scorecardresearch

Weekly Horoscope May 04- May 10: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Weekly Horoscope, May 04 - May 10: മേയ് 04 ഞായർ മുതൽ മേയ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, May 04 - May 10: മേയ് 04 ഞായർ മുതൽ മേയ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope May 04 to May 10 2025: ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിൽ. ചന്ദ്രൻ വെളുത്ത സപ്തമി മുതൽ ത്രയോദശി വരെയുള്ള തിഥികളിൽ. പൂയത്തിൽ തുടങ്ങി ചിത്തിര വരെയാണ് ഈ ആഴ്ചത്തെ നക്ഷത്രങ്ങൾ.

Advertisment

ബുധൻ മീനം രാശിയിലാണ്. മേയ് 7 ന് മേടത്തിൽ പ്രവേശിക്കുന്നു. അപ്പോൾ രേവതിയിൽ നിന്നും അശ്വതിയിലാവും ബുധസഞ്ചാരം. ചൊവ്വ നീചക്ഷേത്രമായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്.  

ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശനിയും ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നുണ്ട്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കുന്ന ഒടുവിലത്തെ ആഴ്ചയാണിതെന്ന സവിശേഷതയുണ്ട്. 

ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. മീനം രാശിയുടെ ഒരു ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിൽ പിൻഗതിയായാണ് രാഹുവിൻ്റെ സഞ്ചാരം കൃത്യമായും രാശിസന്ധിയിലാണ് രാഹു. ഗ്രഹത്തിൻ്റെ ദോഷശക്തി ഏറ്റവും തീവ്രമാവും, രാശിസന്ധിയിൽ എത്തുമ്പോൾ. സ്വാഭാവികമായും കേതുവും രാശിസന്ധിയിലാണ്. കന്നിരാശിയുടെ 1 ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിലേക്കാണ് കേതുവിൻ്റെ സഞ്ചാരം. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: Daily Horoscope May 02, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മകം

അഷ്ടമഭാവത്തിൻ്റെ അലോസരങ്ങൾ തുടരുകയാൽ എല്ലാക്കാര്യത്തിലും ജാഗ്രതയുണ്ടാവണം. അപരിചിതരുമായുള്ള ക്രയവിക്രയങ്ങൾ ഒഴിവാക്കേണ്ടതാണ്. സൗഹൃദങ്ങളിൽ കരുതൽ വേണം. ബന്ധുകലഹത്തിന് സാഹചര്യം വരാം. തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതായിരിക്കും. നറുക്കെടുപ്പ് / ചിട്ടി ഇവ ഗുണകരമാവുന്നതാണ്  പിതാവിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തിൽ സാമാന്യമായ സംതൃപ്തി വന്നെത്തും. ജോലിക്കാര്യത്തിനായി ചെറുപ്പക്കാർക്ക് അലച്ചിലുണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ സ്വൈരം കുറയുന്നതാണ്.

പൂരം

ഔദ്യോഗികമായി കുറച്ച് തിരക്കുകൾ വന്നെത്തും.  സംഘടനാ പ്രവർത്തനത്തിൽ സജീവമാകുന്നതാണ്. ചൊവ്വ, ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ പ്രതികൂലരാവുകയാൽ സമ്മർദ്ദം നിഴൽ പോലെ കൂടെയുണ്ടാവും. എന്തു ചെയ്യുമ്പോഴും ഇക്കാര്യം മനസ്സിലുണ്ടാവണം. ബിസിനസ്സ് ചെയ്യുന്നവർക്ക് കടം വസൂലാക്കുക എളുപ്പമായേക്കില്ല. ഊഹക്കച്ചവടത്തിൽ പണം നിക്ഷേപിക്കുന്നത് കരുതലോടെയാവണം. ദാമ്പത്യത്തിൽ അനുരഞ്ജനവും മനസ്സിലാക്കലും അനിവാര്യമാണ്. കലാപ്രവർത്തനത്തിന് സമയം കിട്ടും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കൂടും.

ഉത്രം

സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. സഹപ്രവർത്തകർക്കിടയിൽ അംഗീകാരം ഉയരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടാനിടയുണ്ട്. ബന്ധുക്കളുടെ തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമം ഫലവത്തായേക്കില്ല. കന്നിക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ചെറിയ ആദായമെങ്കിലും വന്നുചേരും. ചിങ്ങക്കൂറുകാർക്ക് ഭൂമിയിൽ ചെലവുണ്ടാവും. പുതിയ വരുമാനമാർഗം കണ്ടെത്തുന്നതിൽ വിജയിക്കും. കമ്മീഷൻ തുക തൃപ്തിയുണ്ടാക്കും.

അത്തം

നക്ഷത്രാധിപനായ ചന്ദ്രൻ പക്ഷബലവാനാകയാൽ ഗുണാനുഭവങ്ങൾ മുന്നിട്ടു നിൽക്കും. മനസ്സിൻ്റെ നിയന്ത്രണശക്തി നഷ്ടപ്പെട്ടില്ല. വിപണന തന്ത്രങ്ങൾ ഫലവത്താകയാൽ കച്ചവടം മെച്ചപ്പെടും. ഓൺലൈൻ ബിസിനസ്സിൻ്റെ വിപുലീകരണത്തിനായി പരസ്യം നൽകിയേക്കും. ഭാഗ്യപുഷ്ടി പ്രതീക്ഷിക്കാം. ധാർമ്മികവും ജീവകാരുണ്യ പരവുമായ കൃത്യങ്ങൾ ഫലമടയുന്നതാണ്. അതിൻ്റെ പേരിൽ അഭിനന്ദനം ലഭിക്കാം. ഞായർ തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ധനലാഭം ഉണ്ടാവും. മറ്റു ദിവസങ്ങളിൽ ക്ലേശമോ അലച്ചിലോ വരുന്നതാണ്.

