scorecardresearch

ഡയറ്റും വർക്ക്ഔട്ടും ശരീര ഭാരം കുറയ്ക്കുന്നില്ലേ? ഈ ഒരൊറ്റ ശീലം മാറ്റി നോക്കൂ

ഈ ശീലം രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു

ഈ ശീലം രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു

author-image
Health Desk
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ കഠിനമായ ഡയറ്റും വർക്ക്ഔട്ടും ചെയ്യാൻ മടിയില്ലാത്ത നിരവധി പേരുണ്ട്. ഇതൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറഞ്ഞില്ലെങ്കിലോ?. അതിനുപിന്നിലെ കാരണം ചിലപ്പോൾ നിങ്ങളുടെ ഒരു ശീലമാകാം. ഉച്ചകഴിഞ്ഞ് ചെറിയൊരു മയക്കം ചിലരുടെ എങ്കിലും ശീലമാകാം. ഉച്ചഭക്ഷണത്തിനുശേഷമുള്ള ചെറിയ മയക്കം കൂടുതൽ ഉൽ‌പാദനക്ഷമതയിലേക്ക് നയിക്കുമെന്ന അഭിപ്രായവും ഉണ്ട്. എന്നാൽ, ഈ ശീലം ശരീരഭാരം ഉൾപ്പെടെയുള്ള മറ്റ് ചില പ്രത്യാഘാതങ്ങൾക്ക് കാരണമാകും. 

Advertisment

ഉച്ചകഴിഞ്ഞുള്ള ഉറക്കം ശരീരഭാരം വർധിപ്പിക്കുമെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ. ശിഖ സിങ് ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള ഉറക്കം മൂലം ശരീരഭാരം കൂടാനുള്ള സാധ്യത 23% ആണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒരാൾ 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുകയാണെങ്കിൽ, ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുമെന്നും, ഡയറ്റ് ചെയ്താലും വളരെ സാവധാനത്തിൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ അഭിപ്രായപ്പെട്ടു. 

ഉച്ച കഴിഞ്ഞ് കൂടുതൽ നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെയും സർക്കാഡിയൻ താളത്തെയും തടസപ്പെടുത്തും. ഒരാൾ ഉച്ചകഴിഞ്ഞ് വളരെ നേരം ഉറങ്ങുമ്പോൾ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുന്നു. ഇത് രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകും. പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും, ഒടുവിൽ ശരീര ഭാരം കുറയ്ക്കാനുള്ള ഡയറ്റിങ്ങും വ്യായാമവും ഒക്കെ താളം തെറ്റിക്കുമെന്നും ഡോ.സിങ് അഭിപ്രായപ്പെട്ടു.

2023-ൽ ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിന്റെ അപകടങ്ങളെക്കുറിച്ച് എടുത്തുകാണിച്ചിട്ടുണ്ട്. 30 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഉച്ചയുറക്കം ശരീര ഭാരം കൂട്ടൽ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.

Advertisment

ഉച്ചകഴിഞ്ഞ് എത്ര നേരം ഉറങ്ങാം?

ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിന് ഏറ്റവും അനുയോജ്യമായ സമയം, 30 മിനിറ്റോ അതിൽ കുറവോ ആണ്. ഉണർന്നതിനുശേഷം, ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിന് 5 മുതൽ 10 മിനിറ്റ് വരെ നടക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: