/indian-express-malayalam/media/media_files/2025/02/19/WYMtABOcojrCv6SYtMfi.jpg)
ഗുരിഷ്ക് കൗർ
Weight Loss Story: ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാവുകയാണ് ഗുരിഷ്ക് കൗർ എന്ന യുവതി. 1 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ യുവതി കുറച്ച് 40 കിലോയാണ്. 2024ൽ ശരീര ഭാരം 133 ൽ എത്തിയപ്പോഴാണ് യുവതി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. 2025 ജനുവരി ആയപ്പോൾ ശരീര ഭാരം 86.5 ലേക്ക് എത്തിച്ചു. യുവതിയുടെ രൂപമാറ്റം സംബന്ധിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ് ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്ന് യുവതി പറയുന്നു. അരക്കെട്ടിന്റെ വലിപ്പം കുറയ്ക്കുക മാത്രമല്ല, മറിച്ച് ശാരീരികമായും മാനസികമായും ശക്തിയാർജിക്കാനും താൻ തീരുമാനിച്ചതായി അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു.
ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങളാണ് വണ്ണം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. കർശനമായ ഒരു ഡയറ്റ് പ്ലാനും താൻ പിന്തുടർന്നില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാൻ താൻ സ്വീകരിച്ച ചില വഴികളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
- പോഷകാഹാരത്തെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുകയും തനിക്ക് ആവശ്യമായ ഭക്ഷണം എന്തൊക്കെയാണെന്ന് ആദ്യം മനസിലാക്കുകയും ചെയ്തു.
- മുട്ട, ചിക്കൻ, വൈറ്റ് ഫിഷ് തുടങ്ങിയ ലീൻ പ്രോട്ടീൻ ഭക്ഷണങ്ങളിൽ ശ്രദ്ധിച്ചു.
- നട്സ്, സീഡ്സ്, സാലഡ്, സ്റ്റിർ ഫ്രൈഡ് വെജിറ്റബിൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിച്ചു.
- മധുരക്കിഴങ്ങ്, റേ ബ്രെഡ്, മൾട്ടിഗ്രെയിൻ റൈസ് തുടങ്ങി ശുദ്ധീകരിക്കാത്ത കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.
- 80 ശതമാനം ആരോഗ്യകരമായ ഭക്ഷണങ്ങളും 20 ശതമാനം ഇഷ്ടമുള്ള ഭക്ഷണങ്ങളും കഴിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us