scorecardresearch

Mars Transit to Virgo: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ ആയില്യം വരെ

ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ-കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന 'കാളസർപ്പയോഗം' അതോടെ ഇല്ലാതാവുന്നു. അശ്വതി മുതല്‍ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് ഈ മാറ്റം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ-കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന 'കാളസർപ്പയോഗം' അതോടെ ഇല്ലാതാവുന്നു. അശ്വതി മുതല്‍ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് ഈ മാറ്റം എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope

Mars Transit to Virgo 2025

2025 ജൂലൈ 28 ന് (കർക്കടകം 12 ന്) ചൊവ്വ കന്നി  രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്തംബർ 13 (ചിങ്ങം 28) വരെ ചൊവ്വ കന്നിരാശിയിൽ തുടരുന്നതാണ്. 

Advertisment

ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കുജ -കേതു യോഗത്തിന് അവസാനമാകും. കഴിഞ്ഞ മൂന്നാലു മാസമായി തുടരുന്ന 'കാളസർപ്പയോഗം' അതോടെ ഇല്ലാതാവുന്നു. 

ഈ രണ്ടു തമശ്ശക്തികളുടെ യോഗം ലോകത്തിനുണ്ടാക്കിയ ചേതം ചെറുതൊന്നുമായിരുന്നില്ല. ചൊവ്വ ശരാശരി ഒരു രാശിയിൽ ഒന്നരമാസം അഥവാ 45 ദിവസം വീതം സഞ്ചരിക്കും. ഇത്തവണ ഏതാണ്ട് 50 ദിവസം കന്നിരാശിയിൽ തുടരുകയാണ്. ചൊവ്വയുടെ ശത്രുവായ ബുധൻ്റെ സ്വക്ഷേത്രമാണ് കന്നിരാശി എന്നതോർക്കാം.

Also Read:ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; മകം മുതൽ തൃക്കേട്ട വരെ

പാപഗ്രഹം (ചൊവ്വ ഒരു പാപഗ്രഹമാണ്), ശത്രുരാശിയിലൂടെ കടന്നുപോവുമ്പോൾ കൂടുതൽ ദുർബലനായി മാറുന്നു. തന്മൂലം അതിൻ്റെ ക്രൂരശക്തി കൂടും എന്നതാണ് മനസ്സിലാക്കാനുള്ളത്. ഇക്കാലയളവിൽ വ്യാഴം, ശുകൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ചൊവ്വയ്ക്ക് ലഭിക്കുന്നില്ല. എന്നാൽ പാപഗ്രഹമായ ശനിയും ചൊവ്വയും പരസ്പരം നോക്കുന്നു. തന്മൂലം ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്.

Advertisment

കന്നിരാശിയിൽ ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രമണ്ഡലങ്ങളുണ്ട്. കർക്കടക മാസം അവസാനം വരെ ഉത്രത്തിലും ചിങ്ങമാസം 20 വരെ അത്തത്തിലും തുടർന്ന് ചിത്തിരയിലും ചൊവ്വ സഞ്ചരിക്കും. 

ചിങ്ങം 28ന്,  സെപ്തംബർ 13 ന് ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കുന്നതാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തി മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ടു രാശികളിൽ, അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് വരാവുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കുന്നു. പാപഗ്രഹങ്ങൾ നന്മയും അനുഗ്രഹവും പൊഴിക്കുന്നത് ഉപചയസ്ഥാനങ്ങളിലാണ് എന്നുണ്ട്. ആറാമെടമാകട്ടെ ഉപചയസ്ഥാനമാണ്. അതിനാൽ മേടക്കൂറുകാർക്ക് ചൊവ്വയുടെ കന്നിയിലെ സഞ്ചാരം അത്യന്തം ഗുണകരമാവും. സ്വാഭിമാനം തിരിച്ചുപിടിക്കും. ആത്മവിശ്വാസം കുന്നോളം ഉയരുന്നതാണ്. ചെയ്യുന്ന പ്രവൃത്തിയിൽ മുൻനിരയിലെത്തും. അധികാര സ്ഥാനങ്ങൾ ലഭിക്കാം. ഔദ്യോഗിക ജീവിതത്തിൽ സമാധാനമുണ്ടാവും. പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയും എതിർക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ്. സംഘടനകളിൽ നേതൃപദവി ലഭിക്കുന്നതായിരിക്കും. ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാവുന്ന സമയമാണിത്. ധനാഗമത്തിലെ തടസ്സങ്ങൾ നീങ്ങും. വസ്തുവ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. മത്സരാധിഷ്ഠിതമായ കരാറുകളിൽ നേട്ടമുണ്ടാക്കും. തടസ്സപ്പെട്ടിരുന്നവയുടെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള യത്നം ഫലവത്താകും. കുടുംബത്തിലെ അനൈക്യങ്ങൾക്ക് അറുതിയാവുന്നതാണ്.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

നാലാമെടത്തിൽ നിന്നും അഞ്ചിലേക്കാണ് ചൊവ്വയുടെ മാറ്റം.  നിലവിലെ സ്ഥിതിയിൽ നിന്നും കാര്യമായ വ്യത്യാസമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുകാൽ മന്ത് വലതുകാലിൽ മാറിയതുപോലെ മാത്രം. ബുദ്ധിപരമായി തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. ആലോചനാശൂന്യത കാര്യനിർവഹണത്തിലും ഉണ്ടായേക്കും. ജോലിയിലെ അതൃപ്തി തുടരപ്പെടും. പക്ഷേ ജോലി ഉപേക്ഷിച്ചാൽ പുതിയത് ഉടനേ കിട്ടിയേക്കില്ല.  ആത്മിക / അദ്ധ്യാത്മികകാര്യങ്ങളിൽ തടസ്സം ഏർപ്പെടാം. വാഗ്ദന ലംഘനങ്ങൾ വിമർശനം ഏറ്റുവാങ്ങുന്നതാണ്. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അവരുടെ ശാഠ്യങ്ങൾ, വാക്കുകൾ, കർമ്മങ്ങൾ എന്നിവ മാതാപിതാക്കളുടെ മനോബലം ദുർബലപ്പെടുത്താം. പണമെടപാടുകളിൽ അങ്ങേയറ്റം ജാഗ്രത വേണം. അമിതവ്യയത്തിന് കാരണങ്ങൾ വരാം. ചോരശല്യം, ശത്രൂപദ്രവം എന്നിവ സാധ്യതകളാണ്.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

അനുകൂല സ്ഥാനത്തു നിന്നാണ് അത്ര അനുകൂലമല്ലാത്ത സ്ഥാനത്തേക്ക് ചൊവ്വ മാറിയത്. നാലാമെടത്തെ ചൊവ്വ അതിവൈകാരികതയും ക്ഷോഭവും സൃഷ്ടിക്കാം.  പല കാര്യങ്ങളും തിടുക്കത്തിൽ നിർവഹിക്കും. വരും വരായ്കകൾ ആലോചിക്കില്ല. കുടുംബത്തിൽ അല്പം സ്വൈരക്കേടോ അനൈക്യമോ ഉണ്ടാവാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും എതിർ ചേരിയിലാണോ എന്ന സന്ദേഹം ഉടലെടുക്കും. വസ്തുസംബന്ധമായ വ്യവഹാരം ഒത്തുതീർപ്പിന് വഴങ്ങാതെ നീളാം. ക്രയവിക്രയങ്ങളിൽ അമളി സംഭവിക്കാൻ സാധ്യത കാണുന്നു. മാതാവിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാവില്ല. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കിക്കാം. ബിസിനസ്സിൽ വിപുലീകരണ ശ്രമം മന്ദഗതിയിലാവുന്നതാണ്. മനസ്സിൽ എപ്പോഴും വിഷാദം, ഭയം, പരാജയഭീതി എന്നിവ സ്ഥാനം പിടിക്കാം.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

രണ്ടാമെടത്തിൽ നിന്നും മൂന്നാമെടത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം കർക്കടകക്കൂറുകാർക്ക് ഏറ്റവും അനുകൂലമാണ്. ആത്മശക്തി ഉണരുകയും സ്വന്തം സിദ്ധികൾ തിരിച്ചറിയുകയും ചെയ്യും. തൊഴിൽ രംഗത്തെ തടസ്സങ്ങളെ മറി കടന്ന് ഭൗതിക പുരോഗതിയുണ്ടാവും. വിദ്യാഭ്യാസം നേട്ടങ്ങൾക്ക് കാരണമാകുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുവാൻ കഴിയും. നേതൃപാടവം അഭിനന്ദിക്കപ്പെടും. ചില സ്വപ്നങ്ങൾ സഫലമാവുന്ന കാലം കൂടിയാണ്. ഭൂമി വാങ്ങാനുള്ള പരിശ്രമം ഫലവത്തായേക്കും. ഗൃഹനിർമ്മാണത്തിന് ആവശ്യമായ ധനം സ്വരൂപിക്കാൻ സാധിക്കുന്നതാണ്. ഔദ്യോഗികമായി സ്ഥാനക്കയറ്റമോ അധികച്ചുമതലകളോ കൈവരാനിടയുണ്ട്. വിദൂര ദിക്കിൽ കഴിയുന്നവർക്ക് വീട്ടിനടുത്ത് മാറ്റം കിട്ടും. ദാമ്പത്യസൗഖ്യം ഉണ്ടാവുന്നതായിരിക്കും. ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. പ്രതിസന്ധികളുണ്ടായാൽ തന്നെ അവയെ ഭയപ്പെടാതെ നേരിടാനുള്ള മനസ്സാന്നിദ്ധ്യം ചൊവ്വയുടെ
 മൂന്നാം ഭാവത്തിലെ സ്ഥിതിയാൽ കൈവരുന്നതാണ്.

Read More : കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: