/indian-express-malayalam/media/media_files/2025/02/22/LeyA4S7BsglsmLhocBw6.jpg)
Source: Freepik
മധുരക്കിഴങ്ങ് രുചികരവും പോഷകസമൃദ്ധവുമായൊരു പച്ചക്കറിയാണ്. മധുരക്കിഴങ്ങ്. അവയിൽ വെള്ളം, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, എ, ബി6, സി, പൊട്ടാസ്യം, മാംഗനീസ്, ഇ എന്നിവയുൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകൾ, ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, ആന്തോസയാനിനുകൾ, കൊമറിൻ തുടങ്ങിയ ഗുണകരമായ സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇത് ദിവസവും മിതമായി കഴിക്കുമ്പോൾ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു മാസം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് നോക്കാം.
Also Read: വയറിലെ കൊഴുപ്പ് ഉരുക്കി മെലിഞ്ഞ അരക്കെട്ട് നേടാം, വണ്ണവും കുറയ്ക്കാം; ഇതാ 10 വഴികൾ
1.രക്തത്തിലെ പഞ്ചസാരയുടെ അളവ്: ഇവയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും നാരുകളും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് പ്രീ ഡയബറ്റിക്സിനും പ്രമേഹരോഗികൾക്കും ഗുണം ചെയ്യും.
2.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ ഇവ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സാധാരണ രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
Also Read: വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സുരക്ഷിതമാണോ?
3.തലച്ചോറിനെ ശക്തിപ്പെടുത്തുന്നു: പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
4. സ്ഥിരമായ ഊർജം നൽകുന്നു: അവയുടെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഊർജം സാവധാനം പുറത്തുവിടുന്നു. ഇത് ദിവസം മുഴുവൻ ഉന്മേഷദായകമായും ഊർജ്ജസ്വലമായും നിലനിർത്തുന്നു.
Also Read: അടുക്കളയിലെ ഈ ഒരു സാധനം ഒഴിവാക്കി, യുവതി 6 മാസം കൊണ്ട് കുറച്ചത് 30 കിലോ
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് രക്തസമ്മർദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
6. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: ഇവയിലെ ഉയർന്ന നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു, അതുവഴി വിശപ്പ് കുറയ്ക്കുകയും സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണത്തിനു ശേഷം 1 ഏലയ്ക്ക ചവയ്ക്കാം; എത്രയെത്ര ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.