scorecardresearch

Daily Horoscope August 27, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങൾ നിസ്സംശയമായും വളരെ വികാരാധീനനായ വ്യക്തിയാണ്. മറ്റു കുടുംബാംഗങ്ങൾ പലപ്പോഴും നിങ്ങളെ വിലകുറച്ച് കാണുന്നുവെന്ന വസ്തുതയോട് നിങ്ങൾ വളരെ ലോലമാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

നിങ്ങൾ നിസ്സംശയമായും വളരെ വികാരാധീനനായ വ്യക്തിയാണ്. മറ്റു കുടുംബാംഗങ്ങൾ പലപ്പോഴും നിങ്ങളെ വിലകുറച്ച് കാണുന്നുവെന്ന വസ്തുതയോട് നിങ്ങൾ വളരെ ലോലമാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ ജാതകത്തെ ചുറ്റിപ്പറ്റിയുള്ള ശൃംഖലയിൽ ഒരു ഗ്രഹം മറ്റൊന്നുമായി ബന്ധിച്ചിരിക്കുന്നു. ജ്യോതിഷ ഭരണങ്ങളുടെ ഒരു കൗതുകകരമായ പരമ്പര തന്നെ ഇന്നുണ്ട്. പ്രൊഫഷണലായ തീരുമാനങ്ങൾ എടുക്കാൻ പറ്റിയ നിമിഷമാണിത് എന്നതാണ് വസ്തുത. എല്ലാത്തിനുമുപരിയായി, നിങ്ങൾക്കായി കുറച്ച് അധിക സമയം ചെലവഴിക്കേണ്ടതുണ്ട്.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾ നിസ്സംശയമായും വളരെ വികാരാധീനനായ വ്യക്തിയാണ്. മറ്റു കുടുംബാംഗങ്ങൾ പലപ്പോഴും നിങ്ങളെ വിലകുറച്ച് കാണുന്നുവെന്ന വസ്തുതയോട് നിങ്ങൾ വളരെ സെൻസിറ്റീവ് ആണ്. എന്നിരുന്നാലും, ഇന്ന് ചന്ദ്രന് വളരെ സ്വാധീനമുള്ളതിനാൽ, നിങ്ങൾ ഉറച്ചുനിൽക്കുകയും സ്വയം വിശ്വസിക്കുകയും വേണം. മറ്റുള്ളവർ നിങ്ങളെയും വിശ്വസിക്കും. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)
ഇത് യാത്രയുടെയും വളർച്ചയുടെയും സമയമാണ്. എന്നിരുന്നാലും, ഇത് കാലതാമസങ്ങളോടും നിരാശകളോടും അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളോടുമുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിശയകരമായ അവസരങ്ങളിലേക്ക് നിങ്ങളെ അന്ധരാക്കാൻ സാങ്കൽപ്പിക പ്രതിബന്ധങ്ങളെ അനുവദിക്കരുത്. ഒരു പ്രധാന പ്രശ്നം പരിഹരിക്കുക. അത് എത്ര വേഗത്തിൽ അപ്രത്യക്ഷമാകുമെന്ന് നിങ്ങൾക്ക് കാണാം.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഇന്നത്തെ പ്രധാന ഗ്രഹ വശം അടുത്ത ആഴ്‌ചയിലെ നിങ്ങളുടെ ജീവിതത്തെ വർണ്ണിക്കുന്നു. എൻ്റെ ഉപദേശം സഹകരണം ഉയർത്തിക്കാട്ടുക എന്നതാണ്. മറ്റുള്ളവർ നിങ്ങളുടെ ആശയങ്ങളും പദ്ധതികളും പിന്തുടരുമെന്ന് പ്രതീക്ഷിക്കരുത്. ഇപ്പോൾ വേണ്ടത് നിങ്ങളുടെ സൗമ്യവും ബോധ്യപ്പെടുത്തുന്നതുമായ സമീപനങ്ങളാണ്.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ ജാതകത്തിലെ പ്രൊഫഷണൽ സ്വാധീനം ആഴ്‌ചയുടെ അവസാനത്തിൽ തീവ്രമാക്കും. നിങ്ങളുടെ കരുതലും അനുകമ്പയും നിറഞ്ഞ സ്വഭാവത്തിൽ സഹപ്രവർത്തകർ മതിപ്പുളവാക്കും. വികാരപ്രകടനം ചില സാഹചര്യത്തിൽ തിരിച്ചടിയാകും. നിങ്ങൾ പങ്കാളികളുടെ ക്ഷേമത്തിൽ ശ്രദ്ധാലുവാണെന്ന് കാണുമ്പോൾ മറ്റുള്ളവർ സന്തോഷിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഇന്നത്തെ ചന്ദ്രൻ, നിങ്ങളുടെ ചാർട്ടിൽ വളരെ അനുകൂലമായ സാന്നിധ്യമാണ്. നിങ്ങളുടെ വികാരങ്ങളെ സ്ഥിരപ്പെടുത്താനും നിങ്ങളെ സംതൃപ്തമായ മാനസികാവസ്ഥയിൽ നിലനിർത്താനും ഇത് സഹായിക്കും. നിങ്ങൾ ഒരു ഇടവേള ക്രമീകരിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ ചെയ്യുക. നിങ്ങൾ ഇതിനകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ, വിശദാംശങ്ങൾ പൂരിപ്പിക്കാനുള്ള സമയമാണിത്.