/indian-express-malayalam/media/media_files/2025/02/28/narendra-modi-fi-07-435047.jpg)
നരേന്ദ്ര മോദി
ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തിനായി വർഷത്തിൽ 300 ദിവസമെങ്കിലും മഖാന (താമരവിത്ത്) കഴിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ പ്രതിരോധശേഷി വർധിപ്പിക്കുന്ന സൂപ്പർഫുഡായ മഖാന നൂറ്റാണ്ടുകളായി പരമ്പരാഗത ഭക്ഷണക്രമത്തിന്റെ ഭാഗമാണ്.
മഖാനയിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നതിനാൽ, ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് മികച്ചൊരു ലഘുഭക്ഷണമാണ്. ഇതിലെ നാരുകൾ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ലഘുഭക്ഷണങ്ങളോടുള്ള ആസക്തികൾ കുറയ്ക്കുകയും ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മഖാനയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസമിക് സൂചികയുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മഖാന വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഉയർന്ന പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു. മഖാന കാൽസ്യത്തിന്റെ നല്ല ഉറവിടമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പതിവായി കഴിക്കുന്നത് ഗുണം ചെയ്യും, പ്രത്യേകിച്ച് പ്രായമായ വ്യക്തികൾക്ക്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള മഖാന പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും സഹായിക്കുന്നു, ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
/indian-express-malayalam/media/media_files/2025/02/28/makhana-fi-05-374558.jpg)
പ്രതിദിനം എത്ര മഖാന കഴിക്കാം?
ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തെ ആശ്രയിച്ച് അവയുടെ അളവിൽ വ്യത്യാസം വരാം. പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുന്നതിന് ദിവസവും 30-50 ഗ്രാം മഖാന കഴിക്കാം. മഖാന റോസ്റ്റ് ചെയ്തത് അല്ലെങ്കിൽ നട്സ്, സീഡ്സ് എന്നിവയുമായി മിക്സ് ചെയ്ത് ആരോഗ്യകരമായ ലഘുഭക്ഷണമായി കഴിക്കാം. പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക്, ഭക്ഷണത്തിലെ മറ്റ് പ്രോട്ടീൻ സ്രോതസുകൾക്കൊപ്പം മിതമായ അളവിൽ മഖാന കഴിക്കാവുന്നതാണ്.
മഖാന അമിതമായി കഴിച്ചാലുള്ള ദോഷവശങ്ങൾ
മഖാന മിക്ക ആളുകൾക്കും സുരക്ഷിതമാണ്, പക്ഷേ അതിൽ നാരുകളുടെ അളവ് കണക്കിലെടുക്കുമ്പോൾ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന പോലുള്ള ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ മിതമായ അളവിൽ കഴിക്കുക. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, അമിതമായ അളവിൽ കഴിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ ഇലക്ട്രോലൈറ്റ് ബാലൻസിനെ ബാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.