/indian-express-malayalam/media/media_files/2025/09/16/beetroot-juice-2025-09-16-11-36-18.jpg)
Source: Freepik
ബീറ്റ്റൂട്ട് ജ്യൂസ് പോഷകസമൃദ്ധമായ പ്രഭാത പാനീയമെന്ന നിലയിൽ ജനപ്രിയ ശ്രദ്ധ നേടിയിട്ടുണ്ട്. സ്റ്റാമിന വർധിപ്പിക്കുന്നതിനും, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും, ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും ഗുണകരമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ, വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സുരക്ഷിതമാണോ?.
ദഹനപ്രശ്നങ്ങളുള്ള ആളുകൾ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിനു മുമ്പ് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അവയുടെ ആവശ്യകതയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പോഷകാഹാര വിദഗ്ധർ പറയുന്നത് എന്താണെന്ന് നോക്കാം.
Also Read: അടുക്കളയിലെ ഈ ഒരു സാധനം ഒഴിവാക്കി, യുവതി 6 മാസം കൊണ്ട് കുറച്ചത് 30 കിലോ
വൈറ്റമിനുകൾ (ഫോളേറ്റ്, വൈറ്റമിൻ-സി, വൈറ്റമിൻ ബി-9), ധാതുക്കൾ (ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്), ആന്റിഓക്‌സിഡന്റുകൾ എന്നിവ ബീറ്റ്റൂട്ട് ജ്യൂസിനെ കാലറി കുറഞ്ഞ ഒരു സൂപ്പർഫുഡാക്കി മാറ്റുന്നു. ബീറ്റ്റൂട്ട് ജ്യൂസ് നൈട്രേറ്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് നൈട്രിക് ആസിഡായി മാറുകയും എല്ലാ അവയവങ്ങളിലും ആവശ്യത്തിന് ഓക്സിജൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
Also Read: ഭക്ഷണത്തിനു ശേഷം 1 ഏലയ്ക്ക ചവയ്ക്കാം; എത്രയെത്ര ഗുണങ്ങൾ
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാൻ സുരക്ഷിതമാണ്. എന്നാൽ, അവ കുടിക്കുന്ന സമയവും അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് അല്ലെങ്കിൽ വ്യായാമത്തിന് മുമ്പ് നാരങ്ങ നീരിനൊപ്പം വെറും വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ഒഴിഞ്ഞ വയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ഇരുമ്പ്, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ആഗിരണം മെച്ചപ്പെടുത്തും.
Also Read:ശരീര ഭാരം കുറയ്ക്കാൻ മുട്ട, എങ്ങനെ കഴിക്കണം?
ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണങ്ങളും ദോഷവശങ്ങളും
രക്താതിമർദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉള്ള രോഗികൾക്ക് രക്തസമ്മർദ്ദവും ഹോമോസിസ്റ്റീൻ അളവും കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. വ്യായാമത്തിന് ശേഷമുള്ള ക്ഷീണം തടയാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസിലെ നാരുകൾ കുടലിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത്, അല്ലെങ്കിൽ വയർ സംബന്ധമായ അസ്വസ്ഥതയുള്ളവർ കുടിക്കുമ്പോഴോ ചില അപകടസാധ്യതകളും പാർശ്വഫലങ്ങളുമുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മൂന്ന് മാസത്തിനുള്ളിൽ 15 കിലോ കുറയ്ക്കാം; 10 എളുപ്പ വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.