scorecardresearch

ബദാം, വാൽനട്ട്, കശുവണ്ടി? ഏത് ഡ്രൈ ഫ്രൂട്സാണ് കഴിക്കേണ്ടത്, എപ്പോൾ കഴിക്കണം?

ഡ്രൈ ഫ്രൂട്സിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, എവിടെയും കൊണ്ടുപോകാൻ വളരെ എളുപ്പമാണ്. പക്ഷേ, പ്രധാന കാര്യം, ശരിയായ അളവിലും ശരിയായ സമയത്തും അവ കഴിക്കണം എന്നതാണ്

ഡ്രൈ ഫ്രൂട്സിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, എവിടെയും കൊണ്ടുപോകാൻ വളരെ എളുപ്പമാണ്. പക്ഷേ, പ്രധാന കാര്യം, ശരിയായ അളവിലും ശരിയായ സമയത്തും അവ കഴിക്കണം എന്നതാണ്

author-image
Health Desk
New Update
health

Source: Freepik

ലഘുഭക്ഷണം പലർക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. ഉച്ചഭക്ഷണത്തിനു മുൻപോ, അല്ലെങ്കിൽ വൈകിട്ടോ ലഘുഭക്ഷണം കഴിക്കുന്ന ശീലമുള്ളവരുണ്ട്. ലഘുഭക്ഷണം കഴിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് ഡ്രൈ ഫ്രൂട്സ് ആണ്. അവയിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, എവിടെയും കൊണ്ടുപോകാൻ വളരെ എളുപ്പമാണ്. പക്ഷേ, പ്രധാന കാര്യം, ശരിയായ അളവിലും ശരിയായ സമയത്തും അവ കഴിക്കണം എന്നതാണ്.

Advertisment

ഡ്രൈ ഫ്രൂട്സ് എന്തിന് തിരഞ്ഞെടുക്കണം?

അവയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഉയർന്ന കൊഴുപ്പും ഉയർന്ന പഞ്ചസാരയും അടങ്ങിയ ചിപ്‌സ് അല്ലെങ്കിൽ കുക്കികളിൽ നിന്ന് വ്യത്യസ്തമായി, ഡ്രൈ ഫ്രൂട്സ് ദഹനത്തെ പിന്തുണയ്ക്കുകയും ഊർജം വർധിപ്പിക്കുകയും ഹൃദയത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഏറ്റവും നല്ല ഡ്രൈ ഫ്രൂട്സ് ഏതാണ്?

വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ബദാം തലച്ചോറിനും ഹൃദയത്തിനും ചർമ്മത്തിനും വളരെ നല്ലതാണ്. വാൽനട്ടിൽ ഒമേഗ-3 കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. വീക്കം ചെറുക്കാനും അവ സഹായിക്കുന്നു. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം എന്നിവ കശുവണ്ടി നൽകുന്നു. ഇവ എല്ലുകൾക്കും പ്രതിരോധശേഷിക്കും നല്ലതാണ്. പിസ്തയിൽ കലോറി കുറവാണ്, പക്ഷേ പ്രോട്ടീൻ കൂടുതലാണ്. ഇവ ശരീരഭാരം നിയന്ത്രിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും സഹായിക്കും. പൊട്ടാസ്യം, നാരുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ ഈന്തപ്പഴം പെട്ടെന്ന് ഊർജം നൽകും. ദഹനത്തിനും അസ്ഥികളുടെ ബലത്തിനും സഹായിക്കുന്ന കാൽസ്യവും നാരുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

എത്ര കഴിക്കണം?

ഡ്രൈ ഫ്രൂട്സ് പോഷകസമൃദ്ധമാണ്, പക്ഷേ അവയിൽ കലോറിയും കൂടുതലാണ്. പ്രതിദിനം ഏകദേശം 30 ഗ്രാം എന്ന അളവിൽ, അതായത് ഏകദേശം ഒരു പിടി കഴിക്കുക. 

Advertisment
  • ബദാം: 5-7 എണ്ണം
  • വാൾനട്ട്: 2-3 
  • കശുവണ്ടി: 4-5 എണ്ണം
  • പിസ്ത: 8-10 എണ്ണം
  • ഉണക്കമുന്തിരി: 1 ടേബിൾസ്പൂൺ
  • ഈന്തപ്പഴം: 1-2 എണ്ണം
  • ഫിഗ്സ്: 1-2 എണ്ണം

ഡ്രൈ ഫ്രൂട്ട്സ് കഴിക്കാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്?

രാവിലെ (ഒഴിഞ്ഞ വയറ്റിൽ): കുതിർത്ത ബദാം അല്ലെങ്കിൽ ഈന്തപ്പഴം മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്നു, ദഹിക്കാൻ എളുപ്പമാക്കുന്നു.

മിഡ് മോണിങ് (രാവിലെ 10-11): കുറച്ച് വാൽനട്ട്, ഫിഗ്സ് എന്നിവ കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും.

ഉച്ചതിരിഞ്ഞ് (3-4 pm): കുറച്ച് കശുവണ്ടി അല്ലെങ്കിൽ പിസ്ത കഴിക്കുന്നത് വയറു നിറയ്ക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

വ്യായാമത്തിന് ശേഷം: ഈന്തപ്പഴവും ഉണക്കമുന്തിരിയും ഊർജവും ഇലക്ട്രോലൈറ്റുകളും വേഗത്തിൽ നൽകും.

രാത്രി വൈകിയുള്ള ഡ്രൈ ഫ്രൂട്ട്‌സ് ഒഴിവാക്കുക: അവ ഉറക്കത്തെയോ ദഹനത്തെയോ തടസപ്പെടുത്തിയേക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: