/indian-express-malayalam/media/media_files/2025/01/13/sp9Twqh2sjPqywtAdMwW.jpg)
Source: Freepik
വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ശരിയായ ഭക്ഷണക്രമത്തിനൊപ്പം പതിവ് വ്യായാമവും ആവശ്യമാണ്. ഇവയ്ക്കു പുറമേ, വയറിലെ കൊഴുപ്പ് എരിച്ചു കളയാൻ ചില പാനീയങ്ങൾ സഹായിക്കും. ഉപാപചയപ്രവർത്തനം വേഗത്തിലാക്കുകയും ദഹനത്തെ സഹായിക്കുകയും ധാരാളം നാരുകൾ നൽകുകയും ചെയ്യുന്ന ഈ പ്രഭാത പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.
അത്തരത്തിലുള്ള രണ്ട് പാനീയങ്ങളാണ് ഇഞ്ചി വെള്ളവും ഉലുവ വെള്ളവും. ഇവ രണ്ടിലും ശക്തമായ ആന്റിഓക്‌സിഡന്റുകളും സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് എരിച്ചു കളയുന്നതിന് ഇവയിലേതാണ് കൂടുതൽ ഗുണകരമെന്ന് നോക്കാം.
ഇഞ്ചി വെള്ളത്തിന്റെ ഗുണങ്ങൾ
രാവിലെ എഴുന്നേറ്റ ഉടൻ ഇഞ്ചി വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, കലോറി കത്തിക്കുന്നു, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നു, കൂടാതെ വയർവീർക്കൽ കുറയ്ക്കുന്നു. ഇഞ്ചി വെള്ളം പതിവായി കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തും, പ്രമേഹം നിയന്ത്രണത്തിലാക്കും, രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.
കലോറി എരിച്ചുകളയാൻ സഹായിക്കുന്നു: ഇഞ്ചി പതിവായി കഴിക്കുന്നത് കലോറി എരിച്ചുകളയുന്നത് വർധിപ്പിക്കുമെന്നും വിശപ്പ് അകറ്റി നിർത്തി സംതൃപ്തി വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്നു: ഇഞ്ചിക്ക് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാനും, എൽഡിഎൽ കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സഹായിക്കും.
ഉലുവ വെള്ളത്തിന്റെ ഗുണങ്ങൾ
ഉലുവ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഒരു സ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പിറ്റേ ദിവസം രാവിലെ വിത്തുകളോടൊപ്പം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഉലുവയിൽ ഗാലക്ടോമാനൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉലുവ ദഹനത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ദഹനപ്രശ്നങ്ങൾ ചികിത്സിക്കാൻ സഹായിക്കുന്നു: ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട്, വയർവീർക്കൽ, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.
ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു: ഉലുവ വെള്ളം വിശപ്പ് കുറയ്ക്കുകയും, സംതൃപ്തി വർധിപ്പിക്കുകയും, ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.