/indian-express-malayalam/media/media_files/2024/12/17/CYAIlDo0zaxe3TaZFATB.jpg)
ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ അറിയാം ചിത്രം: ഫ്രീപിക്
രാത്രി മുഴുവൻ കുതിർത്ത ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കുറേകാലമായി പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ ഇതൊരു ഫാഷൻ മാത്രമാണോ, അതോ ഈ ലളിതമായ പാനീയത്തിന് ആരോഗ്യ ഗുണങ്ങളുണ്ടോ?. ഉണക്കമുന്തിരി കുതിർത്ത വെള്ളത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വിവിധ പോഷകങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. കുതിർക്കുമ്പോൾ, വിറ്റാമിനുകളും ധാതുക്കളും പോലുള്ള ഈ പോഷകങ്ങളിൽ ചിലത് വെള്ളത്തിലേക്ക് ലയിക്കുന്നു. ഉണക്ക മുന്തിരി വെള്ളം നൽകുന്ന ചില ഗുണങ്ങളെക്കുറിച്ച് ഡയറ്റീഷ്യൻ ഡോ.ഭാരതി ഷാ വിശദീകരിക്കുന്നുണ്ട്.
നാരുകൾ: ഉണക്കമുന്തിരിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പതിവായുള്ള മലവിസർജനത്തിന് സഹായിച്ച് മലബന്ധം ലഘൂകരിക്കാൻ സഹായിക്കുന്നു. ദഹനനാളത്തെ ശുദ്ധീകരിക്കാനും നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഉണക്കമുന്തിരി വെള്ളം സഹായിക്കും.
ഇരുമ്പ്: ഉണക്കമുന്തിരി വെള്ളം ഇരുമ്പിന്റെ നല്ല സ്രോതസാണ്, പ്രത്യേകിച്ച് കുറവുള്ളവർക്ക്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.
പൊട്ടാസ്യം: ആരോഗ്യകരമായ രക്തസമ്മർദത്തിന് ഈ ധാതു അത്യാവശ്യമാണ്.
ആന്റിഓക്‌സിഡന്റുകൾ: ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റികളുടെയും വിറ്റാമിൻ സി പോലുള്ള വിറ്റാമിനുകളുടെയും സാന്നിധ്യം ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും.
/indian-express-malayalam/media/media_files/2024/12/17/3ibdUwVmxuINhjn5e824.jpg)
ഉണക്കമുന്തിരി ഉപയോഗിക്കേണ്ട വിധം
രാത്രിയിൽ ഒരു പിടി ഉണക്കമുന്തിരി വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക. രാത്രി മുഴുവനോ അല്ലെങ്കിൽ 8-12 മണിക്കൂറോ കുതിർക്കുക. രാവിലെ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിലോ അല്ലെങ്കിൽ ദിവസത്തിലെ ഇടവിട്ടുള്ള സമയങ്ങളിലോ കുടിക്കുക. ഉയർന്ന പോഷക മൂല്യമുള്ളതിനാൽ കുതിർത്ത ഉണക്ക മുന്തിരിയും കഴിക്കാവുന്നതാണെന്ന് ഡോ.ഭട്ട് വ്യക്തമാക്കി.
ജലാംശം വർധിപ്പിക്കുന്നതിനും ആരോഗ്യപരമായ ഗുണങ്ങൾ നേടുന്നതിനുമുള്ള ഒരു സ്വാഭാവിക മാർഗമാണ് തേടുന്നതെങ്കിൽ ഉണക്കമുന്തിരി വെള്ളം ഒന്നു പരീക്ഷിച്ചുനോക്കുക. മിതത്വം എപ്പോഴും പ്രധാനമാണ്. അതിനാൽ, മിതമായ അളവിൽ മാത്രം കുടിക്കുക. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ നിർദേശം തേടിയതിനുശേഷം മാത്രം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us