scorecardresearch

55 വയസിലും 25 ന്റെ ചെറുപ്പം തോന്നിപ്പിക്കുന്നതിന്റെ രഹസ്യം; എണ്ണ തേച്ചുള്ള കുളിയെന്ന് മാധവൻ

ചെറുപ്പം മുതൽ ഞായറാഴ്ചകളിൽ തലയിലും ശരീരത്തിലും നിറയെ എണ്ണ തേച്ച് കുളിക്കാറുണ്ട്

ചെറുപ്പം മുതൽ ഞായറാഴ്ചകളിൽ തലയിലും ശരീരത്തിലും നിറയെ എണ്ണ തേച്ച് കുളിക്കാറുണ്ട്

author-image
Health Desk
New Update
Madhavan

മാധവൻ

നടൻ മാധവന് പ്രായം 55 ആണ്. എന്നാൽ, ഇപ്പോഴും 25 ന്റെ ചെറുപ്പവും തിളക്കവും ഉള്ളതായി കാണുന്നതിന്റെ രഹസ്യം എന്താണ്? അടുത്തിടെ തന്റെ ജീവിതശൈലിയെക്കുറിച്ചും പ്രകൃതിദത്ത ചർമ്മ സംരക്ഷണ രഹസ്യങ്ങളെക്കുറിച്ചും ഒരു അഭിമുഖത്തിൽ മാധവൻ തുറന്നു പറഞ്ഞിരുന്നു. എണ്ണ തേച്ചുള്ള കുളിയും സൂര്യപ്രകാശം ഏൽക്കുന്നതുമാണ് തന്റെ ചെറുപ്പത്തിന്റെ രഹസ്യമെന്നാണ് നടൻ പറഞ്ഞത്.

Advertisment

മാധവന്റെ സൗന്ദര്യസംരക്ഷണത്തിൽ എണ്ണ തേച്ചുള്ള കുളിക്ക് വളരെ പ്രാധാന്യമുണ്ട്. "കുട്ടിക്കാലം മുതൽ, എല്ലാ ഞായറാഴ്ചകളിലും നല്ലെണ്ണ തേച്ച് കുളിക്കാറുണ്ട്. അന്നു മാത്രം തലയിലും ശരീരത്തിലും ധാരാളം നല്ലെണ്ണ തേച്ച് കുളിക്കും. മറ്റ് ദിവസങ്ങളിൽ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്. കഴിഞ്ഞ 20 വർഷമായി ഈ ആയുർവേദ രീതി എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്," മാധവൻ പറഞ്ഞു.

Also Read: കുഞ്ഞിനെപ്പോലെ ഉറങ്ങാം, 4 മണിക്കൂറിനുള്ളിൽ 8 മണിക്കൂർ വിശ്രമം നേടാം; ഇങ്ങനെ കിടന്നു നോക്കൂ

തന്റെ ചർമ്മം ഉറച്ചതും ചുളിവുകളില്ലാത്തതുമായി നിലനിർത്തുന്നതിന് അതിരാവിലയുള്ള സൂര്യപ്രകാശമേറ്റുള്ള ഗോൾഫ് കളിയാണെന്ന് മാധവൻ പറയുന്നു. "എനിക്ക് സൂര്യപ്രകാശമേൽക്കുന്നത് വളരെ ഇഷ്ടമാണ്. ഞാൻ സൗന്ദര്യവർധക ചികിത്സകളൊന്നും ചെയ്തിട്ടില്ല. വല്ലപ്പോഴും ഫേഷ്യൽ ചെയ്യാറുണ്ട്. വെളിച്ചെണ്ണ, തേങ്ങാ വെള്ളം, സൂര്യപ്രകാശം, സസ്യാഹാരം എന്നിവയാണ് എന്റെ ചർമ്മം മികച്ചതാകുന്നതിന്റെ പ്രധാന കാരണങ്ങൾ."

Advertisment

Also Read: വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുകും; ഉറക്കം ഉണർന്നയുടൻ ഈ 5 കാര്യങ്ങൾ ചെയ്യൂ

മാധവന്റെ ഭക്ഷണ രീതി

മാധവൻ ഭക്ഷണത്തിന്റെ കാര്യത്തിലും വളരെ ശ്രദ്ധാലുവാണ്. സെറ്റിൽ സ്വന്തമായി ഒരു പാചകക്കാരനെ പോലും അദ്ദേഹം വയ്ക്കാറുണ്ട്. "ഞാൻ ചെറുതായിരുന്നപ്പോൾ, ഞങ്ങളുടെ വീട്ടിൽ റഫ്രിജറേറ്റർ ഇല്ലായിരുന്നു. അതിനാൽ ഭക്ഷണം എപ്പോഴും പുതുതായി തയ്യാറാക്കണമായിരുന്നു. അതുകൊണ്ടാണ് ഫാസ്റ്റ് ഫുഡ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, വീണ്ടും ചൂടാക്കിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ സീസണല്ലാത്ത പഴങ്ങൾ എന്നിവ എന്റെ ശരീരത്തിന് അനുയോജ്യമല്ലാത്തത്. ഞാൻ സെറ്റുകളിൽ എന്റെ പാചകക്കാരനെ കൂടെ കൊണ്ടുപോകാറുണ്ട്. എന്റെ അമ്മ പാചകം ചെയ്തിരുന്ന ദാൽ, സബ്ജി, ചാവൽ തുടങ്ങിയ വിഭവങ്ങൾ പാചകം ചെയ്യാൻ ആവശ്യപ്പെടും."

Also Read: ആരും പറയാത്ത ഈ 7 കാര്യങ്ങൾ ചെയ്യൂ; 7 കിലോ ഉറപ്പായും കുറയ്ക്കാം

ചോറിനെക്കുറിച്ചുള്ള അനാവശ്യമായ ആശങ്കകളെക്കുറിച്ചും മാധവൻ സംസാരിച്ചു. "എന്റെ മുത്തച്ഛനും മുത്തശിയും 92 ഉം 93 ഉം വയസ്സ് വരെ ജീവിച്ചിരുന്നു, അവർ ഒരു ദിവസം മൂന്ന് നേരം ചോറ് കഴിച്ചിരുന്നു. ഞാൻ എന്റെ ശരീരത്തെ ശ്രദ്ധിക്കുന്നു, എനിക്ക് ഇഷ്ടമുള്ള ലളിതമായ ഭക്ഷണങ്ങൾ കഴിക്കുന്നു, വറുത്ത ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കുന്നു. വിശക്കുമ്പോൾ മാത്രമേ ഞാൻ ഭക്ഷണം കഴിക്കൂ, സമയത്തിനനുസരിച്ച് ഞാൻ ഭക്ഷണം കഴിക്കാറില്ല. അത് എന്നെ സജീവമായും സന്തോഷമായും ചെറുപ്പമായും നിലനിർത്തുന്നു," മാധവൻ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ബിക്കിനി ലുക്കിൽ തിളങ്ങാൻ കിയാരയുടെ രഹസ്യക്കൂട്ട്, ദിവസവും കഴിക്കൂ

Madhavan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: