/indian-express-malayalam/media/media_files/2025/02/01/belly-fat-ga-02.jpg)
Source: Freepik
Belly Fat Tips: വയറിലെ കൊഴുപ്പ് പലപ്പോഴും ശരീര ഭാരം കുറയ്ക്കലിനൊരു വെല്ലുവിളിയാണ്. എന്നാൽ, എല്ലാ വയറിലെ കൊഴുപ്പും ഒരുപോലെയല്ലെന്ന് നിങ്ങൾക്കറിയാമോ?. വയറിലെ കൊഴുപ്പ് പലതരമുണ്ട്, അവയ്ക്ക് പിന്നിലെ കാരണങ്ങളും പലതാണ്. വ്യത്യസ്ത തരം വയറ്റിലെ കൊഴുപ്പിനെക്കുറിച്ചും അവയ്ക്ക് കാരണമെന്താണെന്നും മനസിലാക്കുന്നത് ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.
വയറിലെ കൊഴുപ്പ് എപ്പോഴും തടി കൂടുന്നതുകൊണ്ട് മാത്രമല്ല വരുന്നത്. സ്ട്രെസ് മുതൽ മദ്യപാനംവരെ പല കാരണങ്ങൾ അതിനു കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അനുഷി ജെയിൻ പറഞ്ഞു. വയറിലെ കൊഴുപ്പിന്റെ വിവിധ തരങ്ങളെക്കുറിച്ചും ഓരോന്നിനെയും ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചുള്ള ടിപ്സുകളും അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
1. സ്ട്രെസ്
ഉയർന്ന കോർട്ടിസോളിന്റെ അളവാണ് സ്ട്രെസ് മൂലം വയറിലെ കൊഴുപ്പ് ഉണ്ടാകുന്നത്. ഗ്രീൻ ടീയാണ് ഇതിനുള്ള മികച്ച പരിഹാരം.
2. പിസിഒഎസ്
ഉയർന്ന ഇൻസുലിൻ അളവാണ് കാരണം. കറുവാപ്പട്ട ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും, അതുവഴി പിസിഒഎസുമായി ബന്ധപ്പെട്ട വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
3. തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോണുകൾ കുറയുന്നതാണ് പ്രധാന കാരണം. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മല്ലി ചേർത്ത ചായ വീക്കം കുറയ്ക്കാനും തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
4. ആർത്തവവിരാമം
ഈസ്ട്രജന്റെ കുറവും ഇൻസുലിന്റെ വർധനവും മൂലം ആർത്തവിരമാമുള്ളവരിൽ വയറിലെ കൊഴുപ്പ് കൂടാറുണ്ട്. പെപ്പർമിന്റ് ടീ ​​ആർത്തവവിരാമ സമയത്ത് വയറു വീർക്കൽ കുറയ്ക്കുന്നതിനും, വീക്കം ശമിപ്പിക്കുന്നതിനും, ദഹനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
5. മദ്യം
വൃക്കകളിൽ നിന്നും കരളിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുന്നു. ഉപാപചയപ്രവർത്തനത്തിനും ദഹനത്തിനും സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.