scorecardresearch

2023 ഫെബ്രുവരി മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യംവരെ

Astrological Predictions 2023 February Month Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യംവരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്

Astrological Predictions 2023 February Month Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യംവരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Astrological Predictions 2023 February Month Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 2023 ഫെബ്രുവരി 12 വരെ മകര മാസവും തുടർന്ന് കുംഭമാസവും ആണ്. സൂര്യൻ ഈ രണ്ട് രാശികളിലായി സഞ്ചരിക്കുന്നു. ശനി കുംഭത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും കേതു തുലാത്തിലുമാണ്. ശുക്രൻ കുംഭം- മീനം രാശികളിലും. ബുധൻ ധനു- മകരം-കുംഭം രാശികളിലായും സഞ്ചരിക്കുന്നു. ചൊവ്വ ഇടവത്തിൽ തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ചന്ദ്രൻ മകയിരത്തിൽ, മാസാവസാന ദിവസം രോഹിണിയിൽ വന്നെത്തി ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കുന്നു. ഈ ഗ്രഹനില മുൻനിർത്തി അശ്വതി മുതൽ ആയില്യംവരെയുള്ള നാളുകാരുടെ ഫെബ്രുവരിമാസത്തെ ഫലങ്ങളാണ് വിവരിക്കുന്നത്.

Advertisment

അശ്വതി: നല്ല ഫലങ്ങൾ വർധിക്കും. ഇഷ്ടവസ്തുക്കൾ അനുഭവത്തിൽ വരും. സുഖഭോഗങ്ങൾ ഏറും. ഊഹക്കച്ചവടത്തിൽ വിജയിക്കും. പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അവസരങ്ങൾ കൂടും. സ്ഥലം മാറ്റം ആവശ്യപ്പെട്ട ദിക്കിലേക്കാവും. പഠിതാക്കൾക്ക് പഠനം, കല എന്നിവയിൽ മുന്നേറാനാവും. ജീവിതം വികാസധന്യവും പുരോഗമനാത്മകവും ആവും.

ഭരണി: കലാപരമായ കഴിവുകൾ ആദരിക്കപ്പെടും. ആത്മാഭിമാനം വർധിക്കും. പ്രണയികൾ മനസ്സുകൊണ്ട് ദൃഢബദ്ധരാവും. സൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമായിത്തീരും. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ അകലും. ധനപരമായി മെച്ചപ്പെട്ട സമയമാണ്. എന്നാൽ ആഢംബര വസ്തുക്കൾ വാങ്ങാൻ വ്യയം ഉണ്ടാകും. യാത്രകൾ വിജയത്തിലെത്തും. രാഷ്ട്രീയ പ്രവർത്തകർക്ക് സ്ഥാനലബ്ധിയുണ്ടാകും.

Advertisment

കാർത്തിക: മത്സരങ്ങളിൽ വിജയിക്കും. അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. കച്ചവടം വിപുലീകരിക്കാൻ വായ്പകൾ പ്രയോജനപ്പെടുത്തും. മക്കളുടെ ഭാവിശ്രേയസ്സിനായി ചില ഉചിത നടപടികൾ കൈക്കൊള്ളും. സാങ്കേതിക വിഷയങ്ങളിൽ വിജ്ഞാനം സമ്പാദിക്കും. മുൻകോപം നിയന്ത്രിക്കേണ്ടതുണ്ട്. കലഹ സന്ദർഭങ്ങളെ ഒഴിവാക്കണം. ആരോഗ്യപരമായി ആശ്വാസം ലഭിക്കുന്ന കാലമാണ്. പുതിയ ചികിത്സകൾ അവലംബിക്കുന്നത് പ്രയോജനകരമാവും.

രോഹിണി: സമയോചിതമായ ഇടപെടലുകൾ മൂലം കഷ്ടനഷ്ടങ്ങളിൽ നിന്നും രക്ഷനേടും. ക്രയവിക്രയങ്ങളിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് വലിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവർത്തനം സമാദരിക്കപ്പെടും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതായിരിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും. സകുടുംബം വിനോദയാത്ര നടത്തും. മാസത്തിന്റെ രണ്ടാംപകുതിക്ക് മെച്ചമേറും.

മകയിരം: എത്ര ശ്രമിച്ചാലും ചില കുടുംബ വഴക്കുകൾ തീരില്ല. എന്നാലും ഒഴുക്കിനെതിരെ നീന്താനുള്ള കഴിവ് സ്വയം പരീക്ഷിച്ച് ബോധ്യത്തിൽ വരുത്തും. ജാമ്യം നിൽക്കാൻ കാലം ഉചിതമല്ല. ധനപരമായി അതിശ്രദ്ധ പുലർത്തണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയാം. ബിസിനസ്സിൽ പുരോഗതിയുണ്ടോ എന്ന് സംശയമാകും. സർക്കാരുമായുള്ള ഇടപാടുകളിൽ വിദഗ്ദ്ധോപദേശം തേടുന്നത് പ്രയോജനകരമാവും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം അരുതെന്ന് സ്വയം തീരുമാനിച്ചുറപ്പിക്കുകയും വേണം.

തിരുവാതിര: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ ക്ലേശിക്കും. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ നിന്നും ഒരുവിധം കരകയറും. കടബാധ്യതകൾ പരിഹരിക്കാൻ ഉതകുന്ന ചില നടപടികളിലേക്ക് കടക്കും. ബന്ധുക്കളുടെ ഉപകാരസ്മരണയില്ലായ്മ വേദനിപ്പിക്കും. സ്വന്തം തൊഴിൽ വിപുലീകരിക്കാനുള്ള യത്നം വിജയം കാണും. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള ശ്രമം തുടർന്നേക്കും. പ്രണയബന്ധത്തിൽ വിശ്വാസമേറും. ആർഭാടം ഒഴിവാക്കിക്കൊണ്ടുള്ള ജീവിതചര്യയിൽ ആകർഷിക്കപ്പെടും.

പുണർതം: പുണ്യകർമ്മങ്ങൾ ചെയ്യാൻ അവസരം കിട്ടുന്ന മാസമാണിത്. മുൻപ് ചെയ്ത കർമ്മങ്ങൾ ഇപ്പോൾ പ്രകീർത്തിക്കപ്പെടും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഊഹക്കച്ചവടത്തിൽ സാമാന്യമായി നേട്ടങ്ങൾ വരും. സഹപ്രവർത്തകരുടെ പിന്തുണയോടെ ഏറ്റെടുത്ത ദൗത്യത്തിൽ വിജയം വരിക്കും. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ ക്ലേശിക്കേണ്ടി വരാം. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാവാനിടയുണ്ട്.

പൂയം: ലക്ഷ്യം നേടാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. തടസ്സങ്ങൾ മനസ്സിനെ പിറകോട്ട് വലിക്കാം. ജ്ഞാനവും ഇച്ഛയും ക്രിയയും ഏകോപിപ്പിക്കേണ്ട സന്ദർഭമാണ്. കച്ചവടത്തിൽ നേരിയ ലാഭം പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് ഗുണമേറും. വാദമുഖങ്ങൾ നിരത്തി എതിർപ്പുകളെ നിശബ്ദമാക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ആരോഗ്യപരിരക്ഷയിൽ ജാഗ്രതവേണം. വിദേശജോലികൾക്ക് കളമൊരുങ്ങും. പ്രണയബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

ആയില്യം: ആത്മപരിശോധന നടത്താൻ സന്നദ്ധതയുണ്ടാവും. കുടുംബ ജീവിതത്തിൽ സന്തോഷം കൂടും. തൊഴിൽ രംഗത്തെ മ്ലാനത മാറും. സാങ്കേതികവിദ്യാഭ്യാസത്തിൽ മികവ് തെളിയിക്കും. സർക്കാരിൽ നിന്നുമുള്ള സാമ്പത്തിക സഹായം അല്പം വൈകിയേക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം വിഷമിപ്പിക്കും. പൊതുപ്രവർത്തകർക്ക് പലരുടേയും വിരോധം സമ്പാദിക്കേണ്ടി വന്നേക്കാം. ആരോഗ്യ പരിരക്ഷയിൽ അലംഭാവമരുത്. ധനപരമായി മെച്ചപ്പെട്ട കാലമാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: