/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരു വ്യക്തിയുടെ മനസ്സ് ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കും എന്നു മനസ്സിലാക്കാൻ, നിങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ സമീപനം ഉണ്ടാകണം. അവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്നതും തിരിച്ചറിയേണ്ടതാണ്. സഹിഷ്ണുത ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഗുണമാണ്. പങ്കാളിയുടെ കാഴ്ചപ്പാട് അംഗീകരിക്കാൻ കഴിയുന്നുവെങ്കിൽ, നിങ്ങൾക്ക് അവരുടെ ബഹുമാനം നേടാം.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
ഇന്ന് നിങ്ങൾക്ക് അനുകൂലമായ ശക്തമായ ഗ്രഹബലങ്ങൾ പ്രവർത്തിക്കുന്നുണ്ട്, പക്ഷേ അവ വളരെ സൂക്ഷ്മമാണ്. ചെറിയൊരു അവസരവും ശ്രദ്ധിച്ചു പിടിക്കാൻ കഴിയുമെങ്കിൽ വലിയ നേട്ടമാകും. അതിനാൽ, സ്വയം പിന്നിലാക്കാതെ മുന്നോട്ട് പോകാൻ തയ്യാറാകുക.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
ചൊവ്വയുടെ പ്രത്യേക സ്ഥിതി നിങ്ങൾക്ക് പുതിയ അവസരങ്ങളും ചില വിഷമകരമായ തിരഞ്ഞെടുപ്പുകളും മുന്നിൽ കൊണ്ടുവരുന്നു. അപകടങ്ങൾ ഏറ്റെടുക്കരുത് എന്ന് പറയാൻ ആവില്ല, പക്ഷേ ചെയ്യുമ്പോൾ ഫലങ്ങൾക്ക് തയ്യാറാവുക. ഓർക്കുക-നിങ്ങൾ നിയന്ത്രണത്തിൽ ആണെങ്കിൽ, മികച്ച ഫലം നേടാൻ കൂടുതൽ സാധ്യതയുണ്ട്.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇപ്പോൾ വളരെ സങ്കീർണ്ണമാണ്. പക്ഷേ അത് മുഴുവനും മോശമെന്നില്ല. പഴയ ബാധ്യതകൾ വീണ്ടും ഉയർന്നുവരുന്നതുകൊണ്ട് ചില ചെലവുകൾ വരുമാനത്തേക്കാൾ കൂടുതലാകാം. ഒരു പ്രിയപ്പെട്ടയാൾ സഹായിക്കാൻ വരാനിടയുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
കാരണം വ്യക്തമല്ലെങ്കിലും, ഇപ്പോൾ നിങ്ങളുടെ ചിന്തകൾ ഭൂതകാലത്തോടാണ് കൂടുതൽ ബന്ധപ്പെടുന്നത്. ബുദ്ധിമുട്ടായ തീരുമാനങ്ങൾ പലതും പിന്നിൽ പോയിട്ടുണ്ട്. ചില കാര്യങ്ങളിൽ ‘കണ്ണടച്ച് കടക്കാം’ എന്ന് തോന്നാമെങ്കിലും, മറ്റുള്ളവർ നിങ്ങളെ നിർബന്ധിപ്പിച്ചേക്കാം. എന്നാൽ അത് ശരിയായിരിക്കണമെന്നില്ല.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഇന്ന് ചില സമയങ്ങളിൽ നിങ്ങൾ ഏറെ രഹസ്യസ്വഭാവിയാകും. പ്രണയത്തിൽ, പ്രിയപ്പെട്ടയാളോടൊപ്പം മാത്രം കഴിയാനുള്ള മോഹം ശക്തമാകും. എങ്കിലും, ഓർക്കുക ഒരിക്കലും ഒളിച്ചുവെക്കാനാകില്ല. രഹസ്യങ്ങൾ ഉടൻ പുറത്തുവരും. അതിനാൽ തുറന്ന മനസ്സോടെ മുന്നോട്ട് പോകുക.
Also Read: ചിങ്ങത്തിൽ പ്രണയ ബന്ധം ദൃഢമാകുന്നത് ഏതൊക്കെ നാളുകാർക്ക്?
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ഇന്ന് ചന്ദ്രന്റെ സഞ്ചാരം നിങ്ങൾക്ക് ദിനചര്യ കാര്യങ്ങളിൽ നിയന്ത്രണം നൽകും, പക്ഷേ വികാരങ്ങൾ കൂടുതൽ ശക്തമായിരിക്കും. അതിനാൽ, മറ്റുള്ളവർ പറയുന്ന സാധാരണ വാക്കുകളെയും തെറ്റിദ്ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഇന്ന് വിവേകം, സൂക്ഷ്മത ഏറ്റവും ആവശ്യമുള്ളതാണ്. അത് നിങ്ങളുടെ സ്വഭാവഗുണവുമാണ്. ജോലിസംബന്ധമായ ചില പ്രശ്നങ്ങൾ നിരാശപ്പെടുത്താം, പക്ഷേ പുതിയ ബന്ധങ്ങൾ കൊണ്ട് നല്ല സാധ്യതകൾ വരും. കുടുംബത്തിലെ പഴയ വൈരം തുടരണോ, ഇല്ലെങ്കിൽ ഇപ്പോൾ വിട്ടേക്കണോ എന്നൊരു തീരുമാനമെടുക്കേണ്ടിവരും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സമാന ചിന്താഗതിയുള്ളവരുമായി ബന്ധപ്പെടുന്നത് എപ്പോഴും പ്രധാനമാണ്. ഇപ്പോൾ അതിനേക്കാൾ പ്രധാനമായ സമയമാണ്. നിങ്ങളുടെ വികാര ചക്രത്തിൽ ഒരു മാറ്റം വരാനിരിക്കുകയാണ്. അതിലൂടെ പ്രതീക്ഷകൾ കുറയും, സന്തോഷം നേടുന്നത് കൂടുതൽ എളുപ്പമാകും. ഫലങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെടുന്നതായിരിക്കും.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇപ്പോൾ പരിശ്രമം ഇരട്ടിയാക്കാനും, കുടുങ്ങിക്കിടന്ന ജോലികൾ തീർക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ്. ഒരിക്കൽ അസാധ്യമായതായി തോന്നിയ വികാരപരമായ ‘പർവ്വതം’ പോലും ഇപ്പോൾ എളുപ്പത്തിൽ കീഴടക്കാവുന്നതാണ്. എന്താണ് മാറിയത്? ഒരുപക്ഷേ നിങ്ങളാണ് മാറിയത്.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങൾക്ക് ലഭിക്കുന്ന ഏതൊരു ധൈര്യവും പിന്തുണയും സ്വീകരിക്കുക, അവയെ ആശ്രയിച്ച് നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക. നിയമത്തിന്റെ വാക്കുകൾ മാത്രം നോക്കേണ്ട കാര്യമില്ല. മറ്റുള്ളവർക്ക് നീതിയുടെ ആത്മാവ് കാണിക്കാനാണ് ശ്രമിക്കേണ്ടത്. നീതി, സമത്വം അതുതന്നെയാണ് വിഷയം.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
കഠിനാധ്വാനം ചെയ്യാൻ മതിയായ സമയം ഉണ്ട്, പക്ഷേ പഴയ പ്രതീക്ഷകളും ഭാവി പ്രതിബദ്ധതകളും തമ്മിലുള്ള സംഘർഷം നിങ്ങളെ അലട്ടും. നിങ്ങളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം, ഭൂതകാലത്തോടുള്ള കടം തീർക്കുക എന്നതാണ്. പലപ്പോഴും പഴയ വഴികളാണ് നല്ലത്. മറഞ്ഞിരിക്കുന്ന വിലപ്പെട്ട ഗുണങ്ങളുണ്ട്.
Read More:ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us