scorecardresearch

ആരോഗ്യം കവർന്നെടുക്കും പ്രോട്ടീൻ പൗഡറുകൾ, കൂടുതൽ അറിയാം

പ്രോട്ടീൻ പൗഡറുകൾ വിദഗ്ധ നിർദ്ദേശമില്ലാതെ ശീലമാക്കരുത്. ഇത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല വസ്തുതകളും ഉണ്ട്. അവ എന്തൊക്കെ എന്ന് അറിയാം

പ്രോട്ടീൻ പൗഡറുകൾ വിദഗ്ധ നിർദ്ദേശമില്ലാതെ ശീലമാക്കരുത്. ഇത് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ പല വസ്തുതകളും ഉണ്ട്. അവ എന്തൊക്കെ എന്ന് അറിയാം

author-image
Health Desk
New Update
Protien Powder Side Effects And Usage

ശരീരത്തിന് മതിയായ പോഷകങ്ങൾ നൽകാൻ പ്രോട്ടീൻ പൗഡറുകൾക്ക് സാധിക്കില്ല | ചിത്രം: ഫ്രീപിക്

ശരീരം ഒന്ന് നന്നാക്കിയേക്കാം എന്ന് ചിന്തിച്ചാൽ ആദ്യം തീരുമാനം എടുക്കുക ഭക്ഷണം കുറയ്ക്കാം ജിമ്മിൽ പോയി തുടങ്ങാം എന്നാണോ? ഭക്ഷണത്തിൻ്റെ അളവ് കുറച്ച് വ്യായാമങ്ങൾ ചെയ്യുന്നതിനൊപ്പം പ്രോട്ടീൻ പൗഡർ കൂടി കഴിച്ചാൽ ആരോഗ്യം മെച്ചപ്പെടും എന്ന ധാരണ നിങ്ങൾക്കുണ്ടോ? എങ്കിൽ അത് തീർത്തും തെറ്റിദ്ധാരണ മാത്രമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ ഇത്തരം പൗഡറിനോ മറ്റ് സ്പ്ലിമെൻ്റുകൾക്കോ സാധിക്കില്ല. 

Advertisment

പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരോ, ഏതെങ്കിലും തരത്തിലുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോ അല്ല നിങ്ങൾ എന്നുണ്ടെങ്കിൽ സാധാരണ ഭക്ഷണം തന്നെ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അതിലൂടെ നിങ്ങൾക്ക് ശരീരത്തിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാം. 

ഹെവി സ്ട്രെങ്തിംഗ് ട്രെയിനിങ് അല്ലെങ്കിൽ എൻഡുറൻസ് സ്പോർട്സിലോ ഏർപ്പെടാത്ത സാധാരണക്കാരന് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ദിവസം ഏകദേശം 0.8 - 1.0 ഗ്രാം പ്രോട്ടീനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഇത് സമീകൃതമായ ആഹാര ശീലത്തിലൂടെ നേടാവുന്നതേയുള്ളു.

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അതിൽ ഉൾപ്പെടും. ഇതൊന്നും ഒരു പ്രോട്ടീൻ പൗഡറിനും നൽകാൻ സാധിക്കില്ല എന്ന് വിദഗ്ധർ പറയുന്നു. 

പ്രോട്ടീൻ പൗഡറകളുടെ ദോഷ വശങ്ങൾ

Advertisment

അധികമായാൽ അമൃതും വിഷം എന്നതു പോലെ തന്നെ പ്രോട്ടീൻ പൗഡർ എന്ന് അറിയപ്പെടുന്ന ഈ പൊടികൾ വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കും. ഇതു മൂലം യൂറിയയുടെ രൂപത്തിൽ ശരീരത്തിൽ അധികമായി ഉള്ള നൈട്രജൻ പുറന്തള്ളുന്നതിന് തടസ്സം ഉണ്ടാകും. 

വൃക്കയിലെ കല്ലുകൾ, അലർജി, മുഖക്കുരു എന്നിവയുടെ സാധ്യത ഇതോടെ വർധിക്കും. ഇവ കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ഇറിറ്റബിൾ ബവൽ ഡിസീസ്, വൻകുടൽ കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് നെഫ്രോളജിസ്റ്റായ ഡോ. അമിത് ശർമ്മ പറയുന്നു. 

Protien Powder Side Effects And Usage 1
ഒരു പ്രോട്ടീൻ പൗഡർ തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ ഗുണനിലവാരം, ദഹനക്ഷമത, അലർജി സാധ്യത, എന്നീ ഘടകങ്ങൾ പരിഗണിക്കണം | ചിത്രം: ഫ്രീപിക്

ചില പ്രോട്ടീൻ പൗഡറുകളിൽ പഞ്ചസാര, കൃത്രിമമായ മധുരം, നിലവാരം കുറഞ്ഞ ഐസൊലോറ്റുകൾ പോലെയുള്ള പ്രിസർവേറ്റീവുകൾ എന്നിവയുണ്ടാകാം. ഇവ ദീർഘകാല ആരോഗ്യത്തിന് നല്ലതല്ല.

ഒരു വ്യക്തിക്ക് ശരാശരി 45 മുതൽ 55 ഗ്രാം പ്രോട്ടീൻ പൗഡറാണ് ആവശ്യം. ഇത് സസ്യ, മൃഗ സ്രോതസ്സുകളിൽ നിന്നും ലഭ്യമാണ്. ഇതിനു പകരം സോയ അടിസ്ഥാനമാക്കിയുള്ള സാന്ദ്രീകൃത പ്രോട്ടീനുകൾ ശരീരത്തിലെ ഹോർമോൺ നില മാറ്റും. ചില സ്പ്ലിമെൻ്റുകളിൽ ആർസെനിക്, കാഡ്മിയം, മെർക്കുറി, ലെഡ് തുടങ്ങിയ ഘന ലോഹങ്ങളും ബിസ്ഫെനോൾ എ പോലെയുള്ള അർബുദകാരികളും അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നു.

ഇത്തരം വിഷവസ്തുക്കൾ നിർമ്മാണ പ്രക്രിയയുടെ ഇടയിലോ, പാക്കേജിംഗിൽ നിന്നോ, വെള്ളത്തിൽ നിന്നോ ഉണ്ടാകുന്നതാവാം. എന്നാൽ അവയുടെ സ്ഥിരമായ ഉപയോഗം ആരോഗ്യ നില വഷളാക്കും. 

ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പ്രോട്ടീൻ പൗഡറിൻ്റെ ആവശ്യമില്ല. ദീർഘനാളായുള്ള ഇത്തരം ഉത്പന്നങ്ങളുടെ അമിതമായ ഉപയോഗം വൃക്കകളുടെയും കരളിൻ്റെയും പ്രവർത്തനത്തെ ബാധിക്കും എന്ന് പിജിഐഎംഇആറിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ രാജേഷ് വിജയ് വർഗിയ പറയുന്നു. 

ഒരു പ്രോട്ടീൻ പൗഡർ തിരഞ്ഞെടുക്കുമ്പോൾ അതിൻ്റെ ഗുണനിലവാരം, ദഹനക്ഷമത, അലർജി സാധ്യത, എന്നീ ഘടകങ്ങൾ പരിഗണിക്കണം. ചേരുവകൾ കാണിക്കുന്ന ലേബലുകൾ, ഉത്പന്നത്തിൻ്റെ സർട്ടിഫിക്കേഷൻ തടുങ്ങിയവയും നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമില്ലാതെ ഇവ ശീലമാക്കാൻ പാടില്ല. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: