scorecardresearch

ദിവസവും മീൻ കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത് എന്ത്?

മത്സ്യത്തിന്റെ ഗുണങ്ങൾ നിഷേധിക്കാനാവാത്തതാണെങ്കിലും, ചില മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

മത്സ്യത്തിന്റെ ഗുണങ്ങൾ നിഷേധിക്കാനാവാത്തതാണെങ്കിലും, ചില മത്സ്യങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Pexels

ലോകമെമ്പാടുമുള്ള ഒരു ജനപ്രിയ ഭക്ഷണമാണ് മത്സ്യം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ മത്സ്യം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, മത്സ്യം ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?.

Advertisment

ദിവസവും മീൻ കഴിച്ചാലുള്ള ഗുണങ്ങൾ

ഹൃദയാരോഗ്യത്തിന് ഗുണകരം: സാൽമൺ, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രത്യേകിച്ച് EPA, DHA എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വീക്കം കുറയ്ക്കുകയും മോശം കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് സോണിയ ബക്ഷി പറഞ്ഞു. മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

മസ്തിഷ്ക ശക്തി വർധിപ്പിക്കുന്നു: വൈജ്ഞാനിക പ്രവർത്തനത്തിൽ ഒമേഗ -3 കളും ഒരു പങ്ക് വഹിക്കുന്നു. മെമ്മറി, പഠനം, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്താൻ അവ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയ്ക്കും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾക്കും എതിരെ സംരക്ഷണം നൽകിയേക്കാമെന്ന് ബക്ഷി പറഞ്ഞു.

എല്ലുകൾക്ക് ബലവും കാഴ്ച ശക്തി കൂട്ടുകയും ചെയ്യുന്നു: കാൽസ്യം ആഗിരണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ് മത്സ്യം. ആരോഗ്യകരമായ കാഴ്ചയ്ക്കും കണ്ണിന്റെ പുറംഭാഗമായ കോർണിയയെ പരിപാലിക്കുന്നതിനും നിർണായകമായ വിറ്റാമിൻ എയും ഇതിൽ അടങ്ങിയിട്ടുണ്ട്.

Advertisment

പ്രതിരോധശേഷി വർധിപ്പിക്കുന്നു: മത്സ്യം ലീൻ പ്രോട്ടീന്റെ നല്ല ഉറവിടമാണ്, അസ്ഥികോശങ്ങൾ നിർമ്മിക്കുന്നതിനും നന്നാക്കുന്നതിനും അവ ആവശ്യമാണ്. ചില മത്സ്യ ഇനങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനത്തിനുള്ള ഒരു പ്രധാന ധാതുവായ സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്.

ആശങ്കയുണ്ടാക്കുന്ന കാര്യങ്ങൾ

മത്സ്യത്തിന്റെ ഗുണങ്ങൾ നിഷേധിക്കാനാവാത്തതാണെങ്കിലും, കിങ് മെക്കാറൽ, സ്വാർഡ്ഫിഷ്, ടൈൽഫിഷ് തുടങ്ങിയ വലിയ ചില ഇനം മത്സ്യങ്ങളിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരിക്കാം. നാഡീവ്യൂഹ പ്രശ്നങ്ങൾ, കുട്ടികളിൽ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് മെർക്കുറി എക്സ്പോഷർ കാരണമാകും. ചെറിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ മെർക്കുറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. മത്സ്യങ്ങളിൽ സാധാരണയായി കലോറിയും കൊഴുപ്പും കുറവാണെങ്കിലും, സാൽമൺ പോലുള്ള ചില ഇനങ്ങളിൽ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. അതിനാൽ, കലോറി ഉപഭോഗം ശ്രദ്ധിക്കുന്നവർ അളവ് നിയന്ത്രിക്കുക.

കക്ക പോലുള്ള ചിലയിനം മത്സ്യങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചർമ്മത്തിലെ ചൊറിച്ചിൽ മുതൽ ജീവൻ നഷ്ടമാകുന്ന അനാഫൈലക്സിസ് വരെ ലക്ഷണങ്ങൾ ഉണ്ടാകാം. മത്സ്യത്തിന് അലർജിയുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടുക.

കഴിക്കാവുന്ന അളവ് എത്ര?

ബക്ഷിയുടെ അഭിപ്രായത്തിൽ, ആഴ്ചയിൽ സാധാരണ ശുപാർശ ചെയ്യുന്ന സെർവിങ് സൈസ് 8 മുതൽ 12 ഔൺസ് ആണ്. 

Read More

Health Tips Fish

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: