scorecardresearch

ഒരിക്കലും വണ്ണം കൂടില്ല, ജപ്പാൻകാരുടെ ഈ 7 ശീലങ്ങൾ കടമെടുക്കൂ

നമ്മളിൽ പലരും നേരിടുന്ന പൊണ്ണത്തടിയെന്ന പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകളില്ലാതെ അവർ ആരോഗ്യകരമായി ജീവിക്കുന്നതിന്റെ രഹസ്യം 7 ശീലങ്ങളാണ്. എന്ത് കഴിക്കുന്നുവെന്നതിൽ മാത്രമല്ല എങ്ങനെ ജീവിക്കണമെന്നതിലും അവർക്ക് ചിട്ടയായ ശീലങ്ങളുണ്ട്

നമ്മളിൽ പലരും നേരിടുന്ന പൊണ്ണത്തടിയെന്ന പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകളില്ലാതെ അവർ ആരോഗ്യകരമായി ജീവിക്കുന്നതിന്റെ രഹസ്യം 7 ശീലങ്ങളാണ്. എന്ത് കഴിക്കുന്നുവെന്നതിൽ മാത്രമല്ല എങ്ങനെ ജീവിക്കണമെന്നതിലും അവർക്ക് ചിട്ടയായ ശീലങ്ങളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും ജപ്പാൻകാർ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. അവരുടെ ജീവിതശൈലി ആരോഗ്യകരമായ ശീലങ്ങളാൽ സമ്പന്നമാണ്. നമ്മളിൽ പലരും നേരിടുന്ന പൊണ്ണത്തടിയെന്ന പ്രശ്നത്തെക്കുറിച്ചുള്ള ആശങ്കകളില്ലാതെ അവർ ആരോഗ്യകരമായി ജീവിക്കുന്നതിന്റെ രഹസ്യം 7 ശീലങ്ങളാണ്. എന്ത് കഴിക്കുന്നു എന്നതിൽ മാത്രമല്ല എങ്ങനെ ജീവിക്കണമെന്നതിലും അവർക്ക് ചിട്ടയായ ശീലങ്ങളുണ്ട്. അവരുടെ 7 ശീലങ്ങൾ നമുക്കും പിന്തുടരാവുന്നതാണ്.

1. ഭക്ഷണം പതിയെ ആസ്വദിച്ച് കഴിക്കുക

Advertisment

ഭക്ഷണം വളരെ സാവധാനം ആസ്വദിച്ചാണ് ജപ്പാൻകാർ കഴിക്കാറുള്ളത്. അവരുടെ ഈ ശീലം നമുക്കും പിന്തുടരാവുന്നതാണ്. ഇതിലൂടെ മികച്ച ദഹനത്തിനും വയർ നിറഞ്ഞുവെന്ന സൂചന ശരീരത്തിന് ലഭിക്കാൻ വേണ്ട സമയം നൽകുകയും ചെയ്യുന്നു.

2. ചെറിയ അളവിൽ കഴിക്കുക

ജപ്പാൻകാർ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമാണ് ഭാഗനിയന്ത്രണം. ഭക്ഷണം ചെറിയ ഭാഗങ്ങളായി വിളമ്പുന്നു, ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കാതെ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു. 

3. ദിവസേനയുള്ള ശാരീരിക പ്രവർത്തനം

ശാരീരിക പ്രവർത്തനങ്ങൾ ജാപ്പനീസ് സംസ്കാരത്തിൽ വേരൂന്നിയതാണ്, അത് എല്ലായ്പ്പോഴും ജിമ്മിൽ പോകുന്നതിനെക്കുറിച്ചല്ല. പല ജാപ്പനീസ് ആളുകളും അവരുടെ ദൈനംദിന ദിനചര്യകളിൽ ശാരീരിക പ്രവർത്തനം ഉൾപ്പെടുത്തുന്നു, നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ ദിവസം മുഴുവൻ സജീവമായിരിക്കുക.

4. വയർ നിറയുന്നതുവരെ കഴിക്കാതിരിക്കുക

Advertisment

"80% വയറു നിറയുന്നതുവരെ കഴിക്കുക" എന്നത് ജാപ്പനീസ് സംസ്കാരത്തിന്റെ രീതിയാണ്. വയർ മുഴുവൻ നിറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുന്നത് നിർത്താൻ ഇതിലൂടെ കഴിയുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീര ഭാരം നിയന്ത്രിക്കാനും ഈ ശീലം സഹായിക്കും.

5. കുറവ് മധുരം, കൂടുതൽ ഗ്രീൻ ടീ

പാശ്ചാത്യ ഭക്ഷണക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, ജാപ്പനീസ് ജനത വളരെ കുറച്ച് പഞ്ചസാര മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പകരം, ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതുമായ ഗ്രീൻ ടീ കൂടുതൽ കുടിക്കുന്നു. നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമാണ് ഗ്രീൻ ടീ, മെച്ചപ്പെട്ട ദഹനം, കൊഴുപ്പ് കത്തിക്കൽ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഗ്രീൻ ടീ നൽകുന്നുണ്ട്.

6. സീസണൽ ഭക്ഷണങ്ങൾ

ജപ്പാൻകാർ സീസണൽ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ, വർഷം മുഴുവനും വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.

7. ഭക്ഷണം പങ്കിടുക

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഭക്ഷണം പങ്കിട്ട് കഴിക്കുന്നത് ജാപ്പനീസ് രീതിയാണ്. ഇതിലൂടെ കൂടുതൽ സാവധാനത്തിലും മിതമായും ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പങ്കിടൽ എന്നാൽ ചെറിയ ഭാഗങ്ങൾ കഴിക്കുക എന്നാണ്, ഇത് ആളുകളെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: