scorecardresearch

ചൊവ്വ മിഥുനം രാശിയിൽ; ഈ കൂറുകാർക്ക് സ്വച്ഛതയും സൗഖ്യവും കുറയാം, ആരോഗ്യം ശ്രദ്ധിക്കണം

കർക്കടകം, കന്നി, മീനം എന്നീ കൂറുകളിലെ പുണർതം, പൂയം, ആയില്യം, ഉത്രം, അത്തം, ചിത്തിര, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രജാതരിൽ, മിഥുനരാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ എന്തെല്ലാം സ്വാധീനം ചെലുത്താനുള്ള സാധ്യതകളുണ്ട് എന്നറിയാം

കർക്കടകം, കന്നി, മീനം എന്നീ കൂറുകളിലെ പുണർതം, പൂയം, ആയില്യം, ഉത്രം, അത്തം, ചിത്തിര, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രജാതരിൽ, മിഥുനരാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ എന്തെല്ലാം സ്വാധീനം ചെലുത്താനുള്ള സാധ്യതകളുണ്ട് എന്നറിയാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

2023 മാർച്ച് 13 ന് (1198 കുംഭം 29 ന്) ചൊവ്വ മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. മേയ് 10 വരെ (മേടം 26 വരെ), ഏകദേശം രണ്ടുമാസത്തോളം മിഥുനത്തിൽ തുടരുകയുമാണ്. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധന്റെ സ്വക്ഷേത്രമാണ് മിഥുനം. അതിനാൽ ചൊവ്വയ്ക്ക് മിഥുനത്തിൽ കുറച്ച് ബലഹാനിയുണ്ട്. അത്‌ ഫലത്തെ സ്വാധീനിക്കും എന്ന് കരുതാം. ഏറ്റക്കുറച്ചിലുകളോടെയാണ് ചൊവ്വ ഫലം തരിക എന്നും വരാം.

Advertisment

പാപഗ്രഹങ്ങൾ പൊതുവേ 3,6,11 എന്നീ രാശികളിൽ മാത്രമാണ് ഗുണദാതാക്കളാവുന്നത്. ആ നിലയ്ക്ക് നോക്കിയാൽ മേടം, മകരം, ചിങ്ങം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ് ചൊവ്വയുടെ ഈ മാറ്റം കൂടുതൽ ഗുണകരമാവുക. സാമാന്യമായ ചില അനുഭവങ്ങൾ മറ്റുള്ള രാശിക്കാർക്കും പ്രതീക്ഷിക്കാനാവും. ഭൂമികാരകൻ ആണ് ചൊവ്വ. പഞ്ചഭൂതങ്ങളിൽ അഗ്നി, പഞ്ചകോശങ്ങളിൽ മനോമയകോശം, ത്രിദോഷങ്ങളിൽ പിത്തം, മനുഷ്യബന്ധങ്ങളിൽ സാഹോദര്യം, വിജ്ഞാനങ്ങളിൽ ഭൗതിക ശാസ്ത്രം- രസതന്ത്രം, ഖനിശാസ്ത്രം, ധാതുദ്രവ്യങ്ങൾ തുടങ്ങിയവയുടെ കാരകത്വം ചൊവ്വയ്ക്കുണ്ട്.

“ക്രൂരേക്ഷണനും തരുണമൂർത്തിയും ഉദാരശീലനും ചപലനും കൃശമദ്ധ്യദേഹനുമാണ് ചൊവ്വ ” എന്ന് വരാഹമിഹിരൻ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഗോചരത്തിലെ ഫലദാനരീതിയെക്കുറിച്ച് വരാഹമിഹിരൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു രാശിയിൽ പ്രവേശിച്ചാൽ ഉടൻ തന്നെ ഫലം തരുന്ന ഗ്രഹമാണ് ചൊവ്വ” എന്നത്രെ!.

Advertisment

കർക്കടകം, കന്നി, മീനം എന്നീ കൂറുകളിലെ പുണർതം, പൂയം, ആയില്യം, ഉത്രം, അത്തം, ചിത്തിര, പൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രജാതരിൽ, മിഥുനരാശിയിൽ സ്ഥിതി ചെയ്യുന്ന ചൊവ്വ എന്തെല്ലാം സ്വാധീനം ചെലുത്താനുള്ള സാധ്യതകളുണ്ട് എന്നറിയാം.

കർക്കടകക്കൂർ (പുണർതം നാലാം പാദം, പൂയം, ആയില്യം): പന്ത്രണ്ടിലാണ് ചൊവ്വ. വിദേശത്ത് തൊഴിൽ സാധ്യതയുണ്ടാകും. ചിലർ വീടോ നാടോ വിട്ടുനിൽക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കുറയാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയത് തേടാൻ ഒരുങ്ങുന്നത് ഇപ്പോൾ ഉചിതമാവില്ല. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ വിരോധം ഉണ്ടാകാം. ദുർവാസനകളും ദുശ്ശീലങ്ങളും തലപൊക്കിയേക്കും. മത്സരങ്ങൾക്കായി ധനം ചെലവഴിക്കുന്നതിൽ നിയന്ത്രണം വേണ്ടതുണ്ട്. കടം വാങ്ങാനുള്ള പ്രേരണയെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

കന്നിക്കൂർ (ഉത്രം മുക്കാൽ, അത്തം, ചിത്തിര 1,2 പാദങ്ങൾ): ഉന്നമനത്തിലേക്കുള്ള ശ്രമം കുറച്ചൊക്കെ വിജയിക്കും. കടബാധ്യതകൾ പരിഹരിക്കാൻ ഊർജിത പ്രയത്നം തുടരും. സർക്കാരിൽ നിന്നുള്ള ധനസഹായം വൈകിയേക്കും. പ്രൊഫഷണൽ രംഗത്തെ വെല്ലുവിളികൾ ധൈര്യപൂർവം ഏറ്റെടുക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകുന്നതാണ്. ബൗദ്ധിക വിനോദങ്ങളിൽ അഭിരമിക്കും. തൊഴിൽ തേടുന്നവർക്ക് അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടിവരാം. ജീവിത ശൈലീരോഗങ്ങൾ വർദ്ധിക്കാം.

മീനക്കൂർ (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): വീടിന്റെ സ്വച്ഛതയും സൗഖ്യവും തെല്ലൊന്ന് കുറയാം. കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പരസ്പരസ്നേഹവും വിശ്വാസവും മായുന്നതായി അനുഭവപ്പെട്ടേക്കാം. താൽക്കാലികഫലങ്ങളാണിവയെന്ന് ആശ്വസിക്കാം. പ്രേമകാര്യങ്ങളിൽ വിരക്തിയുണ്ടാകും. വിവാഹാലോചനകൾ നീണ്ടേക്കും. തൊഴിലിൽ തകരാറുകൾ തലപൊക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്ന് വന്നേക്കാം. ചിലർക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. വൈദ്യപരിശോധനകൾ ഒരു കാരണവശാലും മാറ്റിവെക്കരുത്. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ അധികസുരക്ഷ ആവശ്യമാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: