/indian-express-malayalam/media/media_files/2025/02/02/A9CG07MYpdgLqbmPwg16.jpg)
Source: Freepik
ശരീര പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, അധികമായാൽ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ കൂടുതലും പ്രായമായവരിലാണ് കാണുന്നതെങ്കിലും, 20-കളിലും 30-കളിലുമുള്ള ചെറുപ്പക്കാരിൽ ഇപ്പോൾ കൊളസ്ട്രോൾ കൂടുതലായി കണ്ടുവരുന്നു. ഈ പ്രായത്തിൽ കൊളസ്ട്രോൾ കണ്ടെത്തിയാൽ നിയന്ത്രിക്കാൻ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
യുവാക്കളിൽ കൊളസ്ട്രോൾ ഉണ്ടാകാനുള്ള കാരണങ്ങൾ
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. യുവാക്കളിലെ ഉദാസീനമായ ജീവിതശൈലി ശരീരഭാരം വർധിപ്പിക്കുന്നതിനും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലർക്ക് കുടുംബ പാരമ്പര്യമായി കൊളസ്ട്രോൾ ഉണ്ടാകാറുണ്ട്. പുകവലിയും മദ്യവും കൊളസ്ട്രോളിനുള്ള സാധ്യത വർധിപ്പിക്കുന്നു. തൈറോയ്ഡ്, പ്രമേഹം, കരൾ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും കൊളസ്ട്രോൾ അളവ് വർധിപ്പിക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ചില എളുപ്പ വഴികൾ
1. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക: ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങളായ ഓട്സ്, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
2. ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക: അവോക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക.
3. ഒമേഗ-3 ഉൾപ്പെടുത്തുക: സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളും , ഫ്ളാക്സ് സീഡുകളും ഹൃദയാരോഗ്യം വർധിപ്പിക്കും.
4. പ്രോസസ്ഡ് ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക: ട്രാൻസ് ഫാറ്റ്, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കുറയ്ക്കുക.
5. പതിവായി വ്യായാമം ചെയ്യുക: ശാരീരിക പ്രവർത്തനങ്ങൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് തവണ 30 മിനിറ്റ് മിതമായ വ്യായാമം (വേഗത്തിലുള്ള നടത്തം പോലുള്ളവ) ചെയ്യുക. യോഗ, സ്ട്രെച്ചിംഗ് പോലുള്ളവ രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു.
6. ശരീരഭാരം കുറയ്ക്കുക: പൊണ്ണത്തടി കൊളസ്ട്രോൾ വർധിപ്പിക്കും. ശരീരഭാരത്തിന്റെ 5% വരെ കുറയുന്നതുപോലും എൽഡിഎൽ കുറയ്ക്കും.
7. പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക: പുകവലിയും മദ്യപാനവും കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.
8. സ്ട്രെസ് നിയന്ത്രിക്കുക: വിട്ടുമാറാത്ത സമ്മർദ്ദം അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാവുന്നതിലൂടെ കൊളസ്ട്രോൾ അളവ് വർധിപ്പിക്കും.
9. കുടുംബ ചരിത്രം പരിശോധിച്ച് പരിശോധനകൾ ചെയ്യുക: കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, മറ്റു അംഗങ്ങൾക്കും വരാൻ സാധ്യതയുണ്ട്. അതിനാൽ പരിശോധനകൾ നേരത്തെ നടത്തി ആവശ്യമായ ചികിത്സ തേടുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.