ചിത്തിര

ലഘുപ്രയത്നം കൊണ്ടുതന്നെ നേട്ടങ്ങൾ സ്വായത്തമാക്കും. ചിന്തിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കഴിയുന്നതാണ്.  പുതിയ കാര്യങ്ങളോട് പുറന്തിരിഞ്ഞു നിൽക്കുന്ന പ്രവണത ഗുണം ചെയ്തേക്കില്ല. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിൽ മെച്ചപ്പെടും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് അസൗകര്യപ്രദമായ ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ട സാഹചര്യം വന്നേക്കാം. പ്രധാനകാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ അഭിപ്രായം ആരായുന്നത് ഉചിതമാവും. ആഢംബരച്ചെലവുകൾ ഉണ്ടാവുന്നതാണ്. ചൊവ്വ, ശനി ദിവസങ്ങളിൽ ശുഭാരംഭം വർജ്യം.

ചോതി

അഷ്ടമരാശി കഴിഞ്ഞതിനാൽ പുത്തൻ ഉണർവ്വ് അനുഭവപ്പെടും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. എല്ലാ സുഹൃത്തുക്കളും മാലാഖമാരാണെന്നു കരുതരുത്. കർമ്മരംഗത്ത് അധികാരമുണ്ടാവും. ദുസ്സ്വാതന്ത്ര്യം എടുക്കുന്നവരോട് കർശനമായ ഭാഷ ഉപയോഗിക്കേണ്ടി വരുന്നതാണ്. വ്യാപാര പുരോഗതി തൃപ്തികരമാവും. മകളുടെ ഉപരിപഠനത്തിൽ ചില ആശങ്കകൾ ഉണ്ടാവാനിടയുണ്ട്. സകുടുംബം ഉത്സവം, തീർത്ഥയാത്ര മുതലായവയിൽ സംബന്ധിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ബിസിനസ്സ് രഹസ്യങ്ങൾ ആരോടും പങ്കുവെക്കരുത്.

വിശാഖം

തുലാക്കൂറുകാർക്ക് പ്രവർത്തനങ്ങളിൽ വിജയമുണ്ടാവും. ബിസിനസ്സ് ചർച്ചകൾ ഫലപ്രദമായേക്കും. പൊതുപ്രവർത്തനത്തിൽ ജനകീയ അടിത്തറ ബലപ്പെടുന്നതാണ്. പ്രൊഫഷണൽ രംഗത്ത് കിടമത്സരങ്ങൾ ഉണ്ടാവുമെങ്കിലും വിജയിക്കാൻ കഴിഞ്ഞേക്കും. പ്രണയ സ്വപ്നങ്ങൾ പേറുന്നവർക്ക് കാലം ഗുണകരമാവില്ല. എഴുത്തുകാർക്ക് ഭാവന പുഷ്ടിപ്പെടും. വൃശ്ചികക്കൂറുകാർക്ക് ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. വാരാദ്യ ദിവസങ്ങൾക്ക് വേണ്ടത്ര ഗുണമുണ്ടാവില്ല. മറ്റു ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ സന്ദർഭമുണ്ടാവും.

അനിഴം

നക്ഷത്രനാഥനായ ശനി അഞ്ചാം ഭാവത്തിൽ ശുക്രനോടൊപ്പം ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. തന്മൂലം സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്. കലാപരമായ വാസനകൾ പ്രദർശിപ്പിക്കാനവസരം വന്നു ചേരും. കൂട്ടുബിസിനസ്സുകൾ വിജയം വരിക്കുന്നതാണ്. ഭാഗ്യധിപനായ ചന്ദ്രന് രാശ്യധിപനായ ചൊവ്വയുമായി ബന്ധം വരികയാൽ ശുഭകാര്യങ്ങൾ, മികച്ച സഹവർത്തിത്വം ഇവ പ്രതീക്ഷിക്കാം. ധനപരമായ തടസ്സങ്ങൾ നീങ്ങാം. കുടുംബാന്തരീക്ഷം സ്നേഹപൂർണ്ണമാവും.
പിതൃ- പുത്ര ബന്ധം മെച്ചപ്പെടുന്നതാണ്.

തൃക്കേട്ട

ജന്മനക്ഷത്രാധിപനായ ബുധൻ്റെ മൂന്നുമാസത്തോളം നീണ്ട നീചസ്ഥിതി അവസാനിക്കുന്ന വാരമാണ്. ആറാം ഭാവത്തിൽ ബുധാദിത്യന്മാർ സഞ്ചരിക്കുന്നത് പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാക്കും. കഴിവുകൾ മേലധികാരികളാൽ പ്രശംസിക്കപ്പെടും. നവസംരംഭങ്ങൾ ജനശ്രദ്ധയെ ആകർഷിച്ചേക്കാം. അധ്വാനത്തിൽ ആത്മസംതൃപ്തി അനുഭവിക്കും. കുടുംബകാര്യങ്ങളിൽ യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. ഉപരിപഠനകാര്യത്തിൽ തീർപ്പുണ്ടാവുന്നതാണ്. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് അല്പം മേന്മ കുറയാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: