scorecardresearch

ബുധന്റെ രാശിമാറ്റം: ധനു മുതൽ മീനംവരെയുള്ള കൂറുകാർക്ക് വരവിൽ ഉയർച്ചയും അംഗീകാരവും

ധനു, മകരം, കുംഭം, മീനം എന്നീ കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രത്തിൽ ജനിച്ചവരുടെ കാര്യത്തിൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു.

ധനു, മകരം, കുംഭം, മീനം എന്നീ കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രത്തിൽ ജനിച്ചവരുടെ കാര്യത്തിൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു.

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

2023 ഫെബ്രുവരി 7 ന് (1198 മകരം 24 ന്) ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്നു. ഫെബ്രുവരി 27 ന് ( കുംഭം 15 ന് ) കുംഭം രാശിയിലേക്കും പകരുന്നു. മാർച്ച് 16 (മീനമാസം 2 ) വരെ ബുധൻ അവിടെ തുടരുന്നു. ഗ്രഹങ്ങളുടെ ഇടയിൽ മിത്രം, ശത്രു, സമൻ എന്നിങ്ങനെ മൂന്നുതരം ബന്ധമുണ്ട്. ബുധന്റെ സമനാണ് ശനി. എന്നാൽ ശനിയുടെ മിത്രമാണ് ബുധൻ. ബുധന്റെ മകരം-കുംഭം രാശികളിലെ ഫലം വിലയിരുത്തുമ്പോൾ ഇക്കാര്യം പരിഗണനയർഹിക്കുന്നു.

Advertisment

ബുധൻ കന്നിരാശിയിലെ ഉച്ചസ്ഥിതി കഴിഞ്ഞ് തുലാം മുതൽ കുംഭം വരെയുള്ള രാശികളിൽ സഞ്ചരിക്കുമ്പോൾ ‘അവരോഹി’ എന്ന അവസ്ഥയിലാണ്. മീനം രാശി ബുധന്റെ നീചരാശിയാണെന്നത് പ്രസ്താവ്യമാണ്. ഉച്ചത്തിൽ നിന്നും നീചത്തിലേക്കുള്ള ഗ്രഹങ്ങളുടെ രാശിചക്രഭ്രമണത്തെ അവരോഹി അഥവാ അവരോഹണാവസ്ഥയിൽ ഉള്ള സ്ഥിതി എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ബുധൻ തരുന്ന ഫലത്തെ ഇക്കാര്യവും സ്വാധീനിക്കാറുണ്ട് എന്നതും രേഖപ്പെടുത്തേണ്ടതാണ്.

ധനു,, മകരം, കുംഭം, മീനം എന്നീ കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ളവരുടെ കാര്യത്തിൽ മാർച്ച് 16 വരെ ബുധൻ ഏതേതെല്ലാം വിധത്തിൽ സ്വാധീനിക്കുന്നു, ഇക്കാലയളവിനെ കുറിച്ച് ജ്യോതിഷത്തെ അടിസ്ഥാനമാക്കിയ പൊതു വിലയിരുത്തൽ വായിക്കാം.

Advertisment

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം കാൽ): ബുധൻ 2, 3 ഭാവങ്ങളിലായി സഞ്ചരിക്കുന്നു. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ സ്നേഹോഷ്മളതകൾ ഏറും. പണ്ഡിതോചിതമായും യുക്തിസഹമായും സംസാരിച്ച് ശ്രോതാവിന്റെ ബഹുമാനാദരങ്ങൾ നേടും. സാങ്കേതിക വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. കായികമത്സരങ്ങളിൽ നിന്നും പാരിതോഷികങ്ങൾ ലഭിക്കാം. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റും. പിന്തുണ അറിയിച്ചിരുന്നവർ സമയത്ത് ഉതകിയെന്ന് വരില്ല. സാഹസ കർമ്മങ്ങൾ ഒഴിവാക്കുന്നത് ഉചിതം. സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പടലപ്പിണക്കം ഭവിക്കാം. വരവിൽ ഉയർച്ചയുണ്ടാകും.

മകരക്കൂർ (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ: ബുധന്റെ സഞ്ചാരം ജന്മരാശിയിലും രണ്ടാം ഭാവത്തിലുമാണ്. ആശയക്കുഴപ്പവും കർമ്മ പരാങ്മുഖത്വവും ഉണ്ടാവും. കർത്തവ്യബോധം കുറയും. എന്നാലും ആത്മവിശ്വാസത്തിന്റെ ബലത്തിൽ കാര്യവിജയം വന്നുചേരും. കൃത്യമായ വാക്കുകളിലൂടെ ആശയ വിനിമയം സാധിക്കും. മാധ്യമ രംഗം, അഭിഭാഷകവൃത്തി, അദ്ധ്യാപനം, സാഹിത്യം എന്നീ മേഖലകളിലുള്ളവർക്ക് വാക്കും വചനവും കൊണ്ട് പ്രശോഭിക്കാൻ കഴിയുന്ന കാലമാണ്. തൊഴിൽപരമായി സാമ്പത്തിക നേട്ടമുണ്ടാകും. ബന്ധുക്കളുടെ ഇടയിലെ അനൈക്യം പറഞ്ഞുതീർക്കും. സർക്കാരിൽ നിന്നും ധനസഹായം, വായ്പ, ചിട്ടി മുതലായവ അനുകൂലമായിത്തീർന്നേക്കാം. ആരോഗ്യപരമായി ശ്രദ്ധ വേണം.

കുംഭക്കൂർ (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരുട്ടാതി 1,2,3 പാദങ്ങൾ): ബുധൻ സഞ്ചരിക്കുന്നത് പന്ത്രണ്ടിലും ജന്മരാശിയിലുമായിട്ടാണ്. ദൂരയാത്രകൾ വേണ്ടി വന്നേക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഒരു സാധ്യതയാണ്. ബന്ധുക്കളുമായി അനൈക്യം വരാം. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ശ്രദ്ധ പാളാൻ ഇടകാണുന്നു. വരവും ചിലവും തമ്മിൽ അനുപാതം കുറയാം. കച്ചവടത്തിൽ ലാഭം കൂടുമെങ്കിലും ഉപഭോക്താക്കളുമായി ഉരസലുകൾ ഉണ്ടാവാം. കടമകൾ പൂർത്തീകരിക്കാൻ ക്ലേശിച്ചേക്കും. ദിനചര്യകളുടെ താളം അലസത മൂലം തെറ്റാനിടയുണ്ട്.

മീനക്കൂർ ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ബുധൻ 11,12 ഭാവങ്ങളിലായി സഞ്ചരിക്കുന്നതിനാൽ ലാഭനഷ്ടങ്ങൾ തുല്യമായി തീരുന്നതാണ്. ഫെബ്രുവരിയിൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഭോഗസിദ്ധി, അശനശയനസുഖം, വിദേശത്ത് നിന്നും ശുഭവാർത്താ ശ്രവണം, വിദ്വജ്ജനങ്ങളുടെ അംഗീകാരം, തൊഴിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. മാർച്ചിൽ വീടുമാറാനോ ദീർഘ സഞ്ചാരത്തിനോ സാധ്യത കാണുന്നു. ചെലവേറും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട കാലഘട്ടം കൂടിയാണ്. കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും വേണം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: