/indian-express-malayalam/media/media_files/2025/01/13/olWZE9ubopMsW6UXHNFn.jpg)
Source: Freepik
ഏതു പ്രായത്തിലുള്ളവർക്കും കഴിക്കാൻ അനുയോജ്യമാണ് ഈന്തപ്പഴം. ഈത്തപ്പഴത്തിന്റെ പോഷകഗുണങ്ങൾ അനവധിയാണ്. ഉണങ്ങിയ പഴങ്ങൾ ആയതിനാൽ അവയിൽ കലോറി കൂടുതലാണ്. അത്തിപ്പഴം, ഉണക്കമുന്തിരി തുടങ്ങിയ മറ്റ് ഉണക്കിയ പഴങ്ങളുടേതിന് തുല്യമായ കലോറിയാണ് ഈന്തപ്പഴത്തിലുള്ളത്. ഉയർന്ന കലോറി ഉള്ളടക്കമുണ്ടെങ്കിലും, ഈന്തപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ചില അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.
മലബന്ധപ്രശ്നം അകറ്റുന്നു
ലയിക്കുന്ന നാരുകളുടെ അളവ് കൂടുതലായതിനാൽ, ഈത്തപ്പഴം ആരോഗ്യകരമായ ദഹനത്തിനും പതിവ് മലവിസർജനത്തിനും സഹായിക്കുന്നു. ഈത്തപ്പഴത്തിലെ ലയിക്കുന്ന നാരുകൾ മലത്തെ മൃദുവാക്കുന്നു. ഇത് മലബന്ധം കുറയ്ക്കുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം
ഈത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു, ചില രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം, അൽഷിമേഴ്സ് രോഗം, കാൻസറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനുള്ള കഴിവ് ഈന്തപ്പഴത്തിലെ ശക്തമായ ആന്റിഓക്‌സിഡന്റുകൾക്ക് ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രമേഹം നിയന്ത്രിക്കുന്നു
ഈന്തപ്പഴത്തിന് ഗ്ലൈസമിക് സൂചിക കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
എല്ലുകൾക്ക് ബലം നൽകുന്നു
ഈത്തപ്പഴത്തിൽ വലിയ അളവിൽ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ, അവ അസ്ഥികളെ ശക്തിപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള വേദനാജനകമായ അവസ്ഥകളെ ചെറുക്കാനും സഹായിക്കുന്നു. ദിവസവും 2 ഈത്തപ്പഴം കഴിച്ചാൽ നിങ്ങളുടെ അസ്ഥികൾ ശക്തമാകും.
ചർമ്മത്തെ കൂടുതൽ ചെറുപ്പമാക്കുന്നു
ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. ചുളിവുകൾ പോലുള്ള അകാല വാർധക്യത്തിന്റെ ലക്ഷങ്ങളെ കുറയ്ക്കുന്നു. ചർമ്മത്തെ കൂടുതൽ ചെറുപ്പമുള്ളതാക്കി മാറ്റുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.