/indian-express-malayalam/media/media_files/2025/08/02/belly-fat-2025-08-02-08-58-36.jpg)
Source: Freepik
നാലു മാസം കൊണ്ട് 8 കിലോ കുറച്ച് അമ്പരപ്പിച്ച ഫാറ്റ് ലോസ് കോച്ചാണ് എറിക്ക. ഭക്ഷണ ടിപ്സുകൾ, വ്യായാമ മുറകൾ, ജീവിതശൈലി ഉപദേശങ്ങൾ എന്നിവയെക്കുറിച്ചൊക്കെ അവർ പതിവായി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം, സ്വീകരിക്കേണ്ട ശീലങ്ങൾ, ഒഴിവാക്കേണ്ട ശീലങ്ങൾ തുടങ്ങി ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഗുണകരമായതും ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടാനും സഹായിക്കുന്ന കാര്യങ്ങൾ അവർ പങ്കിടാറുണ്ട്.
Also Read: ആരും പറയാത്ത ഈ 7 കാര്യങ്ങൾ ചെയ്യൂ; 7 കിലോ ഉറപ്പായും കുറയ്ക്കാം
ശരീര ഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ശീലങ്ങളെക്കുറിച്ച് അവർ അടുത്തിടെ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. “ഉണർന്ന ഉടനെ ചെയ്യേണ്ട 5 കാര്യങ്ങൾ, വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും,” എറിക്ക എഴുതി.
1. കറുവാപ്പട്ട വെള്ളം കുടിക്കാൻ തുടങ്ങുക
കറുവാപ്പട്ട വെള്ളം കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. 1 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ കറുവാപ്പട്ട പൊടി ചേർത്ത് കുടിക്കുക.
2. പ്രഭാതഭക്ഷണം മനസിലാക്കുക
വിശപ്പും ഇൻസുലിനും നിയന്ത്രിക്കാൻ ചിയ സീഡ്സ്, ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രഭാതഭക്ഷണം ഉൾപ്പെടുത്തുക.
Also Read: ബിക്കിനി ലുക്കിൽ തിളങ്ങാൻ കിയാരയുടെ രഹസ്യക്കൂട്ട്, ദിവസവും കഴിക്കൂ
3. പഞ്ചസാരയും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കുക
ഉയർന്ന ഇൻസുലിൻ അടങ്ങിയ ഭക്ഷണങ്ങൾ (പഞ്ചസാര അല്ലെങ്കിൽ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ പോലുള്ളവ) ഒഴിവാക്കുക.
4. കാപ്പി കുടിക്കുക
കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് 30 ഗ്രാം പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണത്തിന് ശേഷം കാപ്പി കുടിക്കുക.
Also Read: 35 കിലോ കുറച്ച് ഞെട്ടിച്ച് ഭൂമി പട്നേക്കർ; ശരീര ഭാരം കുറയ്ക്കാൻ ചെയ്തത് ഈ 6 കാര്യങ്ങൾ
View this post on InstagramA post shared by Erica ✨ HORMONE Health & FAT LOSS (@foreverwellnesslife)
5. കുറച്ച് സൂര്യപ്രകാശമേൽക്കുക
കൊഴുപ്പ് എരിച്ചു കളയുന്ന ഹോർമോണുകൾ മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശം ഏൽക്കുകയും 10 മിനിറ്റ് നടക്കുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 40 കിലോ സിംപിളായി കുറയ്ക്കാം; പാത്രത്തിൽ അവശേഷിക്കുന്നത് കഴിക്കാതിരിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.