/indian-express-malayalam/media/media_files/2025/02/26/q0QUKoQiy6wT3kiVvxg1.jpg)
ലോഗപ്രിതിക ശ്രീനിവാസൻ
Weight Loss: ശരീരഭാരം കുറയ്ക്കാൻ അച്ചടക്കവും കഠിനാധ്വാനവും ആവശ്യമാണ്. പതിവായി ജിമ്മിൽ പോകുന്നതും, ദിവസവും 10,000 ചുവടുകൾ നടക്കുന്നതും പ്രധാനമാണെങ്കിലും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന ജീവിതശൈലി ശീലങ്ങൾ തിരുത്തേണ്ടതും ആവശ്യമാണ്. കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്നതിലൂടെയും, സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെയും ശരീര ഭാരം കുറയ്ക്കാനാകും.
സ്ത്രീകൾക്ക് ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലോഗപ്രിതിക ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ശരീര ഭാരം താൻ കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ 10 ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തിയെന്നും ഇതിലൂടെ 20 കിലോ കുറയ്ക്കാൻ സാധിച്ചുവെന്നും അവർ പറയുന്നു. അധികം പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടെ, സംസ്കരിച്ച ഭക്ഷണങ്ങളാണ് പ്രിതിക ഒഴിവാക്കിയ പട്ടികയിൽ കൂടുതലും ഉണ്ടായിരുന്നത്.
മിക്ക ആളുകളും ശരീരഭാരം കുറയ്ക്കാൻ കലോറി കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്നു. എന്നാൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളും പ്രധാനമാണ്. പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണങ്ങൾ കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. മറുവശത്ത്, പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമായ പോഷകങ്ങൾ നൽകാതെ അധിക കലോറി ചേർക്കും. ഇവ ശരീര ഭാരം കുറയ്ക്കുന്നതിനെ ബുദ്ധിമുട്ടിലാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കണമെന്ന് പ്രിതിക നിർദേശിച്ച 10 ഭക്ഷണങ്ങൾ ഇവയാണ്.
- പായ്ക്ക് ചെയ്ത തൈര്
- കേക്കുകൾ
- ബ്രെഡും ചായയും
- മയോണൈസും വെണ്ണയും
- ധാന്യങ്ങളും ഗ്രെനോളയും
- പഫ്സ്
- ഐസ്ക്രീം
- പഞ്ചസാര
- ബിസ്കറ്റുകൾ
- സോഡകളും പ്രോസസ്ഡ് ജ്യൂസുകളും
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.