scorecardresearch

Daily Horoscope July 22, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്നലത്തെ ചന്ദ്ര വിന്യാസങ്ങൾ നിങ്ങളെ വൈകാരികമായി തളർത്തിക്കളഞ്ഞു. എന്നിരുന്നാലും, ഭാഗ്യം പോലെ, ഈ വർഷത്തെ ആകാശ സംഭവങ്ങളുടെ പതിപ്പ് നിങ്ങൾക്ക് ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്താനും നാളെയോടെ ഉന്നതിയിലെത്താനും ആവശ്യമായ എല്ലാ അവസരങ്ങളും നൽകുന്നു. ഓരോ ചുവടുകളും ശ്രദ്ധയോടെ വേണം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
എല്ലാം കറുപ്പും വെളുപ്പും ആയിരിക്കുന്നതിന് ഒരു കാരണവുമില്ല. എല്ലാം വ്യക്തമല്ലാത്ത മറ്റൊരു ദിവസം നിങ്ങൾ പ്രതീക്ഷിക്കണം. നിങ്ങളുടെ ഗ്രഹ വശങ്ങളിൽ നിന്ന് ഏറ്റവും മികച്ചത് നേടാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ സ്വപ്നങ്ങൾ ആസ്വദിക്കുകയും നിങ്ങളുടെ സഹജാവബോധം പിന്തുടരുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ നർമ്മബോധം നിങ്ങളുടെ കൈയിൽ ധരിക്കുക.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ ആശയവിനിമയത്തിൽ പ്രശസ്തനാണെങ്കിലും, ടീം വർക്ക് എല്ലായ്പ്പോഴും നിങ്ങളുടെ പ്രധാന ശക്തിയല്ല. എങ്ങനെയെങ്കിലും നിങ്ങൾ ഇപ്പോൾ പൊരുത്തപ്പെടാനുള്ള ഒരു മാർഗം കണ്ടെത്തേണ്ടതുണ്ട്. അതേസമയം തന്നെ നിങ്ങളുടെ വളരെ വ്യക്തിഗതവും തികച്ചും അതുല്യവുമായ പതിപ്പ് ഉറപ്പിക്കേണ്ടതുണ്ട്.

Also Read: ഓഗസ്റ്റ് മാസഫലം, അശ്വതി മുതൽ ആയില്യം വരെ

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഇന്ന് നിങ്ങളുടെ സ്വർഗ്ഗീയ വ്യക്തിത്വത്തിന്റെ വ്യത്യസ്തമായ ഒരു സവിശേഷത പുറത്തുകൊണ്ടുവരാനുള്ള സമയമായി. കൂടുതൽ അഭിലാഷമുള്ളവനും, കഠിനനും, കരണയുള്ളവനുമാവുക. കൂടാതെ, അടിയന്തിരമായി, അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക. നിങ്ങൾക്ക് ഒരിക്കലും വളരെയധികം തയ്യാറാകാൻ കഴിയില്ല എന്നതാണ് കൗതുകം.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ശുക്രൻ നിങ്ങളുടെ രാശിയിലൂടെ സന്തോഷത്തോടെ സഞ്ചരിക്കുന്നു, എന്നാൽ നിങ്ങളുടെ പ്രണയ പ്രതീക്ഷകളിൽ ഉടൻ മാറ്റങ്ങൾ വരുത്തും. സ്വയം ആസ്വദിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിക്കുക. എന്നാൽ, ഇന്നത്തെ ശക്തമായ ഗ്രഹ വശങ്ങളിൽ അന്തർലീനമായ പൊതുവായ ഉത്തരവാദിത്തമില്ലായ്മ മനസ്സിൽ വെച്ചുകൊണ്ട്, എവിടെയാണ് അതിർത്തി വരയ്ക്കേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഈ ആഴ്ചയിലെ നക്ഷത്രങ്ങൾ പൊതുവെ ശുഭകരമാണ് എന്നാൽ നിലവിൽ ആവശ്യത്തിലധികം വേണമെന്ന് പറയാൻ നല്ല സാധ്യതയുണ്ട്. ഓരോ സാഹചര്യവും എന്താണ് ആവശ്യപ്പെടുന്നതെന്ന് ശ്രദ്ധാപൂർവം വീക്ഷിക്കുക, നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ പ്രതികരിക്കാനും ശ്രമിക്കുക. ഇപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം സംശയത്തിന്റെ ആനുകൂല്യം മറ്റാർക്കെങ്കിലും നൽകുക എന്നതാണ്.

Also Read: ജൂലൈയിൽ തിരുവോണക്കാർക്ക് തൊഴിലിടത്തിൽ പ്രശംസ, അവിട്ടകാർക്ക് ആത്മവിശ്വാസം സടകുടയും, ചതയക്കാർക്ക് കാര്യവിജയം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കഴിഞ്ഞ ആഴ്‌ചയിലെ കൗതുകകരമായ ചാന്ദ്ര വിന്യാസത്തിന് ശേഷം, പണമില്ലാത്തവരോ, പകരം വയ്ക്കാൻ സമയമില്ലാത്തതോ ആയ തുലാം രാശിക്കാർ കുറവായിരിക്കും. ഇപ്പോഴും തൃപ്‌തികരമായ അവസ്ഥയിൽ അല്ലെങ്കിൽ ആശങ്കപ്പെടേണ്ട. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പ്രയാസകരമായ സാഹചര്യങ്ങൾ ലഘൂകരിക്കപ്പെടും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ആശയവിനിമയത്തിന്റെ ഗ്രഹമായ ബുധൻ, ആഴ്ചയിൽ ഉടനീളം അതിന്റെ വെല്ലുവിളി നിറഞ്ഞ സ്ഥാനത്ത് തുടരുന്നു. നിങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി നിങ്ങൾ നിങ്ങൾ നിർബന്ധിതരാകുന്നുണ്ടോ എന്ന് തോന്നുന്ന സമയങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ കഴിയുമെങ്കിൽ അടുത്ത ആഴ്ചവരെ പ്രധാനപ്പെട്ട ഇടപാടുകൾ ഉറപ്പിക്കുന്നത് ഒഴിവാക്കുക. 

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഉൾവലിഞ്ഞതായോ, അന്തർമുഖനായതായോ നിങ്ങൾക്ക് ഒരു തോന്നലുണ്ടാവുകയാണെങ്കിൽ, അതിന്റെ കാരണം ജോലി സംബന്ധമായിരിക്കും, അല്ലെങ്കിൽ മറ്റേതെങ്കിലും സാധാരണ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടത്. ഇതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ജോലിസംബന്ധമായ സമ്മർദ്ദങ്ങളും കഷ്ടപ്പാടുകളും ചിലപ്പോൾ നിങ്ങളെ മടുപ്പിക്കും, അത് നിങ്ങളെ വഴി മാറ്റി നിങ്ങളുടെ സ്വന്തം വഴിയേ പോകാൻ തോന്നിപ്പിക്കും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
അടുത്തുണ്ടായ സംഭവങ്ങൾ നിങ്ങളുടെ പ്രൊഫഷണൽ ഉദ്ദേശങ്ങൾ മിക്കവാറും വ്യക്തമാക്കിയിട്ടുണ്ടാകും. എന്തായാലും, ഈ ആഴ്ച കഴിയുന്നത് വരെ നിങ്ങൾക്ക് ആവശ്യമായ നീക്കങ്ങൾ നടത്താൻ സാധിച്ചേക്കില്ല. കുടുംബത്തിലെ ചിലവാക്കലുകൾ അനുകൂലമാകും, നിങ്ങൾ ചെറിയ ലാഭം കണ്ടെത്തിയേക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വളരെ വ്യക്തമല്ലെങ്കിലും രേഖകൾ വരച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഗോൾ പോസ്റ്റുകൾ ചലിക്കുന്നതായി തോന്നുന്നു, നിങ്ങൾക്കോ മറ്റാരെങ്കിലുമോ അഭിപ്രായ വ്യത്യാസങ്ങൾ വിജയകരമായ ഒരു നിഗമനത്തിലെത്തിക്കാൻ കഴിയുമോ എന്ന് എനിക്ക് വളരെ സംശയമുണ്ട്. വിയോജിക്കുന്നത് ശരിയായിരിക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
സാമൂഹികവും ക്രിയാത്മകവുമായ സാധ്യതകൾ തീർച്ചയായും തിളക്കമാർന്നതാണ്. എന്നിരുന്നാലും നിങ്ങൾക്ക് സുരക്ഷിതത്വബോധം നൽകാൻ കഴിയുന്ന ആളുകളിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു. പ്രായമായ ആളുകൾ സഹായിക്കാൻ ഇടയുണ്ട്. മുൻകാല സുഹൃത്തുക്കൾ ചുവടുവെക്കാനും സഹായിക്കാനും തയ്യാറാകും. അവസാനം, നിങ്ങളെ ആവശ്യമാണെന്ന് നിങ്ങൾക്ക് അവർക്കുള്ള തോന്നൽ വർധിച്ചു വരും.

Read More: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: