/indian-express-malayalam/media/media_files/rqPqezLqV3QXgnx4ryTz.jpg)
ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് ആരോഗ്യത്തിന് അത്യന്താപേഷിതമാണ്, പ്രത്യേകിച്ച് വേനൽ കാലത്ത്. സാധാരണയായി പ്രതിദിനം 10 മുതൽ 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ ഈ വേനൽക്കാലത്ത് ചൂടിൽ നിന്നും ആശ്വാസം കണ്ടെത്തുന്നതിന് തണുത്ത വെള്ളം കുടിക്കുന്നത് ശീലമാക്കിയിട്ടുണ്ടോ.?
ഫ്രിഡ്ജിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കുന്നത് എല്ലാവരും ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വെള്ളത്തിന്റെ തണുപ്പ് കൂടുന്നതനുസരിച്ച് അതിന്റെ അനന്തരഫലങ്ങളും കഠിനമായിരിക്കും എന്നാണ് പറയപ്പെടുന്നത്. "തണുത്ത വെള്ളം കൂടുതലായി കുടിക്കുന്നത് ശരീര പ്രവർത്തനങ്ങളെ ബാധിച്ചേക്കാം, പ്രത്യേകിച്ച് ദഹനവ്യവസ്ഥയെ. ചില ആളുകൾക്ക് പെട്ടെന്നുള്ള വയറുവേദനയോ ദഹനപ്രശ്നങ്ങളോ അനുഭവപ്പെടുന്നു. മാത്രമല്ല, അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിലെ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇത് തൊണ്ട വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും," മാരെംഗോ ഏഷ്യൻ ഹോസ്പിറ്റലിലെ ഡോ.മോഹൻ കുമാർ സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ 7 കാരണങ്ങൾ
അസ്വസ്ഥത
തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് അസ്വസ്ഥതയും തൊണ്ടയിലെ വീക്കം വർധിപ്പിക്കുകയും ചെയ്യും. "പ്രത്യേകിച്ച ഭക്ഷണം കഴിച്ചതിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിൽ മ്യൂക്കസ് ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് ജലദോഷം, പനി, അല്ലെങ്കിൽ അലർജി പോലെയുള്ളവയുടെ ലക്ഷണങ്ങൾ വഷളാക്കും," ന്യൂട്രീഷ്യനിസ്റ്റ് യാഷിക ദുവ പറഞ്ഞു.
സങ്കോചം
തണുത്തവെളളം രക്തക്കുഴലുകൾ ചുരുങ്ങാനും തൊണ്ടയുടെ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും എന്തെങ്കിലും അണുബാധയുണ്ടെങ്കിൽ അതിന്റെ ഹീലിങ് പ്രോസ്സ് തടസപ്പെടുത്തുകയും ചെയ്യും. ''ഇത് ശരീരവണ്ണം, മലബന്ധം, വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്ക് കാരണമാകും. അതിനാൽ ദഹനം മെച്ചപ്പെടാൻ തണുത്ത വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്,'' അഹമ്മദാബാദ് അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ വിനിത സിങ് റാണ പറഞ്ഞു.
പേശി പിരിമുറുക്കം
തൊണ്ടയിലെ പേശികളിൽ പിരിമുറുക്കം ഉണ്ടാക്കുകയും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യും. ഇത് തൊണ്ട വേദന, മൂക്കടപ്പ്, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കും കാരണമാകാമെന്ന് ദുവ വ്യക്തമാക്കി.
ഹൃദയമിടിപ്പിനെ ബാധിക്കും, തലവേദനയ്ക്ക് കാരണമാകും
തണുത്തവെള്ളം ഹൃദയമിടിപ്പ് കുറക്കും. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന വാഗസ് നേർവ് എന്നു വിളിക്കപ്പെടുന്ന ടെൻത് നേർവിനെ പ്രവർത്തനക്ഷമമാക്കുന്നതുമായി ഇതിന് ബന്ധമുണ്ടെന്ന് ദുവ പറയുന്നു. തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ പല ഞരമ്പുകളെയും തണുപ്പിക്കും. അത് സൈനസ് പ്രശ്നങ്ങൾക്കും മൈഗ്രേയ്നിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദഹനത്തെ തടസപ്പെടുത്തുന്നു
തണുത്ത വെള്ളം കുടിക്കുന്നത് വയറിൽ സങ്കോചനം നടക്കുന്നതിനെ സ്വാധീനിക്കും. അത് ഭക്ഷണത്തിന് ശേഷം ദഹനപ്രക്രിയയെ സങ്കീർണ്ണമാക്കുന്നു. ദഹന സമയത്ത് നടക്കുന്ന പോഷകങ്ങളുടെ സ്വാഭാവികമായിട്ടുള്ള ആഗിരണം തണുത്തവെള്ളം തടസ്സപ്പെടുത്തുന്നുവെന്ന് ദുവ പറഞ്ഞു.
ശരീരഭാരം നിയന്ത്രിക്കുന്നത് തടസപ്പെടുത്തുന്നു
വിദഗ്ധരുടെ അഭിപ്രായപ്രകാരം ഭക്ഷണത്തിനുശേഷം ഉടനെ വെള്ളം കുടിക്കുന്നത് ആഹാരത്തിൽ നിന്നുള്ള കൊഴുപ്പ് കട്ടിയാവുന്നതിന് കാരണമാകും. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണത്തിന് ശേഷം 30 മിനിറ്റെങ്കിലും തണുത്തവെള്ളം കുടിക്കാൻ പാടില്ല.
പല്ലുവേദന
തണുത്തവെള്ളം കുടിക്കുമ്പോൾ പല്ലിന്റെ ഇനാമൽ ദുർബലമാകുന്നു. അത് സെൻസ്റ്റിവിറ്റിക്ക് കാരണമാകുമെന്ന് റാണ പറഞ്ഞു.
Read More
- എല്ലാ ദിവസവും രാവിലെ മുഖം കഴുകുന്നവരാണോ നിങ്ങൾ ?എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- ശരീര ഭാരം കുറയ്ക്കാനും വയർവീർക്കൽ അകറ്റാനും ജീരകം-ഇഞ്ചി ചായ
- ആഴ്ചയിൽ 12 മുട്ട കഴിച്ചാലും കൊളസ്ട്രോൾ വർധിക്കില്ല, പുതിയ പഠനം
- ഹൃദയത്തെ സംരക്ഷിക്കാം, 20കളിലേ തുടങ്ങാം ഈ നല്ല ശീലങ്ങൾ
- വേനൽക്കാലത്ത് ബാർലിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.