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ എല്ലാ പ്രയത്നങ്ങളും ത്യാഗങ്ങളും വ്യർത്ഥമാണെന്ന് നിങ്ങൾ മുൻകാലങ്ങളിൽ സങ്കൽപ്പിച്ചിരിക്കാം. എന്നിരുന്നാലും, തെറ്റായ കാരണങ്ങളാൽ പോലും, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ശരിയായ കാര്യം ചെയ്തുവെന്ന് നിങ്ങൾ മനസിലാക്കും. ചില പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നറിയുമ്പോൾ സംതൃപ്തി ഉണ്ടാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളാണ് ഇപ്പോൾ കൂട്ടത്തിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ അനിഗ്രഹത്തിലാണ്. നിങ്ങളെക്കാൾ മിടുക്കന്മാരാണെന്ന് സങ്കൽപ്പിക്കുന്ന ആളുകൾ മുമ്പ് നിങ്ങളെ താഴ്ത്തിക്കെട്ടിയിരുന്നിരിക്കാം. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സ്വന്തം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. നിങ്ങൾ എന്ത് കാര്യത്തിവും ആദ്യ നീക്കം നടത്തിയില്ലെങ്കിൽ മറ്റാരും ചെയ്യില്ല.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
ബുധൻ്റെ ആകാശബന്ധങ്ങൾ നിങ്ങൾക്ക് ഗുണകരമാണ്. അസാധാരണവും ശക്തി പകരുന്നതുമായ സാഹസിക പദ്ധതികൾക്കുള്ള സ്വതന്ത്രം ലഭിക്കും. നിങ്ങൾ സങ്കൽപ്പിച്ച ഒരു പദ്ധതിയോ, പരിപാടിയോ അല്ലെങ്കിൽ പ്രോജക്റ്റോ ഉറപ്പായും വിജയമായിരിക്കും. അതിനാൽ പൂർണ്ണമായ പുനർവിചിന്തനം പ്രയോജനപ്പെടും, മുന്നിലുള്ളതെല്ലാം പിടിച്ചെടുക്കാനുള്ളതാണ്.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പല മകരം രാശിക്കാരും അവരുടെ സ്വന്തം കാര്യങ്ങളെക്കുറിച്ച് വിസ്മരിക്കുന്നു. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ, നിങ്ങളുടെ മിക്കവാറും എല്ലാ പ്രശ്നങ്ങളും മനോഭാവം മാറ്റുന്നതിലൂടെ പരിഹരിക്കപ്പെട്ടേക്കാം. ഒരു പരിധിവരെ, നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ കാലഹരണപ്പെട്ടതും കാലത്തിന് പിന്നിലുമാണ്. നാട് ഓടുമ്പോൾ നടുവേ ഓടണം. അല്ലെങ്കിൽ പിന്നിലായി ഒറ്റപ്പെടും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
തെറ്റിദ്ധാരണകളും, തെറ്റുകളും യഥാർത്ഥ സാധ്യതകളെ തടയുമെന്ന് ഞാൻ കരുതുന്നില്ല. നേരെമറിച്ച്, നിങ്ങളുടെ ജാതകം ശോഭനമായ ഒരു പ്രതീക്ഷയെ അനുമാനിക്കുന്നു. മികച്ച കുടുംബവും വ്യക്തിബന്ധങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രൊഫഷണൽ നേട്ടങ്ങൾ പോലും അടുത്ത കാലത്തായി ഉണ്ടായേക്കാം.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിലവിലെ ചന്ദ്ര വിന്യാസം മീന രാശിക്കാർക്ക് പിന്തുണ നൽകുന്ന ഒന്നാണ്. കാരണം ഇത് നിങ്ങളുടെ അതിരുകടന്ന വികാരങ്ങളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില പ്രായോഗിക ജോലികൾ കൈകാര്യം ചെയ്യേണ്ടതിൻ്റെ അല്ലെങ്കിൽ ചർച്ച ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ഇത് നിങ്ങളെ ഓർമ്മിപ്പിക്കും.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: