർബന്ധമായും പാലിക്കണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: