scorecardresearch

അധികമായാൽ പച്ചിലകളും ആരോഗ്യത്തിന് ഹാനികരം, കാരണമിതാണ്

വിറ്റാമിൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിങ്ങനെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളുടെ കലവറയാണ് ഇല വർഗങ്ങൾ. എന്നാൽ അവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പലവിധത്തിൽ ബാധിച്ചേക്കും.

വിറ്റാമിൻ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിങ്ങനെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളുടെ കലവറയാണ് ഇല വർഗങ്ങൾ. എന്നാൽ അവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പലവിധത്തിൽ ബാധിച്ചേക്കും.

author-image
Bhagyalakshmi G
New Update
Too Much Green Leafy Vegetables Are Harmful To Health Expert Advice

ഇലവർഗങ്ങൾ കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കുക | ചിത്രം: ഫ്രീപിക്

ഏതു പ്രായക്കാർക്കും ഒരു മടിയും കൂടാതെ കഴിക്കാവുന്ന ഗുണകരമായ ഭക്ഷ്യവസ്തുവാണ് ഇല വർഗങ്ങൾ. എന്നാൽ നല്ലതെന്നു കരുതി അളവിൽ കൂടുതൽ കഴിച്ചു തുടങ്ങിയാൽ ആരോഗ്യത്തിന് അത് ദോഷകരമായി തീരും. 'അമിതമായാൽ അമൃതും വിഷം' എന്ന കാര്യം ഓർമയിൽ വയ്ക്കാം. 

Advertisment

മിക്ക ഇലകളിലും ധാരാളം വൈറ്റമിൻ എ, കാഷസ്യം, ഫോളേറ്റ് എന്നിവയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഗുണകരവുമാണ്. പ്രായപൂർത്തിയായ ഒരു വ്യക്തി ഒരു ദിവസം 100 ഗ്രാം പച്ചില കഴിക്കണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നിർദ്ദേശിക്കുന്നത് എന്ന്  മുൻ സ്റ്റേറ്റ് ന്യൂട്രീഷൻ പ്രോഗ്രാം ഓഫീസർ ഡോ. അനിത മോഹൻ വ്യക്തമാക്കുന്നു.

ഇത്രയും ഗുണങ്ങളുള്ള ഇലവർഗങ്ങൾ എങ്ങനെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും? അവ കഴിക്കേണ്ടത് ആവശ്യമാണ് എന്നാൽ എത്ര അളവിൽ? എങ്ങനെ കഴിക്കുന്നു? എന്നതാണ് പ്രധാനം. പ്രായഭേദമന്യേ ആർക്കും കഴിക്കാവുന്നയാണ് ഇലക്കറികൾ. എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് ചില സമയങ്ങളിൽ വില്ലാനാകാറുണ്ട്. ''ഓക്സാലിക് ആസിഡിനൊപ്പം അമിതമായി നാരുകൾ ശരീരത്തിൽ എത്തുന്നത് കാൽസ്യത്തിൻ്റെയും ഇരുമ്പിൻ്റെയും ആഗിരണത്തെ സ്വാധീനിക്കുന്നു. അതിനാൽ എല്ലാ ദിവസും ഇത്രയധികം ഇലകൾ കഴിക്കുന്നത് ഉചിതമല്ല. എന്നാൽ ഇലവർഗങ്ങൾ കഴിക്കേണ്ടത് ആവശ്യവുമാണ്'' ഡോ. അനിത മോഹൻ പറയുന്നു.

Too Much Green Leafy Vegetables Are Harmful To Health Expert Advice
ചില ഇലകൾ സ്യൂടോ അലർജി (Pseudo Allergy)പോലെയുള്ളവയ്ക്കു കാരണമായേക്കും |  ചിത്രം: പിക്സബേ
Advertisment

മുരിങ്ങയില പോലെയുള്ളവ ഗ്യാസ്, വയറു വീർക്കൽ, വേദന, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. നാരുകൾ ദഹനത്തിന് നല്ലതാണ്, എന്നാൽ അളവിൽ കൂടുതലായാൽ ദോഷകരവും. ഇതു കൂടാതെ എല്ലാത്തരം ഇലകളും ഏവർക്കും ഭക്ഷ്യ യോഗ്യമായരിക്കില്ല. ചില ഇലകൾ സ്യൂടോ അലർജി (Pseudo Allergy)പോലെയുള്ളവയ്ക്കു കാരണമായേക്കും എന്ന് ഡോ. അനിത വ്യക്തമാക്കുന്നു. 

ഇലകൾ പാചകം ചെയ്തെടുത്താൽ ഉടൻ തന്നെ കഴിക്കുന്നതാണ് ഉചിതം. വീണ്ടും ചൂടാക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്  മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ബാക്കി വന്നത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കാം, പ്രത്യേകിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന കറി റീഹീറ്റ് ചെയ്തെടുക്കാതിരിക്കാൻ ശ്രദ്ധിക്കാം. 

സമീകൃതമായ ആഹാരമാണ് എല്ലായിപ്പോഴും ആരോഗ്യമുള്ള ശരീരത്തിന് നല്ലത്. പച്ചിലകൾക്കൊപ്പം പോഷകസമൃദ്ധമായ മറ്റ് ഭക്ഷ്യ വസ്തുക്കളും ചേർക്കാം. കഴിക്കുന്ന അളവ് എല്ലായിപ്പോഴും ശ്രദ്ധിക്കുക. 

Read More

Vegetables Